Don't Miss!
- News
ബിബിസി ഡോക്യുമെന്ററിക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത് പരിഹാസ്യവും, ഭീരുത്വവും; എംവി ഗോവിന്ദൻ
- Sports
IND vs NZ: രണ്ടാമങ്കത്തില്‍ പൃഥ്വി വേണം, ഇല്ലെങ്കില്‍ ഇന്ത്യ പൊട്ടും! അറിയാം
- Lifestyle
യോഗയിലെ ട്വിസ്റ്റുകള്‍ നിസ്സാരമല്ല: വഴക്കവും മികച്ച ദഹനവും ഞൊടിയിടയില്‍
- Finance
ഇന്നത്തെ ആയിരം നാളെ ലക്ഷങ്ങളായി കയ്യിലിരിക്കും; 50 മാസം കൊണ്ട് 5 ലക്ഷം കീശയിലാക്കാൻ ഈ ചിട്ടി ചേരാം
- Automobiles
ഇനി ഒട്ടും ലെയ്റ്റാവില്ല! ജിംനി 4x4 എസ്യുവിയുടെ ലോഞ്ച് ടൈംലൈൻ പങ്കുവെച്ച് മാരുതി
- Technology
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
- Travel
ആറാടുകയാണ്! നിറങ്ങളിൽ മുങ്ങിക്കുളിച്ച ഇന്ത്യയിലെ തെരുവുകൾ!
അശ്വതിയും ചക്കപ്പഴം നിര്‍ത്തിയോ? ആരാധകര്‍ കാത്തിരുന്ന ചോദ്യത്തിനുള്ള മറുപടി പറഞ്ഞ് അശ്വതി ശ്രീകാന്ത്
ഫ്ളവേഴ്സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴത്തിന് ഒത്തിരി ആരാധകരാണുള്ളത്. ലോക്ഡൗണ്‍ കാലത്ത് കുടുംബപ്രേക്ഷകരെ ലക്ഷ്യം വെച്ചെത്തിയ പരമ്പര ജനമനസുകളുടെ ഇഷ്ടം നേടി എടുത്തിരുന്നു. അവതാരകയായി തുടങ്ങി അശ്വതി ശ്രീകാന്ത് അടക്കം നിരവധി താരങ്ങളാണ് ചക്കപ്പഴത്തില്‍ ഉണ്ടായിരുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് രണ്ടാമതും ഗര്‍ഭിണിയായ അശ്വതി പരമ്പരയില്‍ നിന്നും പിന്മാറിയിരുന്നു. കുഞ്ഞ് ജനിച്ചതിന് ശേഷം അഭിനയത്തിലേക്ക് തിരിച്ച് വരാമെന്ന് പറഞ്ഞായിരുന്നു നടി പോയത്.
ഇതിനിടെ ചക്കപ്പഴത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന നടന് ശ്രീകുമാറും പിന്മാറി. ഇപ്പോഴിതാ പൈങ്കിളി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ശ്രുതി രജനികാന്തും സീരിയലില്‍ നിന്നും പിന്മാറുകയാണെന്ന വാര്‍ത്തകളാണ് വന്നിരിക്കുന്നത്. ഇതോടെ അശ്വതി തിരിച്ച് വരില്ലെന്ന എന്ന ചോദ്യവുമായി ആരാധകര്‍ എത്തുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ കഴിഞ്ഞ ദിവസം അശ്വതി പങ്കുവെച്ച ഫോട്ടോയ്ക്ക് താഴെയാണ് ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ഉയര്‍ന്ന് വന്നത്.

'ചേച്ചി ചക്കപ്പഴം നിര്‍ത്തിയോ?' എന്നാണ് ഒരു ആരാധകന് കമന്റിട്ടത്. എന്നാല്‍ ഇതുവരെ അങ്ങനൊരു തീരുമാനം എടുത്തിട്ടില്ലെന്നാണ് അശ്വതി മറുപടിയായി പറഞ്ഞത്. ചേച്ചി ഇല്ലാഞ്ഞിട്ട് ചക്കപ്പഴം പഴയ പോലെ ഒരു സുഖം കിട്ടുന്നില്ല. എത്രയും പെട്ടന്ന് തിരിച്ച് വാ ചേച്ചി എന്നാണ് മറ്റുള്ളവര്‍ അശ്വതിയോട് പറയുന്നത്. ശ്രീകുമാര്‍ അവതരിപ്പിച്ചിരുന്ന ഉത്തമന് എന്ന കഥാപാത്രത്തിന്റെ ഭാര്യ ആശയെ ആണ് അശ്വതി ചെയ്തിരുന്നത്. സീരിയലിലും ആശ പ്രസവിക്കാന്‍ പോയതായിട്ടാണ് കാണിച്ചിരിക്കുന്നത്.
കൊവിഡിന്റെ സാഹചര്യത്തില്‍ ചെറിയ മകളെയും കൊണ്ട് ലൊക്കേഷനില്‍ വരാന്‍ പറ്റുന്നൊരു സാഹചര്യം തനിക്കില്ലെന്നാണ് അശ്വതി മുന്‍പ് പറഞ്ഞിരുന്നത്. എന്ന് കരുതി ചക്കപ്പഴം പൂര്‍ണമായി ഉപേക്ഷിച്ചിട്ടില്ലെന്നും നടി വ്യക്തമാക്കിയിരുന്നു. അടുത്തിടെ സീ കേരളത്തില്‍ ഒരു പരിപാടിയില്‍ അവതാരകയായി അശ്വതി എത്തിയതോടെ അഭിനയത്തിലേക്ക് കൂടി തിരികെ വരണമെന്നാണ് ആരാധകരുടെ ആവശ്യം.

റേഡിയോ ജോക്കി ആയിരുന്ന അശ്വതി ശ്രീകാന്ത് ടെലിവിഷന്‍ അവതാരകയായി എത്തിയതോടെയാണ് ജനപ്രീതി നേടി എടുക്കുന്നത്. കേരളത്തിലെ സ്ഥിരം അവതാരകമാരില്‍ നിന്നും വേറിട്ട ആശയങ്ങള്‍ പങ്കുവെച്ചതോടെ അശ്വതിയ്ക്ക് പ്രശംസകള്‍ ലഭിച്ച് തുടങ്ങി. ചക്കപ്പഴം പരമ്പരയില്‍ ആശ ഉത്തമന് ആയി എത്തിയതോടെയാണ് അശ്വതിയിലെ അഭിനേത്രിയ്ക്ക് ആശംസകള്‍ ലഭിക്കുന്നത്. മികവുറ്റ പ്രകടനം കാഴ്ച വെച്ചിരുന്ന അശ്വതി രണ്ടാമതും ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുത്തതിന്റെ സന്തോഷത്തിലാണ്. മൂത്തമകള്‍ പത്മയുടെയും ഇളയവള്‍ കമലയുടെയും കൂടെ സന്തോഷത്തോടെ കഴിയുകയാണ്.
ചക്കപ്പഴം സീരിയല്‍ ഹിറ്റായി വരുന്നതിനിടെ അതില്‍ നിന്നും താരങ്ങള്‍ പിന്മാറുന്നത് സഹിക്കാന്‍ പറ്റുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ഉത്തമനും പൈങ്കിളിയും പോയതോട് കൂടി പരമ്പരയുടെ ആത്മാവ് നഷ്ടപ്പെട്ടത് പോലെയാണ്. അശ്വതി എങ്കിലും തിരിച്ച് വരണമെന്നാണ് പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്.
Recommended Video
രഹസ്യമായി ഉണ്ടായ മകനെ ഇപ്പോള്‍ അവതരിപ്പിച്ചതാണോ? ഇളയമകൻ ചിങ്ങുഡു ആരാണെന്ന് പറഞ്ഞ് നടി സീമ ജി നായര്‍
-
സീരിയൽ സെറ്റിൽ ദിവ്യക്ക് ബേബി ഷവർ; താൻ പുതു ജീവിതത്തിലെന്ന് അർണവ്; വിധി നിങ്ങളെ വെറുതെ വിടില്ലെന്ന് കമന്റുകൾ
-
വീട്ടില്‍ എതിര്‍ത്താല്‍ കല്യാണം കഴിക്കില്ലെന്ന് തീരുമാനിച്ചിരുന്നു; ചക്കിക്കൊത്ത ചങ്കരനെന്ന് എല്ലാവരും പറഞ്ഞു
-
ഭര്ത്താക്കന്മാര് ഈ നടിമാരുടെ കൂടെ അഭിനയിക്കരുത്; താരപത്നിമാരുടെ വാശിയ്ക്ക് കാരണമായി മാറിയ സംഭവമിങ്ങനെ