»   » സീരിയലിലെ ദീപ്തി ഐപിഎസ് സിനിമയിലും പോലീസ്, സര്‍വ്വോപരി പാലാക്കാരന്‍ വിശേഷങ്ങളുമായി ഗായത്രി !!

സീരിയലിലെ ദീപ്തി ഐപിഎസ് സിനിമയിലും പോലീസ്, സര്‍വ്വോപരി പാലാക്കാരന്‍ വിശേഷങ്ങളുമായി ഗായത്രി !!

Posted By: Nihara
Subscribe to Filmibeat Malayalam

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയാണ് ഗായത്രി അരുണ്‍. പരസ്പരത്തിലെ ദീപ്തി ഐപിഎസിനെ കൊച്ചുകുട്ടികള്‍ക്ക് പോലും ഇഷ്ടമാണ്. ഭാവിയില്‍ ആരാവണം എന്നു ചോദിച്ചാല്‍ ദീപ്തി ഐപിഎസ് എന്നു പറയുന്ന കുരുന്നുകളും ഉണ്ട്. ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട ഗായത്രി മിനി സ്‌ക്രീനില്‍ നിന്നും ബിഗ്‌സക്രീനിലേക്ക് ചുവടു വെക്കുന്നുവെന്ന വാര്‍ത്ത പുറത്തുവന്നിട്ട് ഏറെ നാളുകളായി. വേണുഗോപന്‍ സംവിധാനം ചെയ്യുന്ന സര്‍വ്വോപരി പാലാക്കാരനിലൂടെയാണ് ഗായത്രി സിനിമയില്‍ തുടക്കം കുറിക്കുന്നത്.

അനൂപ് മേനോനാണ് ചിത്രത്തിലെ നായകന്‍. സീരിയലില്‍ നിന്ന് സിനിമയിലെത്തിയപ്പോഴും കാക്കിക്കുപ്പായത്തിനുള്ളില്‍ തുടരാനായിരുന്നു താരത്തിന്റെ നിയോഗം. കരിയറിലെ തന്നെ ട്രേഡ് മാര്‍ക്കായി മാറിയ ദീപ്തി ഐപിഎസിനു ശേഷവും പോലീസ് വേഷത്തിലാണ് താരം എത്തുന്നത്. ചിത്രത്തില്‍ അഭിനയിച്ചതിനെക്കുറിച്ച് താരം പറയുന്നതെന്താണെന്നറിയാന്‍ കൂടുതല്‍ വായിക്കൂ. പ്രശസ്ത മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.

സീരിയലില്‍ നിന്നും സിനിമയിലേക്ക്

മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് ഗായത്രി അരുണ്‍. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന പരസ്പരത്തിലെ ദീപ്തി ഐപിഎസായി മികച്ച പ്രകടനമാണ് താരം കാഴ്ച വെക്കുന്നത് .സീരിയലില്‍ നിന്നും സിനിമയിലേക്ക് ചേക്കേറിയിരിക്കുകയാണ് താരമിപ്പോള്‍.

സിനിമയിലും പോലീസ് വേഷം തന്നെ

സീരിയലില്‍ നിന്ന് സിനിമയിലെത്തിയപ്പോഴും ട്രേഡ് മാര്‍ക്കായ പോലീസ് യൂണിഫോമില്‍ തുടരാനാണ് ഗായത്രിയുടെ നിയോഗം. അനൂപ് മേനോന്‍ ചിത്രമായ സര്‍വ്വോപരി പാലാക്കാരനില്‍ അതിഥി വേഷത്തിലാണ് താരം എത്തുന്നത്. കോമഡി എന്റര്‍ടൈയിനറായ ചിത്രം കാലിക പ്രസക്തിയുള്ള വിഷയമാണ് കൈകാര്യം ചെയ്യുന്നത്.

സിനിമയിലും പോലീസാവാന്‍ കഴിഞ്ഞതിനെക്കുറിച്ച്

മിനിസ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലെത്തിയപ്പോഴും പോലീസ് വേഷത്തില്‍ തുടരാനായിരുന്നു ഗായത്രിക്ക് ലഭിച്ച നിര്‍ദേശം. ചിത്രത്തില്‍ അനൂപ് മേനോന്റെ സീനിയര്‍ ഓഫീസറായാണ് ഗായത്രി വേഷമിട്ടത്. സീരിയലില്‍ നിന്നും സിനിമയിലെത്തിയപ്പോഴും പോലീസ് വേഷം ലഭിച്ചതിനെക്കുറിച്ച് ആക്‌സ്മികമെന്നാണ് താരം പറയുന്നത്.

അഭിനേത്രിയെന്ന നിലയില്‍ ഏറെ സന്തോഷം നല്‍കുന്ന കാര്യം

ദീപ്തി ഐപിഎസ് എന്ന കഥാപാത്രമായതിനു ശേഷം ജീവിതത്തില്‍ ഒരുപാട് സന്തോഷം തോന്നിയ നിരവധി മുഹൂര്‍ത്തങ്ങളുണ്ടായിട്ടുണ്ടെന്ന് താരം പറയുന്നു. വിവാഹത്തിനു ശേഷം പഠിപ്പ് മുടങ്ങിയവരെ വീണ്ടും പഠിക്കാന്‍ അയച്ചുവെന്ന് ചില അമ്മായി അമ്മമാര്‍ പറഞ്ഞിട്ടുണ്ട്. ഇത് തനിക്ക് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണെന്ന് താരം പറയുന്നു.

മികച്ച വേഷം ലഭിച്ചാല്‍ വീണ്ടും സ്വീകരിക്കും

സിനിമയില്‍ നിന്നും മികച്ച വേഷം തേടിയെത്തിയാല്‍ സ്വീകരിക്കുമെന്ന് താരം പറഞ്ഞു. സമയവും മികച്ച കഥാപാത്രങ്ങളും ലഭിച്ചാല്‍ വീണ്ടും സിനിമയില്‍ അഭിനയിക്കും.

English summary
Gayathri arun shares her cinema experience.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam