For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സീരിയലുകള്‍ കണ്ടിട്ട് എന്ത് നിലവാരമാണ് തകരുന്നത്; ഇതൊക്കെ വെറും ജാഡ ആണെന്ന് നടന്‍ ഹരീഷ് പേരടി

  |

  കഴിഞ്ഞ ദിവസമാണ് സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. അശ്വതി ശ്രീകാന്ത്, സ്വാസിക വിജയ് തുടങ്ങി നിരവധി നടിമാര്‍ക്കും നടന്മാര്‍ക്കുമെല്ലാം അംഗീകാരങ്ങള്‍ ലഭിക്കുകയും ചെയ്തു. എന്നാല്‍ മികച്ച സീരിയലായി ഒന്നും തിരഞ്ഞെടുത്തിട്ടില്ലെന്ന പ്രഖ്യാപനമാണ് വന്നത്. ജൂറിയ്ക്ക് മുന്‍പിലെത്തിയ ഭൂരിഭാഗം എന്‍ട്രികളും അവാര്‍ഡിന് പരിഗണിക്കാന്‍ പോലും നിലവാരം ഉള്ളത് ആയിരുന്നില്ലെന്നാണ് സാംസ്‌കാരിക മന്ത്രി പ്രഖ്യാപിച്ചത്.

  മികച്ച സീരിയല്‍ കണ്ടെത്താന്‍ സാധിക്കാത്തതിന്റെ കാരണം ചില വിമര്‍ശകരും ഏറ്റെടുത്തു. ഇതിനെ വിമര്‍ശിച്ച് കൊണ്ട് നടന്‍ ഹരീഷ് പേരടി എത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് സീരിയലുകളുടെ നിലവാര തകര്‍ച്ചയെ കുറിച്ചുള്ള പരാമര്‍ശത്തെ ഹരീഷ് പേരടി ശക്തമായി എതിര്‍ത്തിരിക്കുന്നത്. മറ്റ് സീരിയല്‍ താരങ്ങളും ഈ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്.

  ഈ നില്‍ക്കുന്നവരുടെ വീട്ടിലേക്ക് വൈകുന്നേരം ചെന്നാല്‍ 7 മണി മുതല്‍ 9 മണി വരെ സീരിയലുകള്‍ ഓടി കൊണ്ടിരിക്കുകയായിരിക്കും.. അവരുടെ അച്ഛനോ അമ്മയോ ഭാര്യയോ ആരെങ്കിലും സീരിയലുകള്‍ കണ്ടു കൊണ്ടിരിക്കുകയായിരിക്കും.. ഇവരുടെ വീടുകളില്‍ തകരാത്ത എന്ത് നിലവാരമാണ് മറ്റു വീടുകളില്‍ തകരാന്‍ പോകുന്നത്. നിങ്ങളുടെ മുന്നില്‍ വന്ന സീരിയലുകള്‍ ജഡ്ജ് ചെയ്യാനാണ് നിങ്ങളെ വിളിച്ചത്. അല്ലാതെ നിലവാരം പരിശോധിക്കാനല്ല. അതിന് വേറെ കമറ്റിയെ സര്‍ക്കാര്‍ നിയോഗിക്കും. പറഞ്ഞ പണിയെടുത്താല്‍ പോരെ..

  അല്ലെങ്കില്‍ നിങ്ങളുടെയൊക്കെ കഥകള്‍ക്കും സിനിമകള്‍ക്കും ഭയങ്കര നിലവാരമല്ലെ? നിങ്ങളുടെ സൃഷ്ടികളുടെ നിലവാരം കൊണ്ടാണല്ലോ ഇവിടെ ഇത്രയധികം ബലാല്‍സംഗങ്ങളും രാഷ്ട്രീയ കൊലപാതങ്ങളും കുറഞ്ഞ് കുറഞ്ഞ് വരുന്നത്. കേരളത്തിലെ സിനിമ വിലയിരുത്തുമ്പോള്‍ കുറോസോവയുടെ സിനിമയുടെ നിലവാരമുണ്ടോ? കേരളത്തിലെ കഥകള്‍ വിലയിരുത്തുമ്പോള്‍ പൗലോ കൊയ്‌ലോയുടെ നിലവാരമുണ്ടോ? എന്ന് നോക്കിയിട്ടലല്ലോ നിങ്ങള്‍ക്കൊന്നും പലപ്പോഴായി അവാര്‍ഡുകള്‍ തന്നത്.

  റോള്‍സ് റോയ്‌സിന്റെ പിന്‍സീറ്റിലിരുത്തി കൊണ്ടുവരാനിരുന്നു, ഇപ്പോള്‍ ഞാനാരാണെന്ന് അറിയില്ല; റിതുവിനെതിരെ ജിയ- വായിക്കാം

  പഞ്ചായത്ത് തല കായിക മത്സരത്തിലെ 100 മീറ്റര്‍ ഓട്ടത്തിന് പി.ടി ഉഷയുടെ ഓട്ടത്തിന്റെ നിലവാരം ആരും പരിഗണിക്കാറില്ല. അല്ലെങ്കിലും സിനിമ, സാഹിത്യം തുടങ്ങിയ കലയിലെ സവര്‍ണ്ണര്‍ക്ക് പുച്ഛമായ എല്ലാവരും പരിഹസിക്കുന്ന കലയിലെ അവര്‍ണ്ണരായ സീരിയല്‍ കലാകാരന്‍മാരെ വിലയിരുത്താന്‍ ഒരു യോഗ്യതയൂമില്ല. എന്റെ വീട്ടില്‍ സീരിയലുകള്‍ കാണാറുണ്ട്. ഞാന്‍ സീരിയലുകളില്‍ അഭിനയിച്ച് കുറെ കാലം കുടുംബം പോറ്റിയിട്ടുമുണ്ട്. എന്നിട്ടും ഞങ്ങള്‍ ഞങ്ങളുടെ നിലപാടുകള്‍ ഉറക്കെ പറയാറുണ്ട്. സീരിയലുകള്‍ എഴുതാനുള്ള അവസരത്തിനു വേണ്ടി നടക്കുന്ന ഒരുപാട് ബുദ്ധിജീവികളെ ഞാന്‍ കണ്ടിട്ടുമുണ്ട്. ഇതൊക്കെ വെറും ജാഡ. അത്രയേയുള്ളൂ.. എന്നുമാണ് ഹരീഷ് പേരടി പറയുന്നത്.

  താരത്തിന്റെ പോസ്റ്റ് ഷെയര്‍ ചെയ്ത് കൊണ്ട് നടന്‍ കിഷോര്‍ സത്യയും എത്തിയിരുന്നു. ''അന്തസുള്ള വാക്കുകള്‍ പറയാന്‍ അര്‍ജവമുള്ള ആള്‍ക്കാരും ഉണ്ട്... സീരിയലിനെ പുച്ഛിച്ചാലേ ബുദ്ധിജീവി ആകു എന്ന മൂഢ വിശ്വാസികള്‍ക്കിടയില്‍ ഹരീഷേട്ടനെ പോലെ നിലപാടുകള്‍ ഉള്ള, സ്ഥാനങ്ങള്‍ മോഹിച്ച് സെലക്ടീവ് ആയി മാത്രം പ്രതികരിക്കുന്നവര്‍ക്കിടയില്‍ ചങ്ക് വിരിച്ച് അപ്രിയ സത്യങ്ങള്‍ വിളിച്ചു പറയാന്‍ കെല്‍പുള്ളവരുടെ വംശം അന്യം നിന്നു പോയിട്ടില്ല എന്ന തിരിച്ചറിവ് ഏറെ ആശ്വാസം തരുന്നു. താങ്ക്യൂ ഹരീഷേട്ടാ എന്നുമാണ് കിഷോര്‍ പറയുന്നത്.

  സാറാസ് എന്ന സിനിമക്കെതിരെ ഹരീഷ് പേരടി..എന്ത് സിനിമയാ ഉണ്ടാകുന്നെ

  ഇക്കുറി സീരിയലുകള്‍ക്ക് അവാര്‍ഡ് കൊടുക്കാതിരുന്നത് അടുത്ത തവണ കുറെക്കൂടി മെച്ചപ്പെട്ട സീരിയലുകള്‍ അവാര്‍ഡിനായി കൊണ്ടു വരുമെന്ന് കരുതിയിട്ടാണെന്നാണ് വിചാരിക്കുന്ന്ത്. എന്നാല്‍ ഇവിടെ ഒരു സീരിയലും അവാര്‍ഡിനു വേണ്ടി അല്ല ചെയ്യുന്നതെന്ന് ആദ്യം മനസിലാക്കുകയാണ് വേണ്ടത്. ഓരോ സീരിയലുകളും പ്രേക്ഷകര്‍ക്കു വേണ്ടിയാണ്. അവരുടെ ഇഷ്ടമെന്താണെന്ന് മനസിലാക്കിയാണ് കഥ മുന്നോട്ട് പോവുന്നത്. സീരിയലിലെ ഓരോ എപ്പിസോഡിലും പഞ്ച് ഉണ്ടാക്കി എഴുതാനും എടുക്കാനും കഴിവ് വേണം. അതിന് അംഗീകാരവും വേണം. അത് മനസ്സിലാക്കാനുള്ള വിവരമെങ്കിലും ഇവര്‍ക്ക് വേണ്ടേ എന്നുമാണ് ഹരീഷിന്റെ പോസ്റ്റിന് താഴെ വന്ന കമന്റുകളില്‍ ആരാധകര്‍ പറയുന്നത്.

  English summary
  Hareesh Peradi Criticise The Jury Who Hesitate To Give Award For Best Serial Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X