»   » അവസാനം രസ്‌ന മകളെ കുറിച്ചും ഭര്‍ത്താവിനെ കുറിച്ചും പറഞ്ഞു, എവിടെയാണ് ഇപ്പോള്‍?

അവസാനം രസ്‌ന മകളെ കുറിച്ചും ഭര്‍ത്താവിനെ കുറിച്ചും പറഞ്ഞു, എവിടെയാണ് ഇപ്പോള്‍?

Posted By: Rohini
Subscribe to Filmibeat Malayalam

പാരിജാതം എന്ന സീരിയലിലൂടെ തന്നെ കേരളക്കരയുടെ മനം കവര്‍ന്ന സീരിയല്‍ നായികയാണ് രസ്‌ന. എന്നാല്‍ പാജിതാതത്തിന് ശേഷം രസ്‌നയെ അധികമൊന്നും ആളുകള്‍ കണ്ടില്ല. നടി ഒരു നിര്‍മാതാവുമായി ബന്ധം പുലര്‍ത്തുന്നു എന്നും, നിര്‍മാതാവിന്റെ തടവിലാണ് താമസം എന്നുമൊക്കെയായിരുന്നു വാര്‍ത്തകള്‍.

രസ്‌ന എവിടെ, പാരിജാതത്തിലെ നടിക്ക് എന്ത് സംഭവിച്ചു, നിര്‍മാതാവ് തടവിലാക്കിയോ?

ഒടുവില്‍ രസ്‌ന പ്രതികരിക്കുന്നു. എന്തുകൊണ്ട് താന്‍ ക്യാമറയ്ക്ക് മുന്നില്‍ വരുന്നില്ല എന്നും, തന്റെ ഭര്‍ത്താവ് ആരാണെന്നും മകളെ കുറിച്ചും പറയുന്ന വീഡിയോ രസ്‌ന തന്നെയാണ് പുറത്ത് വിട്ടത്. രസ്‌നയുടെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം..

ഒളിച്ചു താമസിക്കുകയാണോ?

എന്നെ ഒളിപ്പിച്ച് താമസിപ്പിക്കുകയാണ് ഞാന്‍ ഒളിച്ചു താമസിക്കുകയാണ് എന്നൊക്കെയാണ് വാര്‍ത്തകള്‍ പരന്നത്. എന്നാല്‍ ഞാന്‍ എനിക്കിഷ്ടപ്പെട്ട, എന്നെ ഇഷ്ടപ്പെടുന്ന ആള്‍ക്കൊപ്പമാണ് ജീവിക്കുന്നത്. ഇത് ഞാന്‍ തിരഞ്ഞെടുത്ത എന്റെ ജീവിതമാണ് എന്ന് രസ്‌ന പറയുന്നു.

ഞാന്‍ പുറത്തേക്കിറങ്ങുന്നുണ്ട്

ഞാന്‍ പബ്ലിക്കിന് ഇടയിലേക്ക് ഇറങ്ങുന്നില്ല എന്നാണ് പിന്നെ കേട്ടത്. ഞാന്‍ പബ്ലിക്കിന് ഇടയിലേക്ക് ഇറങ്ങുന്നില്ല എന്നാര് പറഞ്ഞു. എന്റെ ആവശ്യങ്ങള്‍ക്ക് ഞാന്‍ പുറത്തേക്ക് പോകുന്നുണ്ട്.. യാത്രകള്‍ ചെയ്യുന്നുണ്ട്. പൊതു പരിപാടികളില്‍ പങ്കെടുക്കാത്തതിന് കാരണം, എന്നെ ആരും വിളിക്കുന്നില്ല എന്നതാണ്.

ഭര്‍ത്താവിനെ കുറിച്ച് പറയാതിരുന്നത്

എന്തുകൊണ്ട് വിവാഹം ചെയ്ത ആളെ കുറിച്ച് പുറത്ത് പറഞ്ഞില്ല എന്നായിരുന്നു ചോദ്യം. ഞാന്‍ തിരഞ്ഞെടുത്ത ആള്‍ വേറെ മതത്തില്‍ പെട്ടതാണ്. അതുകൊണ്ട് ബന്ധുക്കള്‍ക്കോ വീട്ടുകാര്‍ക്കോ താത്പര്യം ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് അക്കാര്യം പുറത്ത് പറയാതിരുന്നത്. ഞങ്ങള്‍ക്കൊരു മകളുണ്ട്, മകള്‍ക്ക് രണ്ട് വയസ്സായി.

അഭിനയം നിര്‍ത്തിയതാണോ?

അഭിനയം നിര്‍ത്തിയത് ആരോ പറഞ്ഞിട്ടാണെന്നാണ് പിന്നെയുള്ള ആരോപണം. എന്നാല്‍ ഞാന്‍ എന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നത്. എനിക്കിനി ഇത്ര അഭിനയിച്ചാല്‍ മതി എന്ന് ഞാനാണ് തീരുമാനം എടുത്തത്. കുഞ്ഞിനൊപ്പം ഇരിക്കേണ്ടത് ഇപ്പോള്‍ എന്റെ ആവശ്യമാണ്. അഭിനയം നിര്‍ത്തിയതില്‍ ആര്‍ക്കും പങ്കില്ല. ആരുടെയും ഇടപെടലുമില്ല.

ഫേസ്ബുക്ക് അക്കൗണ്ടുകള്‍

മറ്റൊരു കാര്യം, എന്റെ പേരില്‍ ഒരുപാട് ഫേസ്ബുക്ക് എക്കൗണ്ടുകളുണ്ട്. പേജുണ്ട്. എനിക്കങ്ങനെ ഫേസ്ബുക്ക് അക്കൗണ്ടുകളോ പേജോ ഒന്നുമില്ല. അതില്‍ ആരൊക്കയോ എന്തൊക്കയോ രീതിയില്‍ ചാറ്റ് ചെയ്യുന്നുണ്ട് എന്ന് കേട്ടു. അതിന് ഞാന്‍ ഉത്തരവാദിയല്ല.

സ്‌നേഹിച്ചവരോട് പറയാന്‍

എന്നെ സ്‌നേഹിച്ചവരോട് പറയാനുള്ളത്, ദൈവാനുഗ്രഹത്താല്‍ ഞാന്‍ വളരെ സന്തോഷത്തോടെയും സമാധാനത്തോടെയുമാണ് ജീവിക്കുന്നത്. അതിനകത്ത് ആര്‍ക്കും ഒരു വിഷമവും വേണ്ട. എന്റെ സ്വന്തം തീരുമാനത്തില്‍ സന്തോഷവതിയാണ്- രസ്‌ന പറഞ്ഞു

വീഡിയോ കാണൂ

പറഞ്ഞിട്ട് വിശ്വാസമില്ലാത്തവര്‍ക്ക് കേള്‍ക്കാം.. രസ്‌ന തന്നെ സ്വയം പറയുന്ന വീഡിയോ കാണൂ..

English summary
Finally Actress Rasna Ras speaks up about the recent controversy that flooding in social networking sites.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam