twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജിപിയുടെ റഷ്യന്‍ യാത്രയ്ക്ക് പിന്നിലെ കാരണം ഇതാണ്, മനസുതുറന്ന് താരം

    By Midhun Raj
    |

    അവതാരകനായി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് ഗോവിന്ദ് പത്മസൂര്യ. ഡിഫോര്‍ ഡാന്‍സ് പോലുളള റിയാലിറ്റി ഷോകളിലൂടെ ആണ് ജിപി എല്ലാവരുടെയും ഇഷ്ടം നേടിയത്. അവതരണത്തിന് പുറമെ സിനിമകളിലൂടെയും ജിപി പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തി. നായകനായും സഹനടനായും എല്ലാം മോളിവുഡില്‍ എത്തിയ താരം തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയിച്ചു. സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ആക്ടീവാകാറുളള ജിപി തന്‌റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെക്കാറുണ്ട്.

    വേറിട്ട ലുക്കുകളില്‍ തിളങ്ങി നടി രജനി ഭരദ്വാജ്, ചിത്രങ്ങള്‍ കാണാം

    യൂടൂബ് ചാനലിലൂടെയാണ് നടന്‍ ഇപ്പോള്‍ കൂടുതലായി വിശേഷങ്ങള്‍ പങ്കുവെക്കാറുളളത്. രണ്ട് ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സ് ഉളള ചാനലാണ് ജിപിയുടെത്. വ്യത്യസ്തമാര്‍ന്ന കണ്ടന്റുകളാണ് ജിപിയുടെ ഓരോ വീഡിയോകളിലും ഉണ്ടാവാറുളളത്. അതേസമയം അടുത്തിടെയാണ് ആരാധകരെയും സുഹൃത്തുക്കളെയെല്ലാ ഞെട്ടിച്ച് ജിപി റഷ്യയിലേക്ക് പോയത്. ആര്‍ക്കും ഒരു ക്ലൂവും നല്‍കാതെയാണ് ജിപിയുടെ റഷ്യന്‍ യാത്ര.

    ജിപിയുടെ പിറന്നാള്‍ വീട്ടിലെത്തി പടക്കം

    ജിപിയുടെ പിറന്നാള്‍ വീട്ടിലെത്തി പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ സുഹൃത്തുക്കള്‍ തീരുമാനിച്ചതാണ്. എന്നാല്‍ അപ്പോഴേക്കും ജിപിയും സുഹൃത്ത് അരവിന്ദും റഷ്യന്‍ മണ്ണിലെത്തി. റഷ്യയില്‍ നിന്നുളള ആദ്യ വീഡിയോ വന്നപ്പോഴാണ് ജിപി അവിടെ എത്തിയ വിവരം അധികപേരും അറിയുന്നത്. അതേസമയം കൊറോണക്കാലത്ത ഈ യാത്രയ്ക്ക് പിന്നിലെ രഹസ്യം മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെക്കുകയാണ് ജിപി.

    സുഹൃത്തും ബന്ധുവുമായ അരവിന്ദനാണ്

    'സുഹൃത്തും ബന്ധുവുമായ അരവിന്ദനാണ് ഈ യാത്രയുടെ ഉപജ്ഞാതാവ് എന്ന് നടന്‍ പറയുന്നു. 'ലോക്ഡൗണ്‍ കാരണം വീട്ടിലിരുന്ന് ഭ്രാന്ത് പിടിക്കുന്നു, എവിടേക്ക് എങ്കിലും യാത്ര പോയാലോ എന്ന അദ്ദേഹത്തിന്‌റെ ചോദ്യമാണ് റഷ്യന്‍ യാത്രയ്ക്ക് പ്രേരണയായതെന്ന്' ജിപി പറഞ്ഞു. 'കേരളത്തില്‍ ലോക്ഡൗണ്‍ തീരുന്നതിന് മുന്‍പ് നമുക്ക് പോയി വരാം എന്നായിരുന്നു പ്ലാന്‍'.

    യാത്രാനുമതിയുളള രാജ്യങ്ങള്‍

    'യാത്രാനുമതിയുളള രാജ്യങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കിയപ്പോള്‍ മോസ്‌കോ സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ചതായി കണ്ടു. ഇന്ത്യയില്‍ നിന്നും റഷ്യയിലേക്ക് പോകാന്‍ അധികം നൂലാമാലകള്‍ ഇല്ലാത്തിനാല്‍ കണ്ണുംപൂട്ടി റഷ്യ തന്നെ തിരഞ്ഞെടുത്തു. ഞങ്ങള്‍ ആസ്വദിക്കുന്ന സന്തോഷം പ്രേക്ഷകരിലേക്കും
    എത്തട്ടെ എന്ന ചിന്തയില്‍ നിന്നാണ് യൂടൂബ് ചാനലിലൂടെ യാത്രാ വിശേഷങ്ങള്‍ പങ്കുവെക്കാന്‍ തീരുമാനിച്ചതെന്നും' ജിപി പറഞ്ഞു.

    തുടര്‍ന്ന്

    'തുടര്‍ന്ന് പ്രതീക്ഷിക്കാത്ത അത്രയും പ്രതികരണങ്ങളാണ് യാത്രാ വീഡിയോകള്‍ക്ക് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. കമന്റുകളെല്ലാം കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി', ജിപി പറഞ്ഞു. 'കൊച്ചിയില്‍ നിന്നും തുടങ്ങി മുംബൈ, ഡല്‍ഹി, റഷ്യ അങ്ങനെയായിരുന്നു യാത്ര. മുംബൈ കോണ്‍സുലേറ്റ് വഴിയാണ് വിസ ശരിയാക്കിയത്. അവിടെ നിന്ന് വിസയും പാസ്‌പോര്‍ട്ടും കൊച്ചിയിലേക്ക് അയച്ചു. കൊച്ചിയില്‍ നിന്നും യാത്ര ആരംഭിച്ചു. എന്റെ യാത്രാ ലിസ്റ്റിലുളള പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ഒന്നാണ് റഷ്യ'.

    Recommended Video

    പേളിയും ജിപിയും യൂട്യൂബിലൂടെ ഉണ്ടാക്കുന്ന വരുമാനം; റിപ്പോര്‍ട്ട്
    മുന്‍പ് പലതവണ അവിടെ പോകണമെന്ന്

    'മുന്‍പ് പലതവണ അവിടെ പോകണമെന്ന് മോഹിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോഴാണ് എല്ലാം ഒത്തുവന്നത്. ക്വാറന്റീന്‍ വ്യവസ്ഥ റഷ്യയില്‍ ഇല്ല. സഞ്ചാരികള്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതിയാല്‍ മതി. വീഡിയോയ്ക്ക് വന്ന കമന്റുകളില്‍ മനസില്‍ തട്ടിയത് ഡോക്ടര്‍ രേവയുടെതാണെന്നും' ജിപി പറഞ്ഞു. 'പിപിഇ കിറ്റും മാസ്‌ക്കും എല്ലാം ധരിച്ച് ഒരു ദിവസം മുഴുവനും ആശുപത്രിയില്‍ ചെലവഴിച്ചതിന് ശേഷം അതൊക്കെ അഴിച്ചുവെച്ച് കുറച്ചുനേരം സ്വസ്ഥമായിരിക്കുമ്പോഴാണ് ഡോക്ടര്‍ ഈ വീഡിയോ കാണുന്നത്. 'അത് വളരെ ആശ്വാസം നല്‍കുന്നതായിരുന്നു' എന്നാണ് അവര്‍ കുറിച്ചത്. 'ഡോക്ടര്‍ക്ക് ഈ വീഡിയോ കണ്ട് സന്തോഷം നല്‍കാനായതില്‍ തനിക്കും അതിയായ സന്തോഷമുണ്ടെന്ന്' ജിപി പറഞ്ഞു.

    English summary
    govind padmasoorya opens up the reason of planning russian trip during lockdown
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X