For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കൃഷിയില്‍ താല്‍പര്യമുണ്ടോയെന്ന് ചേട്ടന്‍, പെണ്ണുങ്ങളുടെ കൃഷിയാണെന്ന് അച്ഛന്‍, പ്രണയങ്ങള്‍ പിടിച്ചപ്പോള്‍

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് ശ്രീനിവാസന്റേത്. പിതാവിനെ പോലെ മക്കളായ ധ്യാനും വിനീതും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. അച്ഛന്‍ ശ്രീനിവാസനെ പോലെ സിനിമയിലെ സകല മേഖലകളിലും ധ്യാനും വിനീതും ഒരു കൈ നോക്കിയിട്ടുണ്ട്. അധികം ഹേറ്റേഴ്‌സില്ലാത്ത താരകുടുംബമാണ് ഇവരുടേത്.

  ദില്‍ഷയെ ഇഷ്ടപ്പെടാനുള്ള കാരണം ഇതാണ്; സൗന്ദര്യം കണ്ടിട്ടല്ല... വാക്കുകള്‍ വൈറലാവുന്നു

  പോയവര്‍ഷം സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ പേരായിരുന്നു ധ്യാന്‍ ശ്രീനിവാസന്റേത്. നടന്‌റെ സിനിമയായിരുന്നില്ല അഭിമുഖങ്ങളായിരുന്നു പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയായത്. കാര്യങ്ങള്‍ സത്യസന്ധമായി തുറന്ന് പറയുന്ന ധ്യാന് സോഷ്യല്‍ മീഡിയയില്‍ വലിയ ആരാധകരുണ്ട്. സാധാരണ സിനിമയിലൂടൊണ് ആരാധകരെ സൃഷ്ടിക്കുന്നത് . എന്നാല്‍ ഇവിടെ അഭിമുഖങ്ങളലൂടെയാണ് ധ്യാന്‍ ആരാധകരെ സ്വന്തമാക്കിയിരിക്കുന്നത്.

  റിയല്‍ ലൈഫില്‍ വില്ലനായി അഭിനയിക്കുന്ന റോണ്‍സണ്‍ ജീവിതത്തില്‍ ഒരു വട്ട പൂജ്യമാണ്; കണ്ടിട്ട് സഹിക്കുന്നില്ല..

  ചേട്ടന്‍ വിനീത് സംവിധാനം ചെയ്ത സിനിമയിലൂടെ വെള്ളിത്തിരയില്‍ എത്തിയ ധ്യാന്‍ പിന്നീട് ക്യാമറയ്ക്ക് മുന്നിലു പിന്നിലും സജീവമാവുകയായിരുന്നു. ഈ വര്‍ഷം നിരവധി ചിത്രങ്ങള്‍ നടന്റേതായി പുറത്ത് വരുന്നുണ്ട്. ഉടലാണ് അടുത്തതായി റിലീസിനൊരുങ്ങുന്ന ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം. ഇന്ദ്രന്‍സും ദുര്‍ഗകൃഷ്ണയുമാണ് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നത്. ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രമാണിത്. സിനിമയുടെ ടീസര്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.

  ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് നടന്റെ ഏറ്റവും പുതിയ അഭിമുഖമാണ്. കാമുകിമാരുടെ പേരില്‍ അച്ഛന്‍ ശ്രീനിവാസനില്‍ നിന്ന് കേള്‍ക്കേണ്ടി വന്ന വഴക്കിനെ കുറിച്ചാണ് പറയുന്നത്. എല്ലാത്തവണത്തേയും പോലെ വളരെ രസകരമായിട്ടാണ് ഈ സംഭവവും അവതരിപ്പിച്ചത്. കോളേജില്‍ പഠിക്കുമ്പോള്‍ ഓരേസമയം ഏഴോ എട്ടോ കാമുകിമാര്‍ ഉണ്ടായിരുന്നുവെന്നും ഇതിന്റെ പേരില്‍ അച്ഛനില്‍ നിന്ന് നല്ല വഴക്ക് കിട്ടിയിട്ടുണ്ടെന്നുമാണ് ധ്യാന്‍ പറഞ്ഞത്. അച്ഛനില്‍ നിന്ന് വഴക്ക് കിട്ടാറുണ്ടോ എന്നുള്ള ചോദ്യത്തിനായിരുന്നു മറുപടി.ബിഹൈന്‍ഡ് വുഡിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

  നടന്റെ വാക്കുകള്‍ ഇങ്ങനെ...'അച്ഛന്‍ ചീത്ത പറയുന്ന സമയത്ത് നമ്മളെ താറടിച്ച് കളയും. മുന്‍പൊരിക്കല്‍ ഏട്ടന് മുന്നില്‍ വെച്ച് എന്നെ ചീത്ത പറഞ്ഞോണ്ടിരിക്കുകയായിരുന്നു. കോളേജ് സമയത്ത് ഇഷ്ടം പോലെ ഗേള്‍ഫ്രണ്ട്സുണ്ടായിരുന്നു. ആ സമയത്ത് എനിക്ക് ഒരു എത്തിക്ക്‌സൊന്നുമില്ല. ഞാന്‍ ബൈക്കില്‍ പെണ്‍പിള്ളേരുമായി കറങ്ങുന്നതൊക്കെ ചെന്നൈയില്‍വെച്ച് അച്ഛന്‍ കണ്ടിട്ടുണ്ടാവും'; ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.

  'ഒരു തവണ ഇതിന് എന്നെ അച്ഛന്‍ വഴക്ക് പറഞ്ഞ് കൊണ്ടിരിക്കുകയാണ്. ചേട്ടന്റെ മുമ്പില്‍ വെച്ചാണ് ചീത്ത പറയുന്നത്. ഭയങ്കരമായി ചീത്ത പറഞ്ഞ് കൊണ്ടിരിക്കുകയാണ്. പെട്ടെന്ന് അച്ഛന്‍ ഇവന് കൃഷിയായിരുന്നു കൃഷി എന്ന് ചേട്ടനോട് പറഞ്ഞു. ഇത് കേട്ടപ്പോള്‍ ചേട്ടന്‍ എന്നെ നോക്കിയിട്ട് കൃഷിയില്‍ നിനക്ക് താല്‍പര്യമുണ്ടോ എന്ന് എന്നോട് ചോദിച്ചു. അതെ എന്ന് ഞാന്‍ ആക്ഷന്‍ കാണിക്കുകയും ചെയ്തു. ഇതു കേട്ട അച്ഛന്‍ എടാ കിഴങ്ങാ, ആ കൃഷിയല്ലടാ പെണ്ണുങ്ങളുടെ കൃഷിയാണ് എന്ന്'; പഴയ സംഭവം ഓര്‍മിച്ചു, 'എന്നാല്‍ ഇപ്പോള്‍ ഞാന്‍ പെണ്ണുങ്ങളുടെ കൃഷി നിര്‍ത്തി, ശരിക്കുമുള്ള കൃഷിയിലോട്ട് താല്‍പര്യം വന്ന് തുടങ്ങിയിട്ടുണ്ട്'; ധ്യാന്‍ ശ്രീനിവാസന്‍ വ്യക്തമാക്കി. നടന്റെ വാക്കുകള്‍ വൈറലായിട്ടുണ്ട്.

  Recommended Video

  നയൻതാരയെ ചെറുപ്പത്തിൽ വിളിച്ച് പറ്റിച്ച കഥ പറഞ്ഞ് Dhyan Sreenivasan | FilmiBeat Malayalam

  ശ്രീനിവാസന്റെ നിലവിലെ ആരോഗ്യവസ്ഥയെ കുറിച്ചും ധ്യാന്‍ പറയുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ചിത്രം അച്ഛന്റേത് തന്നെയാണെന്ന് പറയുന്നതിനോടൊപ്പം തന്നെ ഇപ്പോള്‍ നല്ല മാറ്റമുണ്ടെന്നും ധ്യാന്‍ പറയുന്നു. ചിത്രത്തില്‍ കണ്ടതിനെക്കാള്‍ മോശമായ അവസ്ഥയിലായിരുന്നു നേരത്തെ.
  ഇപ്പോള്‍ കുറച്ച് ഇംപ്രൂവായല്ലോ എന്നാണ് ഞങ്ങള്‍ക്ക് തോന്നിയത്. അച്ഛന് ഇപ്പോള്‍ നല്ല മാറ്റമുണ്ട്. രണ്ട് വര്‍ഷത്തിനിടെ കുറേ തവണ ആശുപത്രിയില്‍ പോയിരുന്നു. മരുന്നുകളൊന്നും കൃത്യമായി കഴിക്കില്ല. അതിനൊക്കെ മടിയാണെന്നുമായിരുന്നു ധ്യാന്‍ കൂട്ടിച്ചേര്‍ത്തു.

  Read more about: ധ്യാന്‍
  English summary
  Dhayan Sreenivasan Opens Up About His Funny Love Incident With Father Sreenivasan And Vineeeth
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X