twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സീരിയലുകള്‍ 1000 എപ്പിസോഡിന് മുകളില്‍ പോവുന്നതിനുള്ള കാരണം എന്താണെന്ന് അറിയാമോ?

    |

    കുടുംബ പ്രേക്ഷകരുടെ വൈകുന്നേരങ്ങള്‍ ടെലിവിഷന് മുന്നിലായിരിക്കും. അതും ടെലിവിഷന്‍ സീരിയലുകളാണ് എല്ലാവരും തന്നെ കാണുന്നത്. കാണാന്‍ ആളുള്ളത് കൊണ്ട് ഇഷ്ടം പോലെ സീരിയലുകളാണ് സംപ്രേക്ഷണം ചെയ്യുന്നത്. പലതും തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളിലായിരിക്കും.

    അച്ഛന് കൊടുത്ത വാക്ക് പാലിച്ച് കലാഭവന്‍ മണിയുടെ മകള്‍! അന്ന് ജാഗ്വാര്‍ കാറ് സമ്മാനം ലഭിച്ചു.. ഇന്നോ?അച്ഛന് കൊടുത്ത വാക്ക് പാലിച്ച് കലാഭവന്‍ മണിയുടെ മകള്‍! അന്ന് ജാഗ്വാര്‍ കാറ് സമ്മാനം ലഭിച്ചു.. ഇന്നോ?

    വൈകുന്നേരം ആറ് മണിക്ക് തുടങ്ങുന്ന സീരിയലുകള്‍ രാത്രി ഒരുപാട് നേരം വൈകിയും ഉണ്ടാവും. ഇനിയിപ്പോ രാത്രിയില്‍ കാണാന്‍ പറ്റാത്തവര്‍ക്കായി ഉച്ചയ്ക്ക് വീണ്ടും കാണിക്കും. പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലുകള്‍ വര്‍ഷങ്ങളോളം നീണ്ട് നില്‍ക്കുന്നവയാണ്. പലതും ആയിരം എപ്പിസോഡുകള്‍ക്ക് മുകളില്‍ പോവുകയും ചെയ്യും. ഒരു കഥ അത്രയും നീണ്ട് പോവുന്നതിന്റെ കാരണം എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ?

    ബോളിവുഡ് താരം അര്‍ജുന്റെ വിവാഹമോചനത്തിന് കാരണം ഹൃത്വിക് റോഷന്റെ മുൻ ഭാര്യ! പഴികേട്ട് സൂസന്നെ ഖാൻ...ബോളിവുഡ് താരം അര്‍ജുന്റെ വിവാഹമോചനത്തിന് കാരണം ഹൃത്വിക് റോഷന്റെ മുൻ ഭാര്യ! പഴികേട്ട് സൂസന്നെ ഖാൻ...

    സീരിയലുകള്‍...

    സീരിയലുകള്‍...

    ഒരു കഥയുടെ തുടര്‍ച്ചയാണ് സീരിയല്‍ എന്ന് പറയുന്നത്. മലയാളത്തില്‍ നിരവധി സീരിയലുകളാണ് സംപ്രേക്ഷണം ചെയ്യുന്നതും. ആളുകള്‍ കാണാന്‍ ഉള്ളതിനാല്‍ റേറ്റിംഗും കൂടുന്നു. പ്രമുഖ ചാനലുകളെല്ലാം വൈകുന്നേരം മുതല്‍ രാത്രി വരെയും സീരിയലുകള്‍ സംപ്രേക്ഷണം ചെയ്യാറുണ്ട്. അമ്മായിയമ്മയും മരുമകളും തമ്മിലുള്ള യുദ്ധം. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള പ്രശ്‌നങ്ങള്‍. കുട്ടികളുടെ പേരിലുള്ള പ്രശ്‌നങ്ങള്‍.. തുടങ്ങി പല സീരിയലുകളുടെ കഥയും കുടുംബവുമായി ബന്ധപ്പെട്ടുള്ളതാണ്. അതാണ് കുടുംബ പ്രേക്ഷകരെ സ്വാധീനിക്കാനുള്ള കാരണം.

    വര്‍ഷങ്ങള്‍ നീളുന്ന കഥ

    വര്‍ഷങ്ങള്‍ നീളുന്ന കഥ

    പലപ്പോഴും വര്‍ഷങ്ങള്‍ നീണ്ട് പോകുന്ന കഥയായിരിക്കും സീരിയലുകള്‍ക്കുള്ളത്. ഗര്‍ഭിണിയായ നായിക മൂന്ന് വര്‍ഷം കൊണ്ടേ പ്രസവിക്കു.. അതാണ് കഥ നീണ്ട് പോവുന്നത് കൊണ്ടുള്ള പ്രശ്്‌നം. ഇതേ കാര്യം ചൂണ്ടി കാട്ടി പലപ്പോഴും സോഷ്യല്‍ മീഡിയ ട്രോളുകള്‍ കൊണ്ട് സീരിയലുകളെ കളിയാക്കാറുണ്ട്. എന്നാല്‍ സീരിയലുകള്‍ 1000 എപ്പിസോഡുകളോളം പോകുന്നത് എന്ത് കൊണ്ടാണെന്ന് അറിയാമോ? ടൈംസ് ഓഫ് ഇന്ത്യയാണ് സീരിയല്‍ താരങ്ങളോട് ചോദിച്ച് അതിനുള്ള ഉത്തരം കണ്ടെത്തിയിരിക്കുന്നത്.

    വിവേക് ഗോപന്‍

    വിവേക് ഗോപന്‍

    പരസ്പരം സീരിയിലെ താരമാണ് വിവേക് ഗോപന്‍. പരസ്പരത്തിലെ സൂരജേട്ടനെ അറിയാത്താവരായി ആരുമില്ല. നിലവില്‍ 1500 എപ്പിസോഡിന് അടുത്ത് എത്തിയിരിക്കുകയാണ് പരസ്പരം. ഇത്രയും എപ്പിസോഡുകള്‍ പിന്നിട്ടിട്ടും ഇപ്പോഴും സീരിയല്‍ മുന്നോട്ട് പോവാന്‍ കാരണം നല്ല അഭിപ്രായങ്ങളാണെന്നാണ് വിവേക് പറയുന്നത്. കാണാന്‍ ആളുകള്‍ ഉണ്ടെങ്കില്‍ സീരിയല്‍ നല്ല രീതിയില്‍ എത്രകാലം വേണമെങ്കിലും മുന്നോട്ട് പോവും. എന്നാല്‍ വ്യക്തിപരമായി പറയുകയാണെങ്കില്‍ ആയിരം എപ്പിസോഡ് വരെ പോകുന്നതിന് താന്‍ എതിരാണെന്നും താരം പറയുന്നു. സ്ഥിരമായി ഒരു കഥാപാത്രത്തെ തന്നെ പിന്തുടരുമ്പോള്‍ അതിനോടുള്ള അടുപ്പം കുറയും. അതിനാല്‍ സീരിയലുകളുടെ നീട്ടം അല്‍പ്പം കുറക്കുന്നതാണ് തനിക്ക് ഇഷ്ടമെന്നും താരം പറയുന്നു.

    മനു സുധാകരന്‍

    മനു സുധാകരന്‍

    ഭാര്യ സീരിയലിന്റെ സംവിധായകനാണ് മനു സുധാകരന്‍. 300 എപ്പിസോഡുകള്‍ക്കുള്ളില്‍ ഒരു സീരിയലിന് കഥ മുഴുവന്‍ പറയാന്‍ കഴിയുമെന്നാണ് മനു പറയുന്നത്. സീരിയലിന്റെ നിര്‍മാണ ചെലവ് കൂടുതലാണ്. ചുരുങ്ങിയത് 50 എപ്പിസോഡുകള്‍ എങ്കിലും വേണം ഇത് തിരിച്ച് പിടിക്കാന്‍. മറ്റുള്ള ഭാഷകളിലുള്ള ടെലിവിഷന്‍ സീരിയലുകളെല്ലാം ചെറുതായിരിക്കും. ചില സമയത്ത് കുറച്ച് കൂടി രംഗങ്ങള്‍ ഉള്‍പ്പെടുത്താന്‍ നമ്മള്‍ നിര്‍ബന്ധിതരാവുകയാണെന്നും സംവിധായകന്‍ പറയുന്നു. ദൂരദര്‍ശന്‍ പോലെ 30 അല്ലെങ്കില്‍ 50 വരെ എപ്പിസോഡുകള്‍ വെക്കുന്ന പോളിസി വേണമെന്നും മനു പറയുന്നു.

     മൃദുല വിജയ്

    മൃദുല വിജയ്

    ഭാര്യ സീരിയലിലെ അഭിനേത്രിയാണ് മൃദുല വിജയ്. ആയിരം എപ്പിസോഡുകളോളം കഥ പോവുന്നത് നല്ലതാണെന്നാണ് മൃദുല പറയുന്നത്. നല്ല കഥ രസകരമായി പറഞ്ഞ് പോവുന്നത് ഒരിക്കലും വിരസത ഉണ്ടാക്കുകയില്ല. ഇത്രയധികം എപ്പിസോഡുകളില്‍ അഭിനയിക്കുന്നതിലൂടെ മികച്ച പ്രകടനം കാഴ്ച വെക്കാന്‍ കഴിയുമെന്നും ആളുകളുടെ ഉള്ളില്‍ നല്ലൊരു സ്ഥാനം നേടിയെടുക്കാന്‍ കഴിയുമെന്നും മൃദുല പറയുന്നു.

     അല്‍താഫ് റഷീദ്

    അല്‍താഫ് റഷീദ്

    കുറത്തമുത്ത് എന്ന സീരിയലിന്റെ നിര്‍മാതാവാണ് അല്‍താഫ് റഷീദ്. ഒറ്റ കാലഘട്ടത്തിലെ കഥ പറഞ്ഞായിരുന്നു കറുത്തമുത്ത് ആരംഭിച്ചത്. എന്നാല്‍ അതിന് ശേഷം മൂന്ന് ജനറേഷനിലെ കഥ പറയേണ്ടി വന്നു. സീരിയലിലെ ബാലമോളുടെ ചെറുപ്പം മുതല്‍ അവള്‍ അമ്മ ആവുന്നത് വരെയുള്ളതും പറഞ്ഞിരുന്നു. കറുത്തമുത്തിലെ കഥാപാത്രങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന പുതിയ പ്രശ്‌നങ്ങളും ആഘോഷങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടതാക്കിയിരുന്നു. ഇപ്പോള്‍ ആയിരത്തിന് മുകളില്‍ എപ്പിസോഡുകള്‍ കറുത്തമുത്ത് പിന്നിട്ട് കഴിഞ്ഞിരിക്കുകയാണ്.

    English summary
    Do you know why serials chase the 1000 episode mark?
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X