»   » ഗെയിം ഓഫ് ത്രോണ്‍സിനും രക്ഷയില്ല... ഏഴാം സീസണ്‍ ക്ലൈമാക്‌സും ചേര്‍ന്നു?

ഗെയിം ഓഫ് ത്രോണ്‍സിനും രക്ഷയില്ല... ഏഴാം സീസണ്‍ ക്ലൈമാക്‌സും ചേര്‍ന്നു?

Posted By: Karthi
Subscribe to Filmibeat Malayalam

ടെലിവിഷന്‍ പരമ്പരകളില്‍ ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ പ്രീതിനേടിയ ഗെയിം ഓഫ് ത്രോണ്‍സിനെ ഹാക്കര്‍മാര്‍ പൊക്കി. ഗെയിം ഓഫ് ത്രോണ്‍സിന്റെ ഏഴാം സീസണിലെ അവസാന  എപ്പിസോഡാണ് സംപ്രേക്ഷണം ചെയ്യാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ ഹാര്‍ക്കാര്‍മാര്‍ ചോര്‍ത്തിയത്. എച്ച്ബിഓ ചാനലില്‍ നിന്ന് 1.5 ടെറാബൈറ്റ് ഡാറ്റയാണ് ഹാക്കര്‍മാര്‍ ചോര്‍ത്തിയത്. പ്രേക്ഷകരെ ആകാംഷഭരിതരാക്കി നിര്‍ത്തിയിരിക്കുന്ന പരമ്പരയുടെ അവസാന എപ്പിസോഡിന്റെ വിവരങ്ങള്‍ പുറത്ത് വിടുമെന്നാണ് ഹാക്കര്‍മാരുടെ ഭീഷണി. 

400 കോടിയുടെ 2.0, എന്തിരന്റെ രഹസ്യങ്ങള്‍ വൈറലാകുന്നു! യൂടൂബ് ട്രെന്‍ഡിംഗില്‍ ഒന്നാം സ്ഥാനത്ത്!

ദിലീപ് ജയിലിലായപ്പോള്‍ ശുക്രനുദിച്ചത് ആസിഫിന്... ബോക്‌സ് ഓഫീസില്‍ ആസിഫ് അലി തരംഗം?

Game of Thrones

എന്നാല്‍ മാധ്യമ ശ്രദ്ധ നേടാന്‍ വേണ്ടി പരമ്പര ഹാക്ക് ചെയ്തതായി ഹാക്കര്‍മാര്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുകയാണെന്നാണ് പരമ്പര സംപ്രേക്ഷണം ചെയ്യുന്ന എച്ച്ബിഒ ചാനല്‍ ഇതിനോട് പ്രതികരിച്ചത്. ഹാക്കര്‍മാരുടെ ഈ നാടകത്തില്‍ തങ്ങള്‍ പങ്കെടുക്കില്ലെന്നും അവര്‍ വ്യക്തമാക്കി. ഹാക്ക് ചെയ്ത എപ്പിസോഡിന്റെ വിശദ വിവരങ്ങള്‍ പുറത്ത് വിടാതിരിക്കാനായി 6.5 മില്യണ്‍ ബിറ്റ് കോയിനാണ് ചാനലില്‍ നിന്നും ഹാക്കര്‍മാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

ചാനലുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങളും തങ്ങളുടെ പക്കലുണ്ടെന്നും ഈ വിവരങ്ങളും പുറത്ത് വിട്ട് ചാനലിനെ പ്രതിരോധത്തിലാക്കുമെന്നും ഹാക്കര്‍മാര്‍ ഭീഷണിപ്പെടുത്തുന്നു.

English summary
Ending the suspense that kept the millions of fans on toes, HBO hackers have reportedly leaked the climax of the ongoing season seven of Game of Thrones.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam