For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശിവാജ്ഞലിമാർ മിക്ക സമയത്തും അങ്ങോട്ടും ഇങ്ങോട്ടും ചൊറിയും; സാന്ത്വനത്തിന്റെ വിശേഷങ്ങളുമായി ഗോപിക

  |

  മിനിസ്ക്രീൻ പ്രേക്ഷകർക്ക് ചില പരമ്പരകൾ ഏറെ പ്രിയപെട്ടതാവാറുണ്ട്. അത്തരത്തിൽ സംപ്രേഷണം ആരംഭിച്ച് കുറച്ച് നാളുകൾക്കകം തന്നെ മലയാളത്തില്‍ ജനപ്രിയ പരമ്പര എന്ന ഗണത്തിലേക്കെത്തിയ പരമ്പരയാണ് സാന്ത്വനം. പ്രായഭേദമില്ലാതെ എല്ലാവര്‍ക്കും പ്രിയപ്പെട്ട പരമ്പരയായി മാറിയ സാന്ത്വനത്തിലെ ഓരോ അഭിനേതാക്കള്‍ക്കും ആരാധകർ നിരവധിയാണ്. സോഷ്യല്‍മീഡിയയില്‍ ഓരോ അഭിനയതക്കൾക്കും ഫാന്‍ ഗ്രൂപ്പ് പോലുമുണ്ട്.

  ഒരു കൂട്ടുകുടുംബത്തിലെ രസകരമായ മുഹൂര്‍ത്തങ്ങളെ ഒട്ടും കൃത്രിമത്വം ചേര്‍ക്കാതെ പ്രേക്ഷകരിലേക്കെത്തിക്കുന്നു എന്നത് കൊണ്ടാണ് പരമ്പരയെ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകര്‍ ഏറ്റെടുത്തത്.

  ശിവദയെയും അനുശ്രീയെയും കണ്ടാൽ തിരിച്ചറിയില്ലേ മസിലളിയാ; ഉണ്ണിമുകുന്ദന്റെ പോസ്റ്റ് ചർച്ചയാവുന്നു

  പരമ്പരയില്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഞ്ജലിയായെത്തുന്നത് ഗോപികയാണ്. പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ് താരം. പരമ്പരയിലെ ശിവന്റെയും അഞ്ജലിയുടെയും പ്രണയരംഗങ്ങൾ പ്രേക്ഷകർ നിറഞ്ഞ കൈയടികളോടെയാണ് ഏറ്റെടുത്തത്. സമൂഹ മാധ്യമങ്ങളിൽ ഈ രംഗങ്ങൾ തരംഗമാവുകയും ടി ആർ പി യിൽ പരമ്പരയെ ഒന്നാം സ്ഥാനത്തേക്ക് എത്തിക്കുകയുമായിരുന്നു.

  ഇപ്പോഴിതാ അഞ്ജലിയായി പരമ്പരയിൽ എത്തിയ ഗോപിക സെറ്റിൽ ഉണ്ടായ അനുഭവങ്ങളെപ്പറ്റിയും ഭാവി പരുപാടികളെപ്പറ്റിയും ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് പ്രേക്ഷകശ്രദ്ധ നേടുന്നത്.

  അതുകൊണ്ടാണ് നിന്നെ ഇവിടെ എല്ലാവർക്കും പേടി; ബ്ലെസ്‌ലിയുടെ സ്വഭാവദൂഷ്യങ്ങൾ തുറന്ന് കാട്ടി ധന്യ

  സീരിയലിൽ അഞ്ജലിയായി വേഷമിട്ട് തുടങ്ങിയതിൽ പിന്നെ ഗോപികയുടെ യഥാർത്ഥ പേര് എല്ലാവരും മറന്നമട്ടാണ്. അടുത്ത സുഹൃത്തിക്കളുടെ അമ്മമാർ പോലും 'അഞ്ജലി' 'അഞ്ചു' എന്നൊക്കെയാണ് ഇപ്പോൾ താരത്തെ വിളിക്കുന്നത്. അതിൽ പരിഭവം പറയാറുണ്ടെങ്കിലും ആ വിളി കേൾക്കുന്നത് ഇൻ അഞ്ജലിക്ക് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. കഥാപാത്രത്തെ പ്രേക്ഷകർ അത്രമാത്രം ഹൃദയത്തിൽ ഏറ്റെടുത്തു എന്നതിന് തെളിവാണല്ലോ അത്.

  താരത്തിന്റെ ഇൻസ്റ്റാഗ്രാം പേജിൽ വളരെയധികം ഫോളോവേഴ്സാണ് ഉള്ളത്. പൊതുവെ സ്ത്രീകൾക്ക് കൂടുതലും ഫോള്ളോവെഴ്‌സ് വരുന്നത് പുരുഷന്മാർ ആയിരിക്കും. എന്നാൽ ഗോപികയുടെ കാര്യത്തിൽ അങ്ങനെയല്ല.

  നിരവധി പുരുഷന്മാരും സ്ത്രീകളുമാണ് ആരാധകരായി ഗോപികക്ക് ഇൻസ്റാഗ്രാമിലും മാറ്റ് സമൂഹ മാധ്യമങ്ങളിലും ഉള്ളത്. ഇതിന് കാരണം അഞ്ജലി എന്ന കഥാപാർത്ഥവും ആ കഥാപാത്രം സാന്ത്വനം വീട്ടിലെ മറ്റുള്ളവരോട് പെരുമാറുന്ന രീതിയുമായിരിക്കാമെന്നാണ് ഗോപിക വിശ്വസിക്കുന്നത്.

  ജന്മദിനത്തിൽ റോബിനോടുള്ള പിണക്കം മറന്ന് സുചിത്ര

  ഏറെ നാളായി സത്വനം സീരിയലിലെ മറ്റ് അഭിനയതക്കളുമായി ഒരുമിച്ച് വർക്ക് ചെയ്യാൻ തുടങ്ങിയിട്ട് അതുകൊണ്ട് തന്നെ ഇപ്പോൾ ഒരു കുടുംബം പോലെ ആണ് എല്ലാവരും പെരുമാറുന്നതെന്ന് ഗോപിക പറഞ്ഞു.

  ഈ വർഷം താൻ തന്റെ വീട്ടിൽ നിന്നതിനേക്കാൾ കൂടുതൽ ദിവസം ചിലവഴിച്ചത് സാന്ത്വനം വീട്ടിലാണെന്നും പറയുന്നു.

  സാന്ത്വനത്തിൽ ആദ്യം ചെയ്ത ഷോട്ട് 15 തവണ റീ ടേക്ക് എടുക്കേണ്ടി വന്ന കാര്യം താരം അഭിമുഖത്തിൽ പറഞ്ഞു.

  " ഞാൻ ഇതിനു മുന്നേ ചെയ്തത് കബനി എന്ന ക്യാരക്റ്റർ ആണ് സീ കേരളത്തിലെ. അതിലെ ക്യാരക്റ്ററും ഇതിലെ ക്യാരക്റ്ററും തമ്മിൽ വലിയ വ്യത്യാസമാണ്. എനിക്ക് ക്യാരക്റ്റർ എന്താണെന്ന് കറക്റ്റ് അറിയില്ല. അപ്പൊ അത് അഭിനയിച്ചിട്ട് ഇതിലോട്ട് വന്നതാ. അമ്മ വിളിക്കുമ്പോൾ എന്താ അമ്മ എന്ന് ചോദിച്ച നടന്നു പോകുന്ന ഷോട്ട് ആണ്. പക്ഷെ ആ ഷോട്ട് ഞാൻ 15 ടേക്ക് പോയി" ഗോപിക പറഞ്ഞു.

  നിവിന്‍ പോളിയുടെ ചിത്രത്തില്‍ മഞ്ജു വാര്യര്‍ അഭിനയിക്കില്ല; പടവെട്ടില്‍ നിന്ന് പിന്മാറി, കാരണം ഇതാണ്

  ആദ്യത്തെ ഷോട്ട് തന്നെ ഇത്രെയും ടേക്ക് പോയപ്പോൾ ടെൻഷൻ ആയെന്നും എന്നാൽ സംവിധായകൻ ആദിത്യൻ വളരെ സപ്പോർട്ട് ആയിരുന്നെന്നും ഗോപിക പറഞ്ഞു.

  അഭിനയ രംഗത്ത് വളരെയധികം എക്സ്പീരിയൻസ് ഉള്ള താരമാണ് ചിപ്പി. ചിപ്പിയുമൊത്തുള്ള സെറ്റിലെ അനുഭവവും ഗോപിക പങ്കുവച്ചു.

  ആദ്യമൊക്കെ ചിപ്പി സീനിയർ ആർട്ടിസ്റ്റ് ആണെന്നുള്ളതുകൊണ്ട് വലിയ ബഹുമാനത്തോടെയാണ് സംസാരിച്ചിരുന്നതെന്നും എന്നാൽ സംസാരിച്ച് വന്നപ്പോൾ അത് മറന്നുവെന്നും ഗോപിക പറഞ്ഞു.

  അമ്മയെപോലും വെറുതെവിട്ടില്ല; ഓഡിഷനിടയിൽ ഉണ്ടായ ദുരനുഭവം വെളിപ്പെടുത്തി നടി ശ്രീനിതി

  സീനിയർ ആർട്ടിസ്റ്റ് എന്ന തരത്തിലോ പ്രൊഡ്യൂസർ എന്ന തരത്തിലോ സെറ്റിലെ ആരുമായും ചിപ്പി പെരുമാറിയിട്ടില്ല എന്ന് മാത്രമല്ല ഗോപികയെ ആദ്യം കണ്ട ദിവസം പോലും വളരെ നാളത്തെ പരിചയം ഉള്ള ഒരു വ്യക്തിയെപ്പോലെയാണ് പെരുമാറിയതെന്നും താരം പറഞ്ഞു.

  പരമ്പരയിൽ പേക്ഷകരുടെ പ്രീയപ്പെട്ട ശിവാജ്ഞലി ജോഡികൾ സെറ്റിൽ എപ്പോഴും വഴക്കാണ്. ഇതേപ്പറ്റി ഗോപിക പറഞ്ഞത് ഇങ്ങനെയാണ്.

  "മിക്ക സമയത്തും ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ചൊറിയും. അത് തന്നെയാണ് ഞങ്ങടെ മെയിൻ പരുപാടി. എന്നിട്ട് എന്റെ അച്ഛനായി അഭിനയിക്കുന്ന എത്തി അങ്കിൾ ഒരു തവണ പറഞ്ഞു എന്റെ വീട്ടിലെ മോനും മോളുമൊക്കെ എങ്ങനെയാണോ സംസാരിക്കുന്നത് അതുപോലെയാ. നിങ്ങൾ ഒരു ചേട്ടനും അനിയത്തിയുടെ ജനിക്കേണ്ടതായിരുന്നു എന്ന്"

  ബാലേട്ടന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളായാണ് ഗോപിക അഭിനയത്തിലേക്കെത്തുന്നത്. ആ പ്രായത്തിൽ കിട്ടിയ ആ റോൾ ഇപ്പോൾ കിട്ടിയിരുന്നെങ്കിൽ എന്ന് തോന്നിയിട്ടുണ്ടെന്നും ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ഗോപിക പറഞ്ഞു.

  Read more about: gopika shivan anjali shivanjali
  English summary
  Gopika speaks about funny experiences she had on santhwanam serial shooting set
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X