For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇനിയൊരു കല്യാണം വേണ്ട; ഇപ്പോള്‍ സിംഗിളാണ്, വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് നടി മേഘ്‌ന

  |

  ചന്ദനമഴയിലെ കണ്ണീര്‍പുത്രിയായിരുന്നു അമൃത. നടി മേഘ്‌ന വിന്‍സെന്റിന്റെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രമാണിത്. എന്നാല്‍ സീരിയല്‍ അവസാനിപ്പിച്ച് വിവാഹിതയായ നടി വൈകാതെ വിവാഹബന്ധം അവസാനിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ കുറച്ച് കാലങ്ങളായി മേഘ്‌നയുടെ വിവാഹജീവിതവുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങളും ഗോസിപ്പുകളുമാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നത്. നടിയുടെ ആദ്യ ഭര്‍ത്താവ് രണ്ടാമതും വിവാഹം കഴിച്ചു. അതുകൊണ്ട് തന്നെ മേഘ്‌നയും ഇനിയൊരു വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നുണ്ടോ എന്ന ചോദ്യം ഉയര്‍ന്ന് വന്നിരുന്നു.

  ഒന്ന് മുഖം കാണിക്കാന്‍ ഇന്ന് കോടികള്‍, എന്നാല്‍ അന്നോ? ബോളിവുഡ് താരങ്ങളുടെ ആദ്യ ശമ്പളം

  ഏറെ കാലത്തിന് ശേഷം മലയാള ടെലിവിഷന്‍ രംഗത്ത് സജീവമാവുകയാണ് നടി. ഇപ്പോള്‍ സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന മിസിസ് ഹിറ്റ്‌ലര്‍ എന്ന സീരിയലില്‍ നായികയായി അഭിനയിക്കുകയാണ്. തല്‍കാലം ഒരു വിവാഹത്തെ കുറിച്ച് താന്‍ ചിന്തിക്കുന്നില്ലെന്നാണ് മേഘ്‌ന ഇപ്പോള്‍ പറയുന്നത്. ഇന്ത്യഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് വിവാഹത്തെ കുറിച്ചും നടിയുടെ പേരില്‍ പ്രചരിച്ച ട്രോളുകളെ കുറിച്ചുമൊക്കെയുള്ള ചോദ്യം വരുന്നത്.

  മറക്കാന്‍ ആഗ്രഹിക്കുന്ന കാര്യം എന്താണെന്ന് അവതാരകന്‍ മേഘ്‌നയോട് ചോദിച്ചിരുന്നു. 'ഒന്നും മറക്കരുത്. നമ്മളെ നമ്മാളാക്കിയ ഒരുപാട് കാര്യങ്ങളാണ് ജീവിതത്തില്‍ ഉള്ളത്. അത് മറന്നാല്‍ പിന്നെ നമ്മള്‍ നമ്മളല്ലാതെ ആയി പോകും. ജീവിതത്തില്‍ നടന്ന ചില കാര്യങ്ങളില്‍ നമുക്ക് ലൈസന്‍സ് എടുക്കാം. ചിലത് നല്ല ഓര്‍മ്മകളായിരിക്കും, ചിലത് നമ്മുടെ ഭാഗത്ത് നിന്ന് വന്ന തെറ്റുകളും ആവാം. അത് നമുക്ക് മറക്കേണ്ട കാര്യമില്ല. അതൊക്കെ ഒരു പാഠം ആയിരിക്കും. അതില്‍ നിന്ന് മനസിലായ കാര്യമെടുത്ത് മുന്നോട്ട് പോവുകയാണ് വേണ്ടത്. നല്ല ഓര്‍മ്മകളാണെങ്കില്‍ അതും എടുത്ത് പോവുക.

  റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇപ്പോള്‍ സിംഗിളാണ്. മിംഗിളാവാന്‍ തയ്യാറല്ല. ജീവിതത്തില്‍ ഒഴിച്ച് വെക്കാന്‍ പറ്റാത്തത് സമാധാനമാണ്. ഇപ്പോള്‍ സമാധാനത്തിലാണെന്ന് മേഘ്‌ന പറയുന്നു. ഫസ്റ്റ് ലവ് ആരാണെന്ന ചോദ്യത്തിന് ഡാന്‍സ് എന്നായിരുന്നു നടിയുടെ ഉത്തരം. ഡാന്‍സിനോട് അത്രയും ഇഷ്ടമാണ്. ലവ് മ്യാരേജ് ആണോ അറേഞ്ച്ഡ് മ്യാരേജ് ആണോന്ന ചോദ്യത്തിന് രണ്ടാണെങ്കിലും സമാധാനമായി ജീവിച്ചാല്‍ മതി. പ്രതിസന്ധികളും ബുദ്ധിമുട്ടുകളും എല്ലാവരുടെയും ജീവിതത്തില്‍ ഏതെങ്കിലും ഒരു ഘട്ടത്തില്‍ ഉണ്ടാവും. അതിനെ സന്തോഷത്തോടെയും ദുഃഖത്തോടെയും സ്വീകരിക്കുന്നത് നമ്മാളായിരിക്കും. അവിടെ നിന്ന് എഴുന്നേറ്റ് വന്ന് ലൈഫുമായി മുന്നോട്ട് പോവുകയാണ് വേണ്ടതെന്നും നടി വ്യക്തമാക്കുന്നു.

  ഞാന്‍ അദ്ദേഹത്തെ വളരെയധികം ഇഷ്ടപ്പെട്ടിരുന്നു, അയാള്‍ എന്നെ വഞ്ചിച്ചു; സില്‍ക്ക് സ്മിതയുടെ ആത്മഹത്യകുറിപ്പ്

  മിസിസ് ഹിറ്റലറിലെ എന്റെ കഥാപാത്രത്തെ കുറിച്ച് ആദ്യം വന്ന നെഗറ്റീവ് കമന്റുകളൊക്കെ ഞാനും കണ്ടിരുന്നു. ജ്യോതി എന്ന കഥാപാത്രം ഭയങ്കര വെല്ലുവിളി ആയിട്ടാണ് തോന്നിയത്. നാല് നാലര കൊല്ലം ഒരു കണ്ണീര്‍പുത്രിയായിട്ടാണ് എല്ലാവരും എന്നെ കണ്ടിട്ടുള്ളത്. അവിടെ നിന്നും വലിയൊരു മാറ്റമാണ് ഇങ്ങോട്ട് വന്നത്. ആളുകള്‍ എങ്ങനെ സ്വീകരിക്കുമെന്ന ടെന്‍ഷന്‍ എനിക്കുണ്ടായിരുന്നു. കഥാപാത്രത്തോട് നീതി പുലര്‍ത്താന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. എന്റെ ഭാഗത്ത് നിന്നും നൂറ് ശതമാനം എഫര്‍ട്ട് കൊടുക്കണമെന്ന ആഗ്രഹമുണ്ട്. പുറത്തേക്ക് വരുന്നതും ആളുകള്‍ എങ്ങനെ സ്വീകരിക്കുമെന്നുള്ള കാര്യം നമ്മുടെ കൈയില്‍ അല്ല. എനിക്ക് സാധിക്കുന്നതെല്ലാം ഞാന്‍ കൊടുക്കാന്‍ ശ്രമിക്കാറുണ്ടെന്ന് മേഘ്‌ന പറയുന്നു.

  മലയാളി പ്രേക്ഷകർക്ക് കിട്ടിയ ആശ്വാസമാണ് കുറുപ്പ്, മരയ്ക്കാർ കാണാൻ ജനമെത്തുമെന്ന് സുരേഷ് കുമാർ

  meghna vincent opens up about her life ,whether she want a new partner in life | FilmiBeat Malayalam

  വിദേശ രാജ്യങ്ങളില്‍ ഷൂട്ടിങ്ങിന് പോയെന്ന് പറയുന്ന മേഘ്‌നയുടെ പഴയ ട്രോള്‍ വീഡിയോയെ കുറിച്ചും അഭിമുഖത്തില്‍ സംസാരിച്ചിരുന്നു. 'അന്നെനിക്ക് ഒരു അബദ്ധം പറ്റിയതാണ്. ആദ്യമായിട്ടാണ് അങ്ങനെ ട്രോളുകളൊക്കെ വരുന്നത്. എന്നെ പറ്റി ട്രോളുകള്‍ വന്നല്ലോ എന്നോര്‍ത്ത് ആദ്യം ഭയങ്കര വിഷമമായിരുന്നു. പിന്നെ രസകരമായി എടുക്കാനാണ് ശ്രമിച്ചിട്ടുള്ളത്.

  English summary
  Did Meghna Vincent Looking For Her Second Marriage? Actress Opens Up Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X