Just In
- 29 min ago
റിസപ്ഷനിൽ ബുർഖ ധരിച്ച് വരൻ ഗൗരി ഖാനോട് ആവശ്യപ്പെട്ടു, ആ രസകരമായ കഥ വെളിപ്പെടുത്തി എസ്ആർകെ
- 1 hr ago
ക്ലാസ്മേറ്റ്സിലെ റസിയ വീണ്ടും, വൈറലായി രാധികയുടെ പുതിയ ചിത്രങ്ങള്‍
- 1 hr ago
വിവാഹം കെയര്‍ഫുള്ളായിട്ടായിരിക്കും, വിവാഹത്തെ കുറിച്ച് പ്രതികരിച്ച് നടൻ ബാല
- 2 hrs ago
സ്റ്റാര്‍ മാജിക്ക് പുതിയ എപ്പിസോഡില്‍ രജിത്ത് കുമാറും ധര്‍മ്മജനും, വൈറല്‍ വീഡിയോ കാണാം
Don't Miss!
- Lifestyle
സെര്‍വിക്കല്‍ ക്യാന്‍സര്‍: സ്ത്രീകളിലെ ഏറ്റവും ചെറിയ ലക്ഷണം ഇതാണ്
- News
അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു;കള്ള സാക്ഷി പറഞ്ഞിട്ടില്ല പ്രതികരണവുമായി ബിജു രമേശ്
- Automobiles
ഈ വർഷം ഇന്ത്യയിൽ രണ്ട് പുതിയ എസ്യുവികൾ പുറത്തിറക്കാനൊരുങ്ങി ഫോക്സ്വാഗൺ
- Finance
1,250 കോടി രൂപ സമാഹരിച്ച് ടാറ്റ ക്യാപിറ്റല്‍; നഗരവത്കരണത്തിലും ഉത്പാദനത്തിലും നിക്ഷേപിക്കും
- Sports
IND vs AUS: ടെസ്റ്റ് പരമ്പരയിലെ മികച്ച ടീം ഇന്ത്യ! പെയ്നിന്റെ ക്യാപ്റ്റന്‍സിക്കെതിരേ വോണ്‍
- Travel
വെറുതേ കൊടുത്താലും മേടിക്കുവാനാളില്ല, ഈ കൊട്ടാരങ്ങളുടെ കഥയിങ്ങനെ!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പേരില്‍ തുടങ്ങിയ വിവാദം; ഒടുവില്‍ സത്യമെന്താണെന്ന് വ്യക്തമാക്കി നടന് ദേവന്
താരരാജാക്കന്മാരായ മമ്മൂട്ടിയെയും മോഹന്‍ലാലിനെ കുറിച്ചും നടന് ദേവന് ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ലോകത്തിലെ പത്ത് നടന്മാരെ തിരഞ്ഞെടുത്താല്‍ അതില്‍ ഒരാള്‍ മമ്മൂട്ടി ആണെന്ന അഭിപ്രായക്കാരനാണ് ഞാന്‍. ആ ലിസ്റ്റില്‍ മോഹന്‍ലാല്‍ വരില്ലെന്നുമായിരുന്നു ദേവന് പറഞ്ഞത്. മമ്മൂട്ടിയാണോ മോഹന്‍ലാല്‍ ആണോ മികച്ച നടനെന്ന് ചോദിച്ചാല്‍ അത് ഓരോരുത്തര്‍ക്കും ഓരോ അഭിപ്രാമായിരിക്കുമെന്നും താരം പറഞ്ഞിരുന്നു.
എന്നാല്‍ ദേവന്റെ വാക്കുകള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കി. താരത്തിനെതിരെ വ്യാപകമായ സൈബര്‍ അക്രമണങ്ങളും നടന്നിരുന്നു. ഇപ്പോഴിതാ അന്ന് താന്‍ പറഞ്ഞ കാര്യങ്ങളില്‍ വ്യക്തത വരുത്തി എത്തിയിരിക്കുകയാണ് താരം. കേരള കൗമുദിയ്ക്ക് നല്കിയ അഭിമുഖത്തിനിടെയാണ് മോഹന്‍ലാലിനെ കുറിച്ചുള്ള തന്റെ അഭിപ്രായവും വിവാദങ്ങള്‍ക്കുള്ള മറുപടിയും താരം തുറന്ന് പറഞ്ഞത്.
'മലയാള സിനിമയിലെ ശ്രദ്ധേയ നടന്മാരായ മോഹന്‍ലാലും മമ്മൂട്ടിയും ദേവനെ ഒതുക്കാന്‍ ശ്രമിച്ചു എന്ന് പറഞ്ഞതാണ് വിവാദത്തിന്റെ അടിസ്ഥാനം. എന്താണ് അതിലേ സത്യം എന്നുമാണ് ദേവനോട് അവതാരകന് ചോദിച്ചത്. ലോകസിനിമയില്‍ ഞാന്‍ കാണുന്ന ഏറ്റവും മഹാന്മാരായ നടന്മാരാണ് മോഹന്‍ലാലും മമ്മൂട്ടിയും. ലോകസിനിമയിലെ മികച്ച നടന്മാരുടെ പട്ടിക എടുത്താല്‍ അതില്‍ ഒരാള്‍ മമ്മൂട്ടി ആയിരിക്കുമെന്ന് പറഞ്ഞു. അപ്പോള്‍ ചോദ്യ കര്‍ത്താവ് മോഹന്‍ലാലോ എന്ന് ചോദിച്ചു. മോഹന്‍ലാലിന്റെ ലെവല്‍ വേറെയാണ്. അവര്‍ അവിടെ സ്റ്റോപ് ചെയ്തു.
ഞാന്‍ ഉദ്ദേശിച്ച് വന്നത്, രജനികാന്തിന്റെ കാര്യം വെച്ച് പറയാം. രജനികാന്തിനെയും അദ്ദേഹത്തിന്റെ ജനപ്രീതിയും നമുക്ക് ആരോടെങ്കിലും താരതമ്യം ചെയ്യാന്‍ പറ്റുമോ? പറ്റില്ല. രജനികാന്തിനെ പോലെ തന്നെ സംവിധായകന് രാജമൗലിയെയും ആരുമായിട്ടും താരതമ്യപ്പെടുത്താന്‍ പറ്റില്ല. അതുപോലെയാണ് മോഹന്‍ലാലും. താരതമ്യങ്ങള്‍ക്കും അപ്പുറമാണ്.
അദ്ദേഹത്തിന്റെ ചലനങ്ങളും ഭാവചലനങ്ങളും ഫ്ളെക്സിബ്ലിറ്റിയും ഏത് കഥാപാത്രത്തെയും യോജിപ്പിച്ച് കൊണ്ട് പോകാന്‍ പറ്റുന്നതാണ്. അത് പറയാന്‍ സമ്മതിച്ചില്ല. മോഹന്‍ലാല്‍ അതുല്യനായ നടനാണെന്നതില്‍ സംശയമില്ല. ഈ പത്ത് നടന്മാരെക്കാളും മുകളില്‍ നില്ക്കുന്ന ആളാണെന്ന് പറയാന്‍ സമ്മതിച്ചില്ലെന്നുള്ളതാണ് അവിടെ ഉണ്ടായത്. അതിലൂടെ അനാവശ്യ വിവാദമാണ് ഉണ്ടായതെന്നും' ദേവന് വ്യക്തമാക്കുന്നു.