For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസില്‍ നിന്നുള്ള പ്രണയം! ഓവിയ അല്ല, പ്രണയിനിയെ സ്വന്തമാക്കി ആരവ്! മുന്‍കൂട്ടി പറഞ്ഞ് നടിയും

  |

  കമല്‍ ഹാസന്‍ അവതാരകനായിട്ടെത്തുന്ന ബിഗ് ബോസ് തമിഴിനെ കുറിച്ചുള്ള വാര്‍ത്തകള്‍ കേരളത്തിലും വലിയ തരംഗം സൃഷ്ടിക്കാറുണ്ട്. അങ്ങനെ ആദ്യ സീസണ്‍ വാര്‍ത്തകളില്‍ നിറഞ്ഞത് നടി ഓവിയയുടെ പേരിലായിരുന്നു. മലയാളത്തില്‍ ചെറുതും വലുതമായ വേഷങ്ങളിലഭിനയിച്ചിട്ടുള്ള ഓവിയ തമിഴ്‌നാട്ടിലെ മുന്‍നിര താരങ്ങളില്‍ ഒരാളായത് ബിഗ് ബോസിലൂടെയായിരുന്നു.

  ബിഗ് ബോസിനിടെ സഹമത്സരാര്‍ഥിയായിരുന്ന ആരവിനോട് ഓവിയയ്ക്ക് തോന്നിയ ഇഷ്ടവും അതിന്റെ പേരിലുണ്ടായ ആത്മഹത്യ ശ്രമങ്ങളും വലിയ വിവാദമായിരുന്നു. ഇഷ്ടം ഓവിയ തുറന്ന് പറഞ്ഞെങ്കിലും ആരവ് അത് അംഗീകരിച്ചിരുന്നില്ല. പുറത്ത് വന്നതിന് ശേഷവും പ്രണയം ഉണ്ടെന്ന് നടി പറഞ്ഞങ്കിലും ആരവ് മറ്റൊരു പ്രണയത്തിലായിരുന്നു. അടുത്തിടെ ആരവിന്റെ വിവാഹവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകളും വന്നിരുന്നു.

  ഒടുവില്‍ ബിഗ് ബോസ് തമിഴ് ആദ്യ സീസണ്‍ വിന്നറും തമിഴിലെ നടനും മോഡലുമായ ആരവ് വിവാഹിതനായിരിക്കുകയാണ്. നടി രാഹിയാണ് വധു. ചെന്നൈയില്‍ വച്ച് നടത്തിയ ചടങ്ങില്‍ കോവിഡിന്റെ പശ്ചാതലത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. സെപ്റ്റംബര്‍ ആറ് ഞായറാഴ്ചയായിരുന്നു താരവിവാഹം നടക്കുന്നത്. ബിന്ധു മാധവി, ഹരിഷ് കല്യാണ്‍, സ്‌നേഹന്‍, എഎല്‍ വിജയ്, കെഎസ് രവികുമാര്‍ തുടങ്ങി നിരവധി താരങ്ങളും വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

  ആരവും റാഹിയും ഏറെ കാലത്തോളമായി പ്രണയത്തിലായിരുന്നു. ഗൗതം മേനോന്റെ വരാനിരിക്കുന്ന 'ജോഷ്വ ഇമൈ പോല്‍ കാക്ക' എന്ന സിനിമയിലൂടെ നായികയായി അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് റാഹി ചിത്രത്തില്‍ നടന്‍ വരുണിന്റെ നായികയായിട്ടാണ് റാഹി അഭിനയിക്കുന്നത്. ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ ആരവുമായിട്ടുള്ള നടിയുടെ വിവാഹത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ഒടുവില്‍ വിവാഹഫോട്ടോസാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറലാവുന്നത്.

  ആരവും ഓവിയയും തമ്മില്‍ വിവാഹം കഴിക്കുമെന്ന് ഇടക്കാലത്ത് ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇരുവരും ഒന്നിച്ച് അവധി ആഘോഷങ്ങള്‍ക്ക് പോയ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ നേരത്തെ വൈറലായിരുന്നു. അതോടെ ലിവിങ് റിലേഷന്‍ഷിപ്പിലാണെന്ന തരത്തില്‍ ഗോസിപ്പുകളും വന്നു. എന്നാല്‍ ആരവ് തന്റെ വെറും സുഹൃത്ത് മാത്രമാണെന്നും വിവാഹത്തില്‍ തനിക്ക് ഒരു വിശ്വാസവുമില്ലെന്നുമായിരുന്നു ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ ഓവിയ പറഞ്ഞത്.

  അത് മാത്രമല്ല ആരവിന്റെ വിവാഹത്തെ കുറിച്ചുള്ള തന്റെ അഭിപ്രായമാണെന്നുള്ള സൂചന നല്‍കി കഴിഞ്ഞ മാസം ഓവിയ പങ്കുവെച്ചൊരു കുറിപ്പും ഇപ്പോള്‍ വൈറലാവുകയാണ്. നമ്മള്‍ സ്‌നേഹിക്കുന്നവര്‍ ഒരിക്കലും വിട്ട് പോവില്ല. നമ്മള്‍ കാണാതെ നമ്മുടെ അരികിലൂടെ അവര്‍ നടന്ന് പോകുന്നു. നമ്മള്‍ കേള്‍ക്കാത്തതും എന്നാല്‍ എപ്പോഴും അടുത്തുള്ളതും പ്രിയപ്പെട്ടതും നഷ്ടമായതും എന്നും വളരെ പ്രിയപ്പെട്ടതായിരിക്കും. എന്നുമായിരുന്നു ആഗസ്റ്റ് 19 ന് ഓവിയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പ്.

  bigg boss fame rajit and team's reunion | FilmiBeat Malayalam

  ആരവിന്റെ വിവാഹവുമായി ബന്ധപ്പെടുത്തി മുന്‍കൂട്ടി ഓവിയ പറഞ്ഞതാണന്നാണ് ആരാധകര്‍ പറയുന്നത്. വിവാഹ വാര്‍ത്ത വന്നതിന് പിന്നാലെ ഓവിയയുടെ നിരവധി ആരാധകരാണ് ഈ മെസേജ് ഷെയര്‍ ചെയ്ത് കൊണ്ടിരിക്കുന്നത്. രാജ ഭീമ എന്ന സിനിമയാണ് ആരവിന്റേതായി വരാനിരിക്കുന്നത്. നരേഷ് സമ്പത്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഓവിയയും ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്നാണ് അറിയുന്നത്. കൊവിഡ് കാരണം ഈ സിനിമയുടെ വൈകിയെങ്കിലും നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്ന് കൊണ്ടിരിക്കുകയാണ്.

  English summary
  Fans Linked Bigg Boss Fame Oviya Helen's Latest Social Post With Aarav-Raahei marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X