Don't Miss!
- Travel
കുഞ്ഞുങ്ങൾക്ക് പ്രവേശനം 16-ാം ദിവസം മുതൽ, ഉണ്ണിക്കുളിയും ബാലഊട്ടും കണ്ണനു മുന്നിൽ, അപൂർവ്വ ക്ഷേത്രവിശേഷം
- Technology
രണ്ടിരട്ടി അധിക വേഗത വാഗ്ദാനം ചെയ്ത് വിഐ, വല്ല രക്ഷയും ഉണ്ടാകുമോ?
- News
സ്വര്‍ണം ഇനി നോക്കേണ്ട!! അമ്പരപ്പിച്ച് വില വര്‍ധനവ്; 42000 കടന്ന് സര്‍വകാല റെക്കോര്‍ഡില്‍...
- Automobiles
നെക്സോണും ബ്രെസയും കിടുങ്ങും, നാല് എയർബാഗും ക്രെറ്റയുടെ ഡീസൽ എഞ്ചിനുമായി വെന്യു വരുന്നു
- Sports
പ്രതിഭയുള്ള സീനിയേഴ്സ്, പക്ഷെ ഇനി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവില്ല! മൂന്ന് പേരിതാ
- Lifestyle
ഓരോ പെണ്‍കുഞ്ഞും ലോകത്തിന്റെ അഭിമാനം; ഇന്ന് ദേശീയ ബാലികാ ദിനം
- Finance
ഓഹരി വിപണിയിൽ നേട്ടമുണ്ടാക്കണോ? കുറഞ്ഞ ചെലവിൽ കുറഞ്ഞ റിസ്കിൽ നിക്ഷേപിക്കാനൊരിടം ഇതാ
'സുമേഷും സുപ്രിയയും വിവാഹിതരാകുന്നു', യഥാർഥ ജീവിതത്തിൽ ഇല്ലാത്ത ഭാഗ്യം ലഭിച്ച സന്തോഷത്തിൽ സബിറ്റ!
മലയാളികൾ ഏറെ ഇഷ്‍ടപ്പെടുന്ന ഹാസ്യ പരമ്പരയാണ് ചക്കപ്പഴം. പരമ്പരയോടുള്ള ഇഷ്ടം പോലെ തന്നെ പ്രേക്ഷകർക്ക് അതിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങളോടും പ്രിയം ഏറെയാണ്. നടൻ ശ്രീകുമാർ, അശ്വതി ശ്രീകാന്ത്, ശ്രുതി രജനീകാന്ത്, സബിറ്റ ജോർജ്, റാഫി തുടങ്ങിയവരാണ് സീരിയലിൽ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2020 ആഗസ്റ്റിലാണ് ചക്കപ്പഴം ഫ്ലവേഴ്സിൽ സംപ്രേഷണം ചെയ്ത് തുടങ്ങിയത്. ഫ്ലവേഴ്സിൽ അതുവരെ സംപ്രേഷണം ചെയ്തിരുന്ന ഉപ്പും മുളകും സീരിയൽ അവസാനിച്ചതിന് പിന്നാലെയാണ് ചക്കപ്പഴം സംപ്രേഷണം ചെയ്ത് തുടങ്ങിയത്.
'സംസാരശേഷിയില്ല... ആരേയും തിരിച്ചറിയുന്നില്ല'; കെപിഎസി ലളിത ഇനി മകനൊപ്പം
തുടക്കത്തിൽ ലോക്ക്ഡൗൺ, കൊവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ പ്ലാവില വീടും അതിന്റെ ചുറ്റുപാടുകളും മാത്രം കേന്ദ്രീകരിച്ച് ചുരുങ്ങിയ അഭിനേതാക്കളെ വെച്ചായിരുന്നു പരമ്പര സംപ്രേഷണം ചെയ്തിരുന്നത്. ശേഷം കൊവിഡ് മാനദണ്ഡങ്ങളിൽ അയവ് വന്നതോടെ പുതിയ കഥാപാത്രങ്ങളും സീരിയലിലേക്ക് എത്തി തുടങ്ങി. പരമ്പരയുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഒരു കുടുംബത്തിൽ സംഭവിക്കുന്ന രസകരമായ സംഭവങ്ങളിലൂടെയായി മുന്നേറുകയാണ് ചക്കപ്പഴം. ചക്കപ്പഴത്തിലൂടെ ആണ് അവതാരികയും എഴുത്തുകാരിയുമെല്ലാമായ അശ്വതി ശ്രീകാന്ത് ആദ്യമായി അഭിനയത്തിലേക്ക് കാലെടുത്ത് വെച്ചത്.
'ഇങ്ങനെ കൊണ്ടുപോയി തുലക്കും എന്ന് വിചാരിച്ചില്ല, പ്രേക്ഷകർക്ക് വിലയില്ലേ?'; കുടുംബവിളക്ക് ആരാധകർ!

ആദ്യ സീരിയലിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ അംഗീകാരവും അശ്വതിയെ തേടിയെത്തി. അശ്വതി ശ്രീകാന്ത് ആശ എന്ന കഥാപാത്രത്തെയാണ് സീരിയലിൽ അവതരിപ്പിച്ചിരുന്നത്. റിയലിസ്റ്റിക്കായുള്ള അശ്വതിയുടെ അഭിനയം കൊണ്ട് അതിവേഗത്തിൽ ആശ എന്ന കഥാപാത്രം പ്രേക്ഷക ഹൃദയം കീഴടക്കി. എസ്.പി ശ്രീകുമാറിനൊപ്പമായാണ് അശ്വതി അഭിനയിച്ച് തുടങ്ങിയത്. തുടക്കക്കാരിയെന്ന തരത്തിലുള്ള ആശങ്കകളൊക്കെയുണ്ടായിരുന്നുവെങ്കിലും എല്ലാവരും പിന്തുണച്ചതോടെ അത് മാറിയെന്നായിരുന്നു അശ്വതി അന്ന് പറഞ്ഞത്. ഗർഭിണിയായതിന് ശേഷമാണ് അശ്വതി പരമ്പരയിൽ നിന്നും മാറിയത്. മകൾ ജനിച്ചതിന് പിന്നാലെയായാണ് അശ്വതിയെത്തേടി പുരസ്‌കാരവും എത്തിയത്. കമലയെന്നായിരുന്നു രണ്ടാമത്തെ മകൾക്ക് പേരിട്ടത്. മകളുടെ വിശേഷങ്ങൾ പങ്കിട്ടും അശ്വതി എത്താറുണ്ട്. മകളുടെ ജനനത്തിന് മുന്നോടിയായാണ് താരം ചക്കപ്പഴത്തിൽ നിന്നും ബ്രേക്കെടുത്തത്.

ചേച്ചി ചക്കപ്പഴം നിർത്തിയോ എന്ന ചോദ്യങ്ങൽ നിരന്തരം അശ്വതിയെ തേടി എത്താറുണ്ട്. ചേച്ചി ഇല്ലാഞ്ഞിട്ട് ചക്കപ്പഴം പഴയപോലെ ഒരു സുഖം കിട്ടുന്നില്ല എത്രയും പെട്ടെന്ന് തിരിച്ചുവായെന്നും ആരാധകൻ കമന്റ് ചെയ്യാറുണ്ട്. വൈകാതെ തന്നെ തിരിച്ചെത്തിയേക്കുമെന്ന് പറഞ്ഞായിരുന്നു അശ്വതി ചക്കപ്പഴത്തിൽ നിന്നും പോയത്. പഠനത്തിനായി പോവുന്നതിനാൽ ശ്രുതി രജനീകാന്തും പരമ്പരയിൽ നിന്നും മാറി. ഉത്തമനെ അവതരിപ്പിച്ചിരുന്ന ശ്രീകുമാറും അടുത്തിടെയായിരുന്നു പരമ്പരയിൽ നിന്നും മാറിയത്. ഇളയ മകൾ ജനിച്ചിട്ട് മാസങ്ങൾ മാത്രമെ ആയിട്ടുള്ളൂവെന്നതിനാൽ പെട്ടന്ന് അവളെ തനിച്ചാക്കി ഷൂട്ടിങിന് വരാൻ സധിക്കില്ലെന്നും അശ്വതി വ്യക്തമാക്കിയിരുന്നു. എസ്.പി ശ്രീകുമാർ സിനിമകളുമായി തിരിക്കിലായതിനാലാണ് ചക്കപ്പഴത്തിൽ നിന്നും പിന്മാറിയത്. താരം പിന്മാറിയതിന് പിന്നാലെ നിരവധി വിമർശനങ്ങളും വന്നിരുന്നു.

ചക്കപ്പഴം സീരിയൽ പ്രേക്ഷകർക്ക് ഏറ്റവും പ്രിയങ്കരനായ അഭിനേതാക്കളിൽ ഒരാൾ റാഫിയാണ്. റീൽസ്, ടിക് ടോക്ക് വീഡിയോകളിലൂടെ കഴിവ് തെളിയിച്ചാണ് റാഫിക്ക് ചക്കപ്പഴത്തിലേക്ക് ക്ഷണം ലഭിച്ചത്. ഇന്ന് ചക്കപ്പഴത്തിലെ കഥാപാത്രങ്ങളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളതും റാഫിക്കാണ്. ചക്കപ്പഴത്തിലെ തുരുമ്പ് സുമേഷ് എന്ന കഥാപാത്രത്തിന് ആരാധകരുടെ ശക്തമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അടുത്തിടെയാണ് താരത്തിന്റെ വിവാഹ നിശ്ചയം നടന്നത്. കഴിഞ്ഞ വർഷത്തെ സംസ്ഥാന ടെലിവിഷൻ പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ മികച്ച രണ്ടാമത്തെ നടനുള്ള പുരസ്കാരം ലഭിച്ചത് റാഫിക്കായിരുന്നു. റാഫിയുടെ ആദ്യ ടെലിവിഷൻ അരങ്ങേറ്റവും ചക്കപ്പഴത്തിലൂടെയായിരുന്നു. നേരത്തെ ഹിറ്റ് പരമ്പരകളുമായി എത്തിയ ഉണ്ണികൃഷ്ണൻ ആർ ആണ് ചക്കപ്പഴത്തിന്റേയും സംവിധാനം. ചക്കപ്പഴം ഇപ്പോൾ 327 എപ്പിസോഡിന്റെ നിറവിലാണ്.

ചക്കപ്പഴത്തിന്റെ റിലീസായ പുതിയ പ്രമോ പ്രകാരം സുമേഷിന്റെ വിവാഹം അടുത്ത് തന്നെ ഉണ്ടാകുമെന്ന സൂചനകളാണ് നൽകുന്നത്. വിവാഹക്കാഴ്ചകളും വിശേഷങ്ങളുമാണ് ഇനി പ്രേക്ഷകർക്ക് മുന്നിലേക്കെത്താൻ പോകുന്നത്. സുമേഷ് എപ്പോഴും പറയാറുള്ള സുപ്രിയയെ പ്രേക്ഷകർക്കായി പരിചയപ്പെടുത്തിയിരിക്കുകയാണ് അണിയറപ്രവർത്തകർ. സ്ഥിരമായി സുപ്രിയയെ ഫോൺ ചെയ്യാറുണ്ട് സുമേഷ് എങ്കിലും ഇതുവരെ സുപ്രിയയെ സ്ക്രീനിലേക്ക് കൊണ്ടുവന്നിരുന്നില്ല. സുമേഷിനേക്കാൾ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ് സുപ്രിയയുമായുള്ള സുമേഷിന്റെ പ്രണയം. പ്രണയിനിയെ ഇംപ്രസ് ചെയ്യിക്കാനുള്ള സുമേഷിന്റെ ശ്രമങ്ങളെല്ലാം അബദ്ധങ്ങളിൽ അവസാനിക്കുന്നതും അവളുമായുള്ള സുമേഷിന്റെ സംസാരവുമെല്ലാം സീരിയലിന്റെ പ്രധാന ആകർഷണങ്ങളാണ്. സുപ്രിയയെ പ്ലാവില വീട്ടിലേക്ക് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടും കമന്റുകൾ എത്താറുണ്ട്. അങ്ങനെ ഏറെ നാളത്തെ പ്രേക്ഷകരുടെ അഭ്യർഥന മാനിച്ച് സുപ്രിയ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്താൻ പോവുകയാണ്.

സുമേഷും സുപ്രിയയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കുടുംബത്തിലുള്ളവർക്കെല്ലാം അറിയാവുന്നതാണ്. തനിക്ക് അബദ്ധം പറ്റുമ്പോഴെല്ലാം സുപ്രിയയോട് ഇതെങ്ങനെ പറയാമെന്നാണ് സുമേഷ് ചോദിക്കാറുള്ളത്. സുപ്രിയയോട് പറഞ്ഞ് കൊടുക്കുമെന്ന് പറഞ്ഞാണ് വീട്ടിലുള്ളവർ സുമേഷിനെ ഭീഷണിപ്പെടുത്താറുള്ളത്. കാത്തിരിപ്പിനൊടുവിലായി സുമേഷും സുപ്രിയയും വിവാഹിതരാവുകയാണ്. വിവാഹത്തെക്കുറിച്ച് പറഞ്ഞുള്ള പ്രമോ വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. താരങ്ങളെല്ലാം ചക്കപ്പഴത്തിന്റെ പുതിയ പ്രമോ പങ്കുവെച്ചെത്തിയിട്ടുണ്ട്. സുമേഷ് വിവാഹിതനാകുന്നുവെന്ന് അറിയിച്ച് ചക്കപ്പഴത്തിലെ ലളിത എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സബിറ്റ ജോർജും കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. 'അങ്ങനെ എന്റെ സുമേഷ് മോനും ഒരു തുണയായി' എന്ന് കുറിച്ചുകൊണ്ടാണ് സബിറ്റയുടെ കുറിപ്പ് ആരംഭിക്കുന്നത്.
Recommended Video

'യഥാർത്ഥ ജീവിതത്തിൽ ഒരു മരുമകൾക്ക് വിളക്ക് നൽകി വീട്ടിലേക്ക് കൈപിടിച്ച് കയറ്റാനുള്ള ഭാഗ്യം എനിക്കില്ല. എന്റെ ഒരേയൊരു മകൻ സ്വർഗത്തിലാണ്. എല്ലാവരുടേയും അനുഗ്രഹത്തോടെ തുടങ്ങട്ടെ...' സബിറ്റ കുറിച്ചു. താരത്തിന്റെ പോസ്റ്റ് വന്നതോടെ ഇത് സ്വപ്നമാണോ സത്യമാണോ എന്നുള്ള തരത്തിലാണ് ആരാധകരുടെ കമന്റുകൾ. സുപ്രിയയെ സുമേഷ് താലികെട്ടുന്ന രംഗങ്ങളും പ്ലാവില വീട്ടിലെ കണ്ണൻ അടക്കമുള്ളവർ വിവാഹത്തിൽ പങ്കെടുക്കുന്ന വീഡിയോകളുമെല്ലാം പുതിയ പ്രമോയിലുണ്ട്. സുമേഷിന്റെ വിവാഹ എപ്പിസോഡ് കാണാൻ കാത്തിരിക്കുകയാണെന്നും ചക്കപ്പഴം ആരാധകർ കമന്റായി കുറിച്ചു. 'അങ്ങനെ മ്മടെ തക്കുടുമോൻ സുമേഷിന്റെ കല്ല്യാണമായി' പ്ലാവില വീട്ടിലെ ഈ സന്തോഷം എല്ലാരുമായി പങ്കുവെക്കുന്നു എന്നായിരുന്നു അമൽരാജ് ദേവ് വീഡിയോ പങ്കുവെച്ച് കുറിച്ചത്. സുമേഷിന്റെ അച്ഛനായ കുഞ്ഞുണ്ണിയെ അവതരിപ്പിക്കുന്നത് അമൽരാജ് ദേവാണ്.
-
മിമിക്രിയുടെ കാര്യം സുബിതയുടെ വീട്ടുകാരോട് പറഞ്ഞിരുന്നില്ല, ടൈല്‍ പണിയാണെന്നാണ് പറഞ്ഞത്: ബിജുക്കുട്ടന്
-
മറ്റൊരു നടനും ചെയ്യാത്ത കാര്യമാണ് മോഹൻലാൽ അന്ന് ചെയ്തത്, എനിക്കുവേണ്ടി ഒരുമാസം വെറുതെ ഇരുന്നു: മണിയൻപിള്ള രാജു
-
'ആ കാരണങ്ങൾക്കൊണ്ട് അമ്മ ഒതുങ്ങിക്കൂടി, ഞങ്ങൾ നിർബന്ധിച്ച് അമ്മയെ തിരികെ കൊണ്ടുവന്നതാണ്'; പൃഥ്വിരാജ്