»   » ബിഗ് ബോസ് ജേതാവിന്റെ വെളിപ്പെടുത്തലില്‍ ഞെട്ടിത്തരിച്ച് ആരാധകര്‍; വിവാഹമോചനത്തിന്റെ വക്കില്‍!!

ബിഗ് ബോസ് ജേതാവിന്റെ വെളിപ്പെടുത്തലില്‍ ഞെട്ടിത്തരിച്ച് ആരാധകര്‍; വിവാഹമോചനത്തിന്റെ വക്കില്‍!!

Posted By: Sandra
Subscribe to Filmibeat Malayalam

ബിഗ് ബോസ് 10 ജേതാവ് മന്‍വീര്‍ ഗുജ്ജാര്‍ സത്യസന്ധതകൊണ്ട് പ്രേക്ഷരുടെ ഹൃദയം കീഴടക്കിയതാണ്. എന്നാല്‍ ബിഗ് ബോസ് വിജയത്തിന് പിന്നാലെ വിവാദങ്ങളിലാണ് മന്‍വീറിന്റെ ജീവിതം. ഒടുവിലത്തെ വിവാദം വിവാഹവുമായി ബന്ധപ്പെട്ടാണെന്ന് മാത്രം.


മൂന്ന് വര്‍ഷം മുമ്പ് മന്‍വീര്‍ വിവാഹിതനായെന്നും ആഷിയെന്ന പേരില്‍ ഒരു മകളുണ്ടെന്നും ഷോയ്ക്കിടെ ഒരിക്കല്‍ പോലും ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയില്ലെന്നും അങ്കിള്‍ കരണ്‍ സിംഗ് നാഗര്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൂടുതല്‍ വോട്ട് ലഭിയ്ക്കുന്നതിന് ഇക്കാര്യം മറച്ചുവെച്ചുവെന്നാണ് സഹോദരി ഭര്‍ത്താവ് ഉന്നയിക്കുന്ന ആരോപണം. വിവാഹിതനാണെന്ന് അറിഞ്ഞാല്‍ പെണ്‍കുട്ടികളുടെ വോട്ട് ലഭിയ്ക്കുമോ എന്നും സുരേഷ് ചോദിയ്ക്കുന്നു.

വിവാഹിതനല്ലെന്ന് നിലപാട്

ഇതുവരെ മന്‍വീര്‍ നടത്തിയ പ്രസ്താവനകളില്‍ യാതൊരു വൈരുദ്ധ്യങ്ങളും ഉണ്ടായിരുന്നില്ല. എന്നാല്‍ എല്ലാക്കാര്യങ്ങളും വെളിപ്പെടുത്തില്ലെന്നാണ് മന്‍വീര്‍ സ്വീകരിച്ചിരുന്ന നിലപാട്. വിവാഹിതനല്ലെന്ന നിലപാടില്‍ ഉറപ്പുനില്‍ക്കുകയായിരുന്നു മന്‍വീര്‍.

വിവാഹിതനാണ് അച്ഛനും

താന്‍ വിവാഹിതനാണെന്നും ഒരു മകളുണ്ടെന്നും ഒരു വീഡിയോയിലാണ് മന്‍വീര്‍ വെളിപ്പെടുത്തിയിട്ടുള്ളത്.

പിതാവിന്റെ ഇഷ്ടപുത്രനല്ല

നിലവില്‍ മന്‍വീറിന്റെ പേരില്‍ 17 പൊലീസ് കേസുകളുണ്ടെന്നും അതാണ് പിതാവിന്റെ അനിഷ്ടത്തിന് പിന്നിലെന്നുമാണ് റിപ്പോര്‍ട്ട്. താനും പിതാവും സ്വരച്ചേര്‍ച്ചയില്‍ അല്ലെന്ന് ബിഗ് ബോസ് ഷോയില്‍ മന്‍വീര്‍ വെളിപ്പെടുത്തിയതിന് പിന്നിലും ഇതാണ് കാരണമെന്നും സൂചനയുണ്ട്.

വിജയത്തിന് പിന്നില്‍ ഗുര്‍ജാര്‍ പിന്തുണ

മന്‍വീറിന്റെ ബിഗ് ബോസ് വിജയത്തിന് പിന്നില്‍ ഗുര്‍ജാര്‍ സമുദായത്തിന് സ്വാധീനമുണ്ടെന്ന് ചില അഭ്യൂഹങ്ങള്‍ നേരത്തെ പ്രചരിച്ചിരുന്നു. ഏത് അവസരത്തിലും സമുദായത്തിന് പരിഗണന നല്‍കുന്ന പാരമ്പര്യമാണ് സമുദായത്തിനുള്ളതെന്നും പറയപ്പെടുന്നുണ്ട്.

പേരിലും ട്വിസ്റ്റ്

മന്‍വീര്‍ സിംഗ് ബിഷ്‌ണോയ ബിഷ്‌ണോയ സമുദായത്തില്‍ നിന്ന് കൂടുതല്‍ വോട്ട് ലഭിയ്ക്കുന്നതിനായി ഗുജ്ജാര്‍ സമുദായത്തിലേയ്ക്ക് മാറുകയായിരുന്നു. മന്‍വീറിന്റെ യഥാര്‍ത്ഥ പേര് മന്‍വീര്‍ കുമാര്‍ ബിഷ്‌ണോയ എന്നാണ്.

വഴക്ക് വിവാഹമോചനത്തില്‍

മന്‍വീര്‍ വിവാഹിതനായെന്നും മൂന്ന് വര്‍ഷം മുമ്പ് വിവാഹത്തിന് പ്രാപ്തനായില്ലെന്നും പിതാവ് മഹാരാജ് സിംഗ് വെളിപ്പെടുത്തിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒന്നരവര്‍ഷത്തിന് ശേഷം മന്‍വീറും ഭാര്യയും തമ്മില്‍ ചില പ്രശ്‌നങ്ങളുണ്ടായെന്നും പിതാവ് വെളിപ്പെടുത്തുന്നു.

വെളിപ്പെടുത്തല്‍ ആശുപത്രിയില്‍

ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് താന്‍ വിവാഹിതനാണെന്നും ഒരു മകളുണ്ടെന്നും മന്‍വീര്‍ വെളിപ്പെടുത്തുന്നത്. എന്നാല്‍ വിവാഹത്തിന് ബിഗ് ബോസ് വിജയവുമായി ബന്ധമില്ലെന്നും വീഡിയോയില്‍ പറയുന്നു.

വിവാഹം 2014ല്‍

2014ല്‍ വിവാഹിതനായെങ്കിലും മൂന്നോ നാലോ മാസങ്ങള്‍ക്കുള്ളില്‍ ഉണ്ടായ ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് തങ്ങള്‍ വിവാഹമോചിതരായെന്നും മന്‍വീര്‍ പറയുന്നു. അത് തന്നെ മാനസികമായി സമ്മര്‍ദ്ദത്തിലാഴ്ത്തി.. മന്‍വീര്‍ പറയുന്നു.

ഒന്നിനും ശ്രമിച്ചില്ല

ബിഗ് ബോസ് ഷോയില്‍ സ്വയം ഉയര്‍ത്തിക്കാണിയ്ക്കാന്‍ പദ്ധതിയിട്ടിരുന്നില്ലെന്നും വിവാഹവുമായി ഷോയ്ക്ക് ബന്ധമില്ലെന്നും മന്‍വീര്‍ പറയുന്നു.

English summary
Bigg Boss 10 commoner Manveer Gujjar won everybody's heart with his honesty. But, from the day he has won the title till now, he has been surrounded by controversies. The major controversy is about his marital status.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam