For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോഹന്‍ലാലും സുരഭിയും എസ്തറും, പുരസ്കാര രാവിനെ ആഘോഷമാക്കി മാറ്റി താരങ്ങള്‍, ചിത്രങ്ങള്‍ കാണൂ!

  |

  നിലവിലുള്ള ഫോര്‍മാറ്റുകളെയെല്ലാം തള്ളിയാണ് ഫ്‌ളവേഴ്‌സ് ചാനല്‍ പിറവിയെടുത്തത്. പരിപാടിയുടെ കാര്യത്തില്‍ ഏറ വ്യെത്യസ്തത പുലര്‍ത്തിയ ചാനല്‍ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ലിസ്റ്റില്‍ ഇടം നേടുകയും ചെയ്തു. പ്രേക്ഷപണം ചെയ്യുന്ന പരിപാടികളിലെല്ലാം ഈ വ്യത്യസ്തത പ്രകടമാവാറുണ്ട്.

  സീരിയലുകളുടെ കാര്യത്തിലായാലും റിയാലിറ്റി ഷോയുടെ കാര്യത്തിലായാലും വ്യത്യസ്തമായ പരീക്ഷണങ്ങളുമായാണ് ചാനല്‍ എത്തിയത്. ഈ പരീക്ഷണത്തെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചുവെന്ന് ചാനലിന്റെ ജനപ്രീതി തെളിയിക്കുന്നു. ഉപ്പും മുളകും, കോമഡി ഉത്സവം, കോമഡി സൂപ്പര്‍നൈറ്റ് തുടങ്ങിയ പരിപാടികള്‍ ഉദാഹരണമാണ്.ഫ്‌ളവേഴ്‌സ് ചാനലിന്റെ ക്രിട്ടിക്‌സ് പുരസ്‌കാരം കഴിഞ്ഞ ദിവസമാണ് വിതരണം ചെയ്തത്. ചിത്രങ്ങളിലൂടെ തുടര്‍ന്നുവായിക്കൂ.

  അഡാര്‍ ലവിലെ നൂറിനും

  അഡാര്‍ ലവിലെ നൂറിനും

  ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ നായികമാരിലൊരാളായ നൂറിന്‍ ഷരീഫും പരിപാടിക്കെത്തിയിരുന്നു. സിനിമയ്ക്ക് മുന്‍പ് തന്നെ താരങ്ങള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

  പ്രേക്ഷകരുടെ പ്രിയതാരം അക്ഷര കിഷോര്‍

  പ്രേക്ഷകരുടെ പ്രിയതാരം അക്ഷര കിഷോര്‍

  ഏഷ്യാനെറ്റില്‍ പ്രേക്ഷപണം ചെയ്ത കറുത്ത മുത്ത് എന്ന പരമ്പരയിലൂടെയാണ് അക്ഷര കിഷോര്‍ പ്രേക്ഷക മനസ്സില്‍ ഇടം നേടിയത്. മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരവും ഈ കൊച്ചുമിടുക്കിക്ക് ലഭിച്ചിരുന്നു.

  സീരിയലില്‍ നിന്നും സിനിമയിലേക്ക്

  സീരിയലില്‍ നിന്നും സിനിമയിലേക്ക്

  സീരിയലില്‍ മാത്രമല്ല നിരവധി സിനിമകളിലും അക്ഷര കിഷോര്‍ വേഷമിട്ടിട്ടുണ്ട്. സീരിയലിലും സിനിമയിലുമായി സജീവമായ അക്ഷര കുടുംബസമേതാണ് എത്തിയത്.

   മോഹന്‍ലാലിന്റെ മകള്‍

  മോഹന്‍ലാലിന്റെ മകള്‍

  ദൃശ്യത്തിലൂടെ സിനിമയില്‍ തുടക്കം കുറിച്ച് ബാലതാരമായ എസ്തറും പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു. മോഹന്‍ലാലിന്റെ മകളെന്നാണ് പലപ്പോഴും താരത്തെ വിശേഷിപ്പിക്കാറുള്ളത്.

  ഞാനുമുണ്ടെന്ന് രണ്‍ജി പണിക്കര്‍

  ഞാനുമുണ്ടെന്ന് രണ്‍ജി പണിക്കര്‍

  സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച പരിചയവുമായാണ് രണ്‍ജി പണിക്കര്‍ ക്യാമറയ്ക്ക് മുന്നിലേക്കെത്തിയത്. സൂപ്പര്‍ താരങ്ങളുടെ സിനിമയ്ക്ക് തീപ്പൊരു ഡയലോഗുകളൊരുക്കിയതിന് ശേഷമാണ് അദ്ദേഹം അഭിനയിക്കാന്‍ തുടങ്ങിയത്. പുരസ്‌കാര ചടങ്ങഇല്‍ പങ്കെടുക്കാനായി രണ്‍ജി പണിക്കരും എത്തിയിരുന്നു.

  സുരഭിയുടെ സന്തോഷം

  സുരഭിയുടെ സന്തോഷം

  വൈവിധ്യമാര്‍ന്ന നിരവധി കഥാപാത്രങ്ങളുമായി സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയാണ് സുരഭി ലക്ഷ്മി. 14 വര്‍ഷത്തിന് ശേഷം സുരഭിയിലൂടെയാണ് മലയാള സിനിമയിലേക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം എത്തിയത്.

  പുരസ്‌കാര വേദിയില്‍

  പുരസ്‌കാര വേദിയില്‍

  സ്വതസിദ്ധമായ അഭിനയശൈലിയുമായി മുന്നേറുന്ന സുരഭി ലക്ഷ്മിയും ഫ്‌ളവേഴ്‌സിന്റെ ഫിലിം ക്രിട്ടിക്‌സ് പുരസ്കാര ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയിരുന്നു.

  സൂപ്പര്‍ സ്റ്റാറിന്റെ എന്‍ട്രി

  സൂപ്പര്‍ സ്റ്റാറിന്റെ എന്‍ട്രി

  മലയാള സിനിമയുടെ സ്വന്തം സൂപ്പര്‍ സ്റ്റാറായ പത്മശ്രീ ഭരത് മോഹന്‍ലാലും പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയിരുന്നു.കായംകുളം കൊച്ചുണ്ണിയിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

  പുരസ്‌കാരം സ്വീകരിക്കുന്നു

  പുരസ്‌കാരം സ്വീകരിക്കുന്നു

  ഫ്‌ളവേഴ്‌സിന്റെ ചാനലിന്റെ ക്രിട്ടിക്‌സ് പുരസ്‌കാരം സ്വീകരിക്കുന്ന മോഹന്‍ലാല്‍, ചിത്രം കാണൂ.

  പൊന്നാട അണിയിക്കുന്നു

  പൊന്നാട അണിയിക്കുന്നു

  പുരസ്‌കാര വേദിയില്‍ മോഹന്‍ലിനെ പൊന്നാട അണിയിക്കുന്നു

  അക്ഷരയ്ക്ക് അവാര്‍ഡ് നല്‍കിയത്

  അക്ഷരയ്ക്ക് അവാര്‍ഡ് നല്‍കിയത്

  അക്ഷര കിഷോറിന് അവാര്‍ഡ് സമ്മാനിച്ച് രണ്‍ജി പണിക്കര്‍.

  വില്ലത്തരവും കുശുമ്പുമൊന്നുമില്ല, പുരസ്‌കാര രാവില്‍ ആടിത്തിമര്‍ത്ത് മിനിസ്‌ക്രീനിലെ പ്രിയതാരങ്ങള്‍!

  പ്രതിസന്ധി ഘട്ടത്തില്‍ നിന്നും സിനിമയെ രക്ഷിച്ച ദിലീപിന്‍റെ പുതിയ തീരുമാനത്തിന് പിന്നിലെ കാരണം?

  പ്രതിഫലം വാങ്ങാതെയാണ് പ്രവര്‍ത്തിച്ചത്, ക്യാപ്റ്റനെക്കുറിച്ച് സംവിധായകന്‍റെ വെളിപ്പെടുത്തല്‍!

  English summary
  Flowers TV critics award , photos getting viral.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X