For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കല്യാണം കഴിഞ്ഞാല്‍ എന്താവും എന്നറിയാന്‍ 2 മാസം ട്രയല്‍ എടുത്തു; വിവാഹശേഷം മാറ്റങ്ങളില്ലെന്ന് ദേവിക നമ്പ്യാര്‍

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ ഏറെ കാത്തിരുന്നൊരു വിവാഹമാണ് ഇക്കഴിഞ്ഞ ജനുവരിയില്‍ നടന്നത്. സീരിയല്‍ നടി ദേവിക നമ്പ്യാരും ഗായകന്‍ വിജയ് മാധവും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞത് മുതല്‍ ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ് ആദ്യ ദിവസങ്ങളില്‍ തന്നെ ഇരുവര്‍ക്കും കൊവിഡ് പോസിറ്റീവായി. ഇതോടെ ഹണിമൂണ്‍ കൊവിഡ് കൊണ്ട് പോയതായി അടുത്തിടെ താരങ്ങള്‍ വെളിപ്പെടുത്തിയിരുന്നു.

  ഇപ്പോഴിതാ വീണ്ടും വിവാഹശേഷമുള്ളതും അതിന് മുന്‍പെടുത്ത തയ്യാറെടുപ്പുകളെ കുറിച്ചുമൊക്കെയാണ് താരങ്ങള്‍ പറയുന്നത്. വിവാഹനിശ്ചയത്തിന് ശേഷവും കല്യാണവുമായി മുന്നോട്ട് പോവണോ എന്ന് ചിന്തിച്ചതിനെ കുറിച്ച് നടി മുന്‍പ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ കല്യാണത്തിന് ശേഷം എന്തായിരിക്കുമെന്ന് അറിയാന്‍ രണ്ട് മാസം ട്രയല്‍ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ ദേവികയുടെ വാക്കുകളാണ് ഇപ്പോള്‍ വൈറലാവുന്നത്.

  പരിചയപ്പെട്ട കാലം മുതല്‍ മാഷേ എന്ന് വിളിച്ച് തുടങ്ങിയതിനാല്‍ വിവാഹം കഴിഞ്ഞിട്ടും ദേവിക ഭര്‍ത്താവിനെ മാഷ് എന്നാണ് വിളിക്കുന്നത്. അടുത്തിടെ പല അഭിമുഖങ്ങളിലൂടെയുമായി ഭര്‍ത്താവ് വാങ്ങി തന്ന സമ്മാനങ്ങളും ജീവിത രീതികളെ കുറിച്ചുമൊക്കെ നടി പങ്കുവെച്ചിരുന്നു. എല്ലാവരും കരുതും പോലെ വിജയിയുടെ പാട്ടിലല്ല താന്‍ വീണതെന്നാണ് ദേവിക വെളിപ്പെടുത്തുന്നത്. 'അദ്ദേഹം ആള് വളരെ ജെനുവിന്‍ ആണ്. അതാണ് വിജയ് മാധവില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമെന്നാണ് നടി പറയുന്നത്.

  അതേ സമയം പ്രണയത്തിലായി വീണു എന്നൊന്നും പറയാന്‍ സാധിക്കില്ല. പ്രേമം വന്നിട്ട് കല്യാണത്തെ കുറിച്ച് ചിന്തിക്കുകയോ, ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്ന സംഭവം വര്‍ക്കൗട്ട് ആകുകയോ ഒന്നും തങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടില്ല. ഞങ്ങള്‍ തമ്മില്‍ കല്യാണം കഴിച്ചാല്‍ എങ്ങനെയിരിക്കും എന്ന് വളരെ പ്രാക്ടിക്കലായി ചിന്തിക്കുകയാണ് ചെയ്തത്. കല്യാണത്തിന് ശേഷമുള്ള അവസ്ഥ എന്തായിരിക്കുമെന്ന് അറിയാന്‍ രണ്ട് മാസം ട്രയല്‍ നോക്കിയിട്ടുണ്ടെന്നും സീരിയൽ ടുഡേ മാഗസിന് നൽകിയ അഭിമുഖത്തിലൂടെ ദേവിക പറയുന്നു.

  ഞാന്‍ കുടിച്ചതിൻ്റെ ബ്രാൻഡ് ഇതാണ്; എന്താണെന്ന് ചോദിച്ച് വരുന്നവരോട് മുന്‍കൂട്ടി ഉത്തരം പറഞ്ഞ് അമൃത സുരേഷ്

  ഓവറായി എക്സാജുറേറ്റ് ചെയ്യുകയോ മാനിപ്പുലേറ്റ് ചെയ്യുകയോ, മാറി ചിന്തിക്കുകയോ പ്രവൃത്തിക്കുകയോ ഒന്നുമായിരുന്നില്ല. സാധാരണ രീതിയില്‍ സംസാരിക്കാനും ഇടപഴകാനും കഴിയുന്നുണ്ടോ എന്ന് നോക്കുകയായിരുന്നു. അതില്‍ പ്രശ്നം ഒന്നും തോന്നാതിരുന്നപ്പോഴാണ് കല്യാണ കാര്യം വീട്ടില്‍ പറഞ്ഞത്. പിന്നെ എല്ലാം ഒരു അറേഞ്ച്ഡ് മാരേജിന്റെ ലൈനിലാണ് നടന്നത് എന്നും ദേവിക വ്യക്തമാക്കുന്നു. വിവാഹം കഴിഞ്ഞതിന് ശേഷവും വലിയ മാറ്റങ്ങളൊന്നും തോന്നുന്നില്ല. പഴയത് പോലെയാണ് പോവുന്നത്. അതേ സമയം എന്നും സന്തോഷത്തോടെ ജീവിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്.

  അയാളില്ലാതെ ജീവിക്കാന്‍ പറ്റില്ല; ഭര്‍ത്താവുമായി അത്രയും അടുപ്പമാണ്, ഹൃത്വിക് റോഷനെ കുറിച്ച് മുൻഭാര്യ പറഞ്ഞത്

  പ്രണയവും വിവാഹവും കുട്ടിക്കളി അല്ലെന്ന് മനസിലാക്കി വളരെ പ്രാക്ടിക്കലായി അതിനെ സമീപിപ്പിക്കാന്‍ താരങ്ങള്‍ക്ക് സാധിച്ചുവെന്നാണ് ആരാധകര്‍ പറയുന്നത്. അതേ സമയം വിവാഹ നിശ്ചയത്തിന് ശേഷം കല്യാണത്തില്‍ നിന്നും പിന്മാറാമെന്ന് വിജയ് പറഞ്ഞിരുന്നതിനെ പറ്റിയും ദേവിക വെളിപ്പെടുത്തിയിരുന്നു. പൊതുവേയുള്ള ഭര്‍ത്താക്കന്മാരെ പോലെ അത്ര റൊമാന്റിക്കായി പെരുമാറാനോ നില്‍ക്കാനോ തനിക്ക് ആവില്ലെന്നും ദേവികയ്ക്ക് വേണമെങ്കില്‍ ഒന്നൂടി ചിന്തിച്ചിട്ട് തീരുമാനം എടുക്കാം എന്ന് വിജയ് പറഞ്ഞിരുന്നുവെന്നാണ് നടി പറഞ്ഞത്. അത്രയധികം വ്യത്യസ്ത സ്വഭാവക്കാരനാണ് അദ്ദേഹമെന്നും ദേവിക സൂചിപ്പിച്ചിരുന്നു.

  മോഹന്‍ലാലിന്റെ നിഴല്‍ പോലെ കൂടെയുള്ള ആള്‍; എന്റെ കുട്ടികള്‍ എന്നല്ലാതെ സാര്‍ അവരെ വിളിക്കില്ല, അനീഷ് ഉപാസന

  Recommended Video

  Vijay Madhav Devika Nambiar Wedding Video

  അഭിമുഖത്തിൻ്റെ പൂർണരൂപം കാണാം

  Read more about: devika ദേവിക
  English summary
  Devika Nambiar Revealed She Took Trial Before Getting Married To Vijay Madhav
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X