For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രണയിച്ചപ്പോള്‍ പറഞ്ഞതൊക്കെ വിവാഹത്തോടെ മറന്നു! ധര്‍മജനെ കുറിച്ച് ഭാര്യ പറയുന്നത്, വീഡിയോ കാണാം

  |

  രമേഷ് പിഷാരടിയും ധര്‍മജന്‍ ബോള്‍ഗാട്ടിയും കൂടി കേരളക്കരയിലുണ്ടാക്കിയ ഓളം അടുത്ത കാലത്തൊന്നും മറ്റ് മിമ്രിക്രി താരങ്ങള്‍ നടത്തിയിട്ടില്ലെന്ന് വേണം പറയാന്‍. ഒരുപാട് സ്റ്റേജ് പ്രോഗ്രാമുകളിലെ പ്രകടനവും പിന്നീട് ടെലവിഷന്‍ പരിപാടികളില്‍ ഒന്നിച്ചെത്തിയതുമെല്ലാം വലിയ തരംഗമുണ്ടാക്കി. കരിയറിലെ പോലെ തന്നെ കുടുംബ ജീവിതത്തിലും താരങ്ങള്‍ സന്തോഷവാന്മാരാണ്.

  അടുത്തിടെ പിഷാരടി തന്റെ വിവാഹം നടന്നതിനെ പറ്റി പറയുന്നൊരു വീഡിയോ പ്രചരിച്ചിരുന്നു. പിന്നാലെ ധര്‍മജന്‍ ഭാര്യ അനൂജയ്‌ക്കൊപ്പം പണ്ടൊരു അഭിമുഖത്തില്‍ പങ്കെടുത്ത വീഡിയോ ആണ് ലോക്ക് ഡൗണ്‍ കാലത്ത് വീണ്ടും വൈറലാവുന്നത്. പ്രണയിച്ച് നടന്നപ്പോഴും വിവാഹത്തിന് ശേഷവും സംഭവിച്ച കാര്യങ്ങളാണ് അവിടെ ചര്‍ച്ചയായത്.

  മിമിക്രി വേദിയില്‍ നിന്നും ഇന്ന് മലയാള സിനിമയില്‍ വളരെ ഉയരങ്ങള്‍ കീഴടക്കിയ താരമാണ് ധര്‍മജന്‍ ബോള്‍ഗാട്ടി. ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് ധര്‍മജന്‍ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് അഭിനയ പ്രധാന്യമുള്ള വേഷങ്ങള്‍ ലഭിച്ചതോടെ ധര്‍മജന്‍ വിജയത്തിലേക്ക് എത്തി. ഇപ്പോള്‍ തിരക്കോട് തിരക്കിലാണ് താരം. പലപ്പോഴും രമേഷ് പിഷാരടി ഇക്കാര്യം പറഞ്ഞ് കളിയാക്കുന്നതും പ്രേക്ഷകര്‍ കണ്ട് കഴിഞ്ഞു. പ്രായമായ വേഷം മുതല്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായി അഭിനയിക്കാന്‍ കഴിയും എന്നതാണ് ധര്‍മജന്റെ പ്രത്യേകതകളിലൊന്ന്.

  ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അവതാരകയായിട്ടെത്തിയ മനസിലൊരു മഴവില്ല് എന്ന പരിപാടിയില്‍ ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം പങ്കെടുക്കാന്‍ എത്തിയതായിരുന്നു ധര്‍മജന്‍. താരദമ്പതികളുടെ മനപ്പൊരുത്തം നോക്കുന്ന റൗണ്ടാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ആദ്യമായി ഒന്നിച്ച് കണ്ട സിനിമ ഏതാണെന്ന് ചോദിച്ചപ്പോള്‍ എനിക്ക് അറിയില്ലായിരുന്നു എന്നാണ് ഉത്തരം. പൊതുവേ എനിക്ക് മറവി ഉള്ളതാണെന്ന് താരം പറയുന്നു. പിന്നാലെ വിവാഹം ഏത് ദിവസമാണെന്നും ചോദ്യം വന്നു.

  അതും ധര്‍മജന് അറിയില്ലായിരുന്നു. ഞങ്ങള്‍ തമ്മില്‍ ഏറ്റവുമധികം വഴക്കുണ്ടാക്കുന്നത് ഇത് പറഞ്ഞിട്ടാണ്. ഭാര്യയുടെ ഫോണ്‍ നമ്പര്‍ അറിയാമോന്ന് ചോദിക്കും, കുട്ടികളുടെ പിറന്നാള്‍ എന്നാണെന്ന് ചോദിക്കും, ഇതെല്ലാം ഞാന്‍ മറന്ന് പോയിട്ടുണ്ടാകും. അതേ സമയം ധര്‍മജന്റെ പിറന്നാള്‍ എന്നാണെന്നുള്ള ചോദ്യത്തിന് വര്‍ഷവും മാസവും ദിവസവും കൃത്യമായി ഭാര്യ പറയുകയും ചെയ്തിരിക്കുകയാണ്. ഭാര്യയുടെ പിറന്നാളിന് തലേ ദിവസം ഞാന്‍ ഓര്‍ക്കും. സെലിബ്രേഷനുള്ളതൊക്കെ ചെയ്യും. പക്ഷേ പെട്ടെന്ന് ചോദിച്ചാല്‍ ഓര്‍മ്മ വരില്ലെന്നാണ് താരം പറയുന്നത്.

  ഓര്‍ത്ത് വെക്കാന്‍ ഇത് വലിയൊരു സംഭവമല്ലെന്ന് വിചാരിച്ചിട്ടാണ് അങ്ങനെ എന്നാണ് ധര്‍മജന്റെ നിലപാട്. ഭാര്യയുമായി കുറച്ച് കൂടി റൊമാന്റിക് ആവണമെന്ന് അവതാരക പറഞ്ഞപ്പോള്‍ താന്‍ റൊമാന്റിക് ആണ്. പക്ഷേ ഇവിടെ വെച്ച് കാണിക്കാന്‍ പറ്റുമോ എന്നായിരുന്നു താരത്തിന്റെ മറുചോദ്യം. സിനിമയില്‍ നായകന്മാരെ പോലെ നടിമാരുമായി അത്രയും അടുത്ത് ഇടപഴകി അഭിനയിക്കേണ്ടല്ലോ എന്ന ചോദ്യത്തിന് ഉണ്ടെന്നായിരുന്നു ഉത്തരം.

  English summary
  Dharmajan Bolgatty And His Wife About Their Life Story
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X