For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭര്‍ത്താവും മകനും ഒപ്പമുള്ളപ്പോള്‍ ഞാന്‍ സന്തോഷവതിയാണ്; അമ്മ പോയതോടെ ആ ഭാഗ്യവും നഷ്ടപ്പെട്ടുവെന്ന് ശ്രീകല

  |

  ഒരു കാലത്ത് മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടിയായിരുന്നു ശ്രീകല. എന്റെ മാനസപുത്രി എന്ന സീരിയലിലൂടെ ഒത്തിരി ആരാധകരെ സ്വന്തമാക്കാന്‍ ശ്രീകലയ്ക്ക് സാധിച്ചിരുന്നു. സീരിയലിലെ സോഫിയ എന്ന നായികാ വേഷം അവതരിപ്പിച്ച് വീട്ടമ്മമാരെ സങ്കടത്തിലാഴ്ത്താന്‍ ശ്രീകലയ്ക്ക് സാധിച്ചിരുന്നു.

  ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ നടി അക്ഷര ഗൌഡ, ചിത്രങ്ങൾ കാണാം

  വിവാഹത്തോടെ അഭിനയ ജീവിതത്തില്‍ നിന്നും ചെറിയ ഇടവേള എടുത്ത നടി പിന്നീടും അഭിനയിച്ചിരുന്നു. എന്നാല്‍ അമ്മയുടെ വേര്‍പാടുണ്ടാക്കിയ വേദന വലിയൊരു വിഷാദത്തിലേക്ക് തള്ളിവിട്ടുവെന്ന് പറയുകയാണ് നടിയിപ്പോള്‍. വനിത ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലൂടെയാണ് നടി തന്റെ പുതിയ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെച്ചത്.

  പണ്ടൊക്കെ എല്ലാവരും ഡിപ്രഷനെ കുറിച്ച് സംസാരിക്കുമ്പോള്‍ ഇതത്ര വലിയ കുഴപ്പമാണോ എന്നൊക്കെ ഞാനും വിചാരിച്ചിരുന്നു. അമ്മ പോയ ശേഷം ഞാന്‍ ആ അവസ്ഥയിലെത്തി. അമ്മ മരിച്ച ശേഷം ഞാനും മോനും തിരുവനന്തപുരത്ത് ഒറ്റയ്ക്കായിരുന്നു. സ്വാമി അയ്യപ്പനില്‍ അഭിനയിക്കുന്ന സമയമാണ്. മാസത്തില്‍ കുറച്ചേ വര്‍ക്ക് ഉണ്ടാകു. ആ ദിവസങ്ങളിലേക്ക് മാത്രം കണ്ണൂരില്‍ നിന്ന് വിപിനേട്ടന്റെ അച്ഛനെയും അമ്മയെയും വിളിച്ച് വരുത്തണം. പ്രായമുള്ള ആളുകളാണല്ലോ, ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി മോനെയും കൊണ്ട് ലൊക്കേഷനിലേക്ക് പോകാന്‍ തുടങ്ങി.

  അവന്റെ അവധി ദിവസങ്ങള്‍ നോക്കി ഡേറ്റ് ക്രമീകരിക്കും. ഷൂട്ടിങ് ഇല്ലാത്ത ദിവസങ്ങളില്‍ മോന്‍ സ്‌കൂളില്‍ പോയി കഴിഞ്ഞാല്‍ ഞാന്‍ വീട്ടില്‍ ഒറ്റയ്ക്കാണ്. ആ സമയത്തൊക്കെ എന്താ പറയുക, വെറുതേയിരുന്ന് കരയണമെന്ന് തോന്നും. അമ്മയില്ലാതെ ജീവിക്കേണ്ട എന്ന് ചിലപ്പോള്‍ തോന്നും. അങ്ങനെ കുറേ തോന്നലുകളായിരുന്നു. അമ്മയോട് സംസാരിക്കും പോലെ എനിക്ക് മറ്റാരോടും മനസ് തുറക്കാനാകുമായിരുന്നില്ല. അത്ര അടുപ്പമായിരുന്നു. അങ്ങനെ ഒരാളാണ് പെട്ടെന്ന് ഇല്ലാതെ ആയത്. എന്റെ ഭാഗം തളര്‍ന്നത് പോലെയായിരുന്നു.

  മോനെയും വിപിനേട്ടനെയും ഓര്‍ത്ത് മാത്രമാണ് പിടിച്ച് നിന്നത്. എനിക്കെല്ലാം ഉണ്ട്. പക്ഷേ എന്തോ ഇല്ല എന്നൊരു തോന്നല്‍. അത് ആരോടും പറഞ്ഞ് ഫലിപ്പിക്കാനാകുമായിരുന്നില്ല. ഒടുവില്‍ വിപിനേട്ടനോട് കാര്യം പറഞ്ഞു. അങ്ങനെയാണ് ഏറ്റവും പ്രിയപ്പെട്ട അഭിനയം ഉപേക്ഷിച്ച് ഞാന്‍ ഇങ്ങോട്ട് പോന്നത്. എനിക്കിനി ഒറ്റയ്ക്ക് നില്‍ക്കാനാകില്ല. ഭര്‍ത്താവും മകനും ഒപ്പമുള്ളപ്പോള്‍ ഞാന്‍ സന്തോഷവതിയാണ്. അമ്മയാണ് എനിക്കൊപ്പം ലൊക്കേഷനില്‍ വന്നിരുന്നത്. മോന്‍ ജനിച്ച ശേഷം അവന്റെ കാര്യങ്ങള്‍ നോക്കിയതും അമ്മയാണ്.

  Bigg Boss Malayalam : ഡിമ്പൽ പാവമാണ്..അവളെ വെറുതെ വിടൂ.. | Filmibeat Malayalam

  ലിവര്‍ സിറോസിസ് മൂലം അമ്മ ആശുപത്രിയില്‍ ആയപ്പോള്‍ എനിക്കൊരു നല്ല വേഷം വന്നു. അതിന് വേണ്ടി കോസ്റ്റിയൂം ഒക്കെ എടുത്തു. ആശുപത്രിയില്‍ ചെന്ന് എല്ലാം അമ്മയെ കാണിച്ചു. പിന്നീട് അമ്മയെ മംഗലാപുരത്ത് ആശുപത്രിയിലേക്ക് മാറ്റി. അവിടെ കാണാന്‍ ചെന്നപ്പോഴും പുതിയ സീരിയലിനെ കുറിച്ചും വേഷത്തെ കുറിച്ചുമാണ് അമ്മ ചോദിച്ചത്. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ അമ്മ പോയി. ആ സീരിയല്‍ നടന്നുമില്ല. അമ്മ പോയതോടെ ആ ഭാഗ്യവും നഷ്ടപ്പെട്ടു. ഇപ്പോഴും അമ്മയെ സ്വപ്‌നത്തില്‍ കാണും. എനിക്ക് കാണണം അമ്മാ എന്ന് മനസില്‍ തോന്നുന്ന ദിവസം അമ്മ വരും. പിറ്റേന്ന് വലിയ സന്തോഷത്തിലാകും ഞാന്‍ എന്നും ശ്രീകല പറയുന്നു.

  Read more about: sreekala ശ്രീകല
  English summary
  Ente Manasaputhri Serial Fame Sreekala Sasidharan About Her Mother
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X