For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സീരിയലിലെ ചുംബന രംഗം ഒറ്റ ടേക്കില്‍ തീര്‍ന്നു; പാല് കുടിക്കുന്ന സീനെത്തിയപ്പോഴാണ് പണി കിട്ടിയതെന്ന് ദീപൻ മുരളി

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടനാണ് ദീപന്‍ മുരളി. ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് ദീപന്‍ ജനപ്രീതി നേടുന്നത്. ഇടയ്ക്ക് ബിഗ് ബോസ് ഷോയിലേക്കും താരം പോയിരുന്നു. ഏറ്റവും പുതിയതായി നടന്‍ രണ്ടാമതും അച്ഛനായ സന്തോഷ വിവരമാണ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടത്. ഭാര്യ മായയുടെയും മകളുടെയും കൂടെ ആണ്‍കുഞ്ഞിന് ജന്മം കൊടുത്ത സന്തോഷം ദീപന്‍ പങ്കുവെച്ചു.

  ഇതിന് പിന്നാലെ സൂരാജ് വെഞ്ഞാറമൂട് അവതാരകനായിട്ടെത്തുന്ന അടി മോനെ ബസര്‍ എന്ന പരിപാടിയിലും ദീപന്‍ പങ്കെടുത്തിരുന്നു. തൂവല്‍സ്പര്‍ശം സീരിയലിലെ ഭാര്യയായി അഭിനയിക്കുന്ന നടിയും ദീപനൊപ്പം ഉണ്ടായിരുന്നു. സീരിയലിലെ ബെഡ് റൂം സീനിനെ പറ്റിയുള്ള അവതാരകന്റെ ചോദ്യത്തിന് രസകരമായ മറുപടികളാണ് താരജോഡികള്‍ നല്‍കിയിരിക്കുന്നത്. വിശദമായി വായിക്കാം..

  അവിനാഷ് ഒരു ഉടായിപ്പ് കഥാപാത്രമാണ്. എങ്ങനെയാണ് നിനക്ക് ഇതേ കഥാപാത്രം തന്നെ തേടി വരുന്നതെന്നാണ് സൂരാജ് വെഞ്ഞാറമൂട് ദീപനോട് ചോദിച്ചത്. 'സീരിയലിലേക്ക് എന്നെ വിളിക്കമ്പോള്‍ സംവിധായകന്‍ പറഞ്ഞത് അതിലെ നായകനാണെന്നാണ്. കഥ കേട്ട് കഴിഞ്ഞപ്പോഴാണ് എനിക്കത് വിഷമമായി തോന്നിയത്.

  കാരണം ഞാനുമായി ഒരു ബന്ധവുമില്ലാത്ത റോള്‍ അഭിനയിക്കണമല്ലോ. ആ ചലഞ്ച് ഏറ്റെടുക്കാമെന്ന് വിചാരിച്ചു. പിന്നെ ഒരു താരമെന്ന നിലയില്‍ അങ്ങനൊരു വേഷം കിട്ടിയത് ഭാഗ്യമാണ്. ആ റോള്‍ ഞാന്‍ കഷ്ടപ്പെട്ട് അഭിനയിച്ച് ഫലിപ്പിക്കുന്നുണ്ടെന്നും' ദീപന്‍ പറയുന്നു.

  Also Read: വിവാഹമോചനം കഴിഞ്ഞ് വന്നപ്പോ മിണ്ടാതായതാണ്; വല്യച്ഛനുമായി വീണ്ടും മിണ്ടി തുടങ്ങിയെന്ന് ബിഗ് ബോസ് താരം ശാലിനി

  ആ സീരിയലില്‍ കിസ് ചെയ്യുന്നൊരു സീനുണ്ടല്ലോ, അതിനെ പറ്റി പറയാനും സൂരാജ് ആവശ്യപ്പെട്ടു..

  'സത്യമായിട്ടും ഞാനത് പറഞ്ഞ് എഴുതിപ്പിച്ച സീനല്ലെന്നാണ്' തമാശരൂപേണ ദീപന്‍ പറയുന്നത്. എന്നാല്‍ കിസ് ചെയ്യുന്ന സീനിനെക്കാളും വിഷമമായി മാറിയത് മറ്റൊരു സീനാണെന്നാണ് നായിക പറയുന്നത്.

  Also Read: റോബിന് വേണ്ടി ഒരുങ്ങുന്നത് മാസ് ചിത്രങ്ങള്‍; മലയാളത്തിലെ മാസ് നായകനായി റോബിനെത്തും, റിപ്പോര്‍ട്ടുകളിങ്ങനെ..

  'ഞങ്ങളോട് കിസ് ചെയ്യുന്ന സീനിനെ പറ്റി മുന്‍പൊന്നും പറഞ്ഞിരുന്നില്ല. ആ ഷോട്ട് എടുക്കുന്നതിന് തൊട്ട് മുന്‍പാണ് ഇക്കാര്യം പറയുന്നത്. എനിക്കും ആ ഷോട്ട് എടുക്കാന്‍ ഒരു ബുദ്ധിമുട്ട് ഉണ്ടായിരുന്നെന്ന്' നടി പറയുന്നു. ആ രംഗത്തില്‍ ഞാന്‍ പാലെടുക്കാന്‍ വേണ്ടി പോവുന്ന വഴിയ്ക്ക് വെച്ചാണ് ചുംബിക്കുന്നത്. പാലിന്റെ കഥയിലേക്ക് വരുമ്പോഴാണ് ഹൈലൈറ്റ് സംഭവം ഉണ്ടാവുന്നത്. കിസിങ്ങ് ഒരു ടേക്ക് കൊണ്ട് തന്നെ കഴിഞ്ഞു. എന്തോ ഭാഗ്യം കൊണ്ടാണ് അത് ഒറ്റ ടേക്കില്‍ തീര്‍ന്നത്.

  Also Read: ഭാര്യയെ പ്രണയിക്കുമ്പോള്‍ ഞങ്ങള്‍ ലിവിങ് റിലേഷനിലാണ്; ശ്രീശാന്തടക്കം ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ വന്ന ആരോപണം

  Recommended Video

  ദിൽഷയ്ക്ക് ഒരു പ്രണയവും ഇല്ല, റോബിൻ മനസിലാക്കണമായിരുന്നു | *BiggBoss

  പിന്നത്തെ സീനില്‍ ദീപന്‍ പാല് കുടിക്കുന്നതാണ്. അദ്ദേഹത്തിന് പാല് ഇഷ്ടമല്ല. ഒറ്റ ടേക്കില്‍ അത് റെഡിയാക്കാം. അതുകൊണ്ട് കുഴപ്പമില്ലല്ലോ. ദീപന്‍ ഒന്ന് അഡ്ജസ്റ്റ് ചെയ്യൂ, വേറെ വഴിയില്ലല്ലോ എന്നാണ് സംവിധായകന്‍ പറഞ്ഞത്. അങ്ങനെ സീന്‍ തുടങ്ങി. നാല് ടേക്ക് പോയി, അദ്ദേഹം നാല് ഗ്ലാസ് പാലും കുടിച്ചതായി നടി പറയുന്നു. ടെക്‌നിക്കല്‍ പ്രശ്‌നം കാരണം നാല് ഗ്ലാസ് പാല് തനിക്ക് കുടിക്കേണ്ടി വന്നുവെന്ന് ദീപനും പറഞ്ഞു.

  തൂവല്‍സ്പര്‍ശം സീരിയലില്‍ അവിനാഷ് എന്ന കഥാപാത്രത്തെയാണ് ദീപന്‍ മുരളി അവതരിപ്പിക്കുന്നത്. ദീപന്റെ ഭാര്യയായ പവിത്ര എന്ന കഥാപാത്രത്തില്‍ നടി കാതറിന്‍ റെജിയും അഭിനയിക്കുന്നു.

  Read more about: deepan murali
  English summary
  Deepan Murali Opens Up About His Intimate Scene In Thoovalsparsham Serial
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X