For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഷോ കഴിഞ്ഞ് ഇറങ്ങുമ്പോൾ ലാലേട്ടൻ പറഞ്ഞത്; ‌താരമൂല്യം കിട്ടുന്നതാണ് ചതിയാവുക; ധന്യ

  |

  ബി​​ഗ് ബോസ് മലയാളം സീസണിലെ ഏറ്റും വാശിയേറിയ സീസണാണ് കടന്ന് പോയത്. ഒന്നിനൊന്ന് മികച്ച് നിന്ന മത്സരാർത്ഥികളും സോഷ്യൽ മീഡിയയിൽ വന്ന ചൂട് പിടിച്ച ചർച്ചകളും ഷോയുടെ മാറ്റ് കൂട്ടി. നാലാം സീസണിൽ അവസാനം വരെയും പിടിച്ച് നിന്ന മത്സരാർത്ഥി ആണ് ധന്യ മേരി വർ​ഗീസ്.

  പരസ്പരം പോരടിച്ച മത്സരാർത്ഥികൾക്ക് ഇടയിൽ വലിയ ഒച്ചപ്പാടുകളൊന്നുമില്ലാതെ സിംപിൾ ആയാണ് ധന്യ ബി​ഗ് ബോസ് വീട്ടിൽ നിന്നത്. അതിനാൽ തന്നെ ധന്യക്ക് ഹേറ്റേഴ്സും ആരാധകരും കുറവാണ്.

  Also Read: 'അമ്മ ഒറ്റയ്ക്ക് ജീവിക്കുന്നത് എനിക്ക് വിഷമമാണ്, വീണ്ടും വിവാഹം കഴിപ്പിക്കണമെന്ന് ആ​ഗ്രഹമുണ്ട്'; സൗഭാ​ഗ്യ

  ഇപ്പോഴിതാ ബി​ഗ് ബോസ് വീട്ടിലെ തന്റെ അനുഭവങ്ങൾ പങ്കു വെച്ചിരിക്കുകയാണ് ധന്യ. സീ മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. ബി​ഗ് ബോസിന്റെ അവതാരകൻ ആയെത്തിയ മോഹൻലാലിനെക്കുറിച്ചാണ് ധന്യ മേരി വർ​ഗീസ് സംസാരിച്ചത്.

  'ഷോ കഴിഞ്ഞപ്പോൾ വലിയ മിസിം​ഗ് ലാലേട്ടൻ ആയിരുന്നു. ഷോ കഴിഞ്ഞതിന് ശേഷം നമ്മൾ വീട്ടിൽ ഇരിക്കുന്നു, പഴയ കാര്യങ്ങൾ ആലോചിക്കുന്നു'

  'പക്ഷെ ലാലേട്ടൻ എന്ന വ്യക്തി നമ്മളോട് സംസാരിക്കുന്നില്ല. ഇന്റരാക്ട് ചെയ്യുന്നില്ല. അതൊരു മിസിം​ഗ് ആയിരുന്നു. ഷോ കഴിഞ്ഞ് ഇറങ്ങുമ്പോൾ ലാലേട്ടൻ പോട്ടെ ധന്യ എന്ന ചോദിച്ചത് ഭയങ്കര സന്തോഷം ആയി'

  'എന്തെന്നാൽ നമ്മളവിടെ നിന്നത് ഒരു പക്ഷെ ലാലേട്ടനെ ഒന്നും ദേഷ്യം പിടിപ്പിക്കാത്ത രീതിയിൽ ആയിരിക്കാം. കാരണം ആ ഒരു സ്നേഹം ഉണ്ടായിരുന്നു. പോട്ടെ എന്ന് ചോദിച്ചപ്പോൾ ഒരു സ്നേഹം ഫീൽ ചെയ്തു'

  'ഇൻഡസ്ട്രിയിലുള്ള പലരും പറഞ്ഞു നീ നന്നായി അവിടെ നിന്നെന്ന്. കാരണം ആർട്ടിസ്റ്റുകൾ പോയിക്കഴിഞ്ഞാൽ 100 ദിവസം പൂർത്തിയാക്കാറില്ല. ഞാനും ലക്ഷ്മിയും നിന്നു. അത് അത്ഭുതമായാണ് എല്ലാവർക്കും തോന്നിയത്. പിന്നെ വലിയ തല്ലില്ലാതെ നിൽക്കാൻ പറ്റി. അവസാന നിമിഷം അവിടെ വേറെ ആരെയും ഇല്ല പിടിച്ച് തിന്നാൻ'

  'അവിടെ താരമൂല്യം കിട്ടുന്നതാണ് ഏറ്റവും വലിയ ചതി. കാരണം പ്രേക്ഷകർ‌ ഏത് പോയിന്റ് ഓഫ് വ്യൂയിൽ നിന്നാണ് നമ്മളെ കാണുന്നതെന്ന് അറിയില്ല. നമ്മൾ സാധാരണ പോലെ രണ്ട് പേർ തമ്മിൽ സംസാരിക്കുമ്പോൾ മൂന്നാമതൊരാൾ കാണുകയാണ്'

  'അവർ അതെങ്ങനെ വിലയിരുത്തെന്ന് അറിയില്ല. ഞാൻ ആർട്ടിസ്റ്റ് ആണെന്നതിനേക്കാളും സിംപിൾ ആയ വ്യക്തിയെ കാണാനായിരിക്കും അവർക്ക് ഇഷ്ടം. നമ്മളെ അവരിലൊരാളായി കണ്ടാൽ ഓക്കെ ആയി. എനിക്ക് തോന്നുന്നു അങ്ങനെ എന്നെ കണ്ടത് കൊണ്ടായിരിക്കാം അത്രയും ദിവസം അവിടെ നിൽക്കാൻ പറ്റിയത്. അവരെന്ന ആർട്ടിസ്റ്റ് ആയി കണ്ടിട്ടില്ല,' ധന്യ മേരി വർ​ഗീസ് പറഞ്ഞു.

  ബിഗ് ബോസിന്റെ അഞ്ചാം സീസണിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഡാൻസർ ദിൽഷ പ്രസന്ന ആണ് ബിഗ് ബോസ് നാലാം സീസണിൽ വിജയി ആയത്. കടുത്ത മത്സരം നടന്ന സീസണാണ് കഴിഞ്ഞ് പോയത്.

  മാർച്ചിലാണ് ബി​ഗ് ബോസിന്റെ അഞ്ചാം സീസൺ വരികയെന്നതാണ് വിവരം. ഇന്ത്യൻ ടെലിവിഷൻ രംഗത്ത് വൻ ഇന്ന് ഏറ്റവും കാഴ്ചക്കാരുള്ള റിയാലിറ്റി ഷോ ആയിരിക്കുരയാണ് ബിഗ് ബോസ്. മിക്ക ഭാഷകളിലും ഇതിനകം ബിഗ് ബോസ് എത്തിക്കഴിഞ്ഞു.

  Read more about: dhanya mary varghese bigg boss
  English summary
  Dhanya Mary Varghese Open Up About Her Bigg Boss Days; Words About Mohanlal Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X