For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആണ്‍കുട്ടിയായി അഭിനയം തുടങ്ങി; വാശി കൊണ്ട് എത്തിച്ചത് സംവിധാനത്തിലേക്കും, ചക്കപ്പഴത്തിലെ പൈങ്കിളി പറയുന്നു

  |

  ഫളാവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം പരമ്പരയിലൂടെ ജനപ്രീതി നേടിയ നടിയാണ് ശ്രുതി രജനികാന്ത്. പൈങ്കിളി എന്ന വേഷത്തിലൂടെ കുറഞ്ഞ കാലത്തിനുള്ളില്‍ കൈയടി വാ്ങ്ങിയെടുത്ത നടി തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. പൈങ്കിളിയായി വന്നപ്പോഴാണ് മലയാളികള്‍ ശ്രദ്ധിച്ചതെങ്കിലും അതിന് മുന്‍പേ ശ്രുതി സിനിമാ ലോകത്തുണ്ട്.

  തുടക്കം ആണ്‍കുട്ടിയുടെ വേഷത്തില്‍ അഭിനയിച്ച് കൊണ്ടാണ്. മൂന്ന് സിനിമകളില്‍ ഡബ്ബ് ചെയ്തും സംഗീത ആല്‍ബങ്ങളില്‍ അഭിനയിച്ചും സംവിധാനം ചെയ്തുമൊക്കെ കഴിവ് തെളിയിച്ച താരമാണ് ശ്രുതി. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലൂടെയാണ് ഇതുവരെ പുറംലോകം അറിയാത്ത തന്റെ കരിയറിനെ കുറിച്ച് ശ്രുതി പറഞ്ഞത്.

  എന്റെ ഒരു വലിയച്ഛന്‍ പ്രൊഡക്ഷന്‍ മേഖലയില്‍ ജോലി ചെയ്യുന്ന ആളാണ്. അദ്ദേഹത്തിനൊപ്പം ഉണ്ണിക്കുട്ടന്‍ എന്ന സിറ്റുവേഷന്‍ കോമഡി പരമ്പരയുടെ ഷൂട്ടിങ് കാണാന്‍ പോയപ്പോഴാണ് അഭിനയിക്കാനുള്ള അവസരം എനിക്ക് കിട്ടുന്നത്. അവിടെ ചെന്നപ്പോള്‍ ഉണ്ണിക്കുട്ടന്റെ ചേച്ചിയായി അഭിനയിക്കാന്‍ ചാന്‍സ് കിട്ടി. പക്ഷേ ഉണ്ണിക്കുട്ടനാവാന്‍ വന്ന കുട്ടിയ്ക്ക് സഭാകമ്പം കാരണം അഭിനയിക്കാന്‍ പറ്റാതെ വന്നു. യാദൃശ്ചികമായി ആ വേഷം എനിക്ക് ലഭിച്ചു. അങ്ങനെ മുടിയൊക്കെ വെട്ടി ആണ്‍കുട്ടിയായി ഞാനതില്‍ അഭിനയിച്ചു.

  അഗസ്റ്റിന്‍ അങ്കിളാണ് ഉണ്ണിക്കുട്ടന്റെ അച്ഛനായി അഭിനയിച്ചത്. അദ്ദേഹം തന്നെയാണ് എന്നെ മാനസപുത്രി സീരിയലിലേക്ക് നിര്‍ദ്ദേശിക്കുന്നത്. ആ പരമ്പരയില്‍ സംഗീത മോഹന്റെ മകനായി വീണ്ടും ആണ്‍കുട്ടിയുടെ വേഷത്തില്‍ അഭിനയിച്ചു. പിന്നാലെ നിരവധി പരമ്പരകളില്‍ ചെറുതും വലുതുമായ റോളുകള്‍ ലഭിച്ചിരുന്നു. ആ സമയത്ത് മൂന്ന് സിനിമകളില്‍ കുട്ടികള്‍ക്ക് ഡബ്ബ് ചെയ്തിട്ടുണ്ട്. പ്ലസ് ടു പഠനത്തിന് ശേഷം ആല്‍ബത്തിലൊക്കെ അഭിനയിച്ചു.

  ആറ് വര്‍ഷത്തോളമായി അഭിനയത്തിലേക്ക് തിരിച്ച് വരാനുള്ള ശ്രമത്തിലായിരുന്നു. ചക്കപ്പഴത്തിലെ പൈങ്കിളി എന്ന കഥാപാത്രം ചെയ്യാനുള്ള അവസരം എന്നെ തേടി വരികയായിരുന്നു. ഇന്‍സ്റ്റാഗ്രാമിലെ എന്റെ ഫോട്ടോസ് കണ്ടിട്ടാണ് അണിയറ പ്രവര്‍ത്തകര്‍ എന്നെ ബന്ധപ്പെടുന്നതെന്നും ശ്രുതി പറയുന്നു.

  മലയാളികളുടെ പ്രീയ ഹാസ്യ പരമ്പരകളിലൊന്നാണ് ചക്കപ്പഴം | FilmiBeat Malayalam

  അഭിനയം, ഡബ്ബിങ്ങിന് പുറമേ സംവിധായിക കൂടിയാണ് ശ്രുതി രജനികാന്ത്. നാല് ഹ്രസ്വചിത്രങ്ങളാണ് ശ്രുതിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയിട്ടുള്ളത്. ആദ്യത്തെ ചിത്രമായ 'പക' പൂര്‍ണ പരാജയമായിരുന്നു. കണ്ണൂരില്‍ ഫിലിം ഫെസ്റ്റ് നടക്കുന്നുണ്ടെന്ന് അറിഞ്ഞ് പെട്ടെന്ന് ഒരുക്കിയതായിരുന്നു. പിന്നീട് ഹ്രസ്വചിത്ര സംവിധാനം ഗൗരവ്വത്തോടെ സമീപിക്കണമെന്ന വാശി തോന്നി. ആ വാശിയില്‍ നിന്നാണ് വാരിയെല്ല് എന്ന ചിത്രം പിറക്കുന്നത്. സ്‌ക്രീപ്റ്റ് എഴുതിയ ശേഷം എന്റെ സുഹൃത്തുക്കളുമായി ചര്‍ച്ച ചെയ്തു. അവര്‍ക്ക് ഇഷ്ടപ്പെട്ടു. അങ്ങനെ കണ്ണൂരില്‍ പോയി സീറോ ബജറ്റില്‍ അതൊരുക്കി. അടുത്ത വര്‍ഷം അതേ ഫിലിം ഫെസ്റ്റിവലില്‍ സബ്മിറ്റ് ചെയ്ത് ഒന്നാം സമ്മാനം നേടിയെടുത്തു.

  Read more about: serial television
  English summary
  Flowers Chakkapazham Serial Fame Sruthi Rajinikanth About Her Career
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X