Don't Miss!
- News
റേസിംഗ് ബൈസ് ഇടിച്ചുതെറിപ്പിച്ചു, അരയ്ക്ക് താഴെ അറ്റുപോയി.. വീട്ടമ്മക്ക് ദാരുണാന്ത്യം; യുവാവിന് ഗുരുതര പരിക്ക്
- Finance
6,000 രൂപ മാസ അടവ് സാധിക്കുമോ? 6.80 ലക്ഷം നേടിത്തരുന്ന ഉഗ്രൻ മൾട്ടി ഡിവിഷൻ ചിട്ടിയിതാ
- Technology
ബിഎസ്എൻഎൽ സിം ഉള്ളവരേ, നിങ്ങൾക്ക് ശുഷ്കാന്തിയുണ്ടോ? നിങ്ങൾ തേടിനടക്കുന്ന ആ റീച്ചാർജ് പ്ലാൻ ഇതാ
- Sports
ജഡേജക്ക് ശേഷം അക്ഷറല്ല! വാഷിങ്ടണ്‍ സുന്ദറാണ് ബെസ്റ്റ്-മൂന്ന് കാരണങ്ങളിതാ
- Automobiles
സുസുക്കിയും ഗോദയിലേക്ക്; ആദ്യ ഇലക്ട്രിക് സ്കൂട്ടര്‍ അടുത്ത വര്‍ഷം എത്തും
- Lifestyle
Weekly Horoscope: ഈ ആഴ്ചയിലെ സമ്പൂര്‍ണ വാരഫലം : 12 രാശിക്കും ഗുണദോഷഫലങ്ങള്‍ ഇപ്രകാരം
- Travel
അല്ലലില്ലാതെ ഒരു യാത്ര പൂർത്തിയാക്കാം.. ഈ ഏഴു കാര്യങ്ങൾ മാത്രം ശ്രദ്ധിക്കാം
ദിലീപിന്റെ നിര്‍ബന്ധം കൊണ്ട് മാത്രം ചെയ്തതാണ്; കരിയറില്‍ ബ്രേക്ക് സംഭവിച്ച സിനിമയെ കുറിച്ച് ഹരിശ്രീ അശോകന്
മലയാള സിനിമയില്‍ നായകനും കൂട്ടുകാരനുമായി സൂപ്പര്‍ ഹിറ്റ് സിനിമകള്‍ സമ്മാനിച്ച താരങ്ങളാണ് ദിലീപും ഹരിശ്രീ അശോകനും. കൂടുതല്‍ സിനിമകളും ഹാസ്യത്തിന് പ്രധാന്യം നല്കി ഒരുക്കിയിരിക്കുന്ന ചിത്രങ്ങളായിരുന്നു. ഒന്നിച്ച് അഭിനയിക്കുന്ന സമയത്ത് ദിലീപ് നല്കുന്ന പിന്തുണയെ കുറിച്ച് ഹരിശ്രീ അശോകന് പറഞ്ഞ കാര്യങ്ങള്‍ വീണ്ടും വൈറലാവുകയാണ്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് റിമി ടോമി അവതാരകയായിട്ടെത്തിയ ഒരു അഭിമുഖത്തിലൂടെയാണ് ദിലീപിനെ കുറിച്ച് അശോകന് പറയുന്നത്. തന്റെ കരിയറില്‍ വലിയൊരു വഴിത്തിരിവായി മാറിയ പാര്‍വതി പരിണയം എന്ന സിനിമയിലേക്കുള്ള അവസരം കിട്ടിയത് ദിലീപ് കാരണമാണെന്നും മറ്റ് വിശേഷങ്ങളുമൊക്കെ താരം പറയുന്നു.

മലയാള സിനിമയില്‍ എനിക്ക് ബ്രേക്ക് കിട്ടിയ ചിത്രമാണ് പാര്‍വതി പരിണയം. ഒരു ഭിക്ഷക്കാരന്റെ വേഷമായിരുന്നു. അതൊരു വലിയ അനുഭവമാണ്. അന്ന് ഞാന്‍ ദിലീപ് ഹീറോ ആയിട്ടുള്ള കൊക്കരക്കോ എന്ന സിനിമയില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. സിനിമ മുഴുവനായും ഉള്ള വേഷമാണെനിക്ക്. അതിനിടെ പാര്‍വതി പരിണയത്തെ കുറിച്ച് കേള്‍ക്കുന്നു. ചിത്രത്തിലൊരു മൂന്ന് സീന്‍ ഉണ്ട്. ദിലീപ് വഴിയാണ് എനിക്കാ വേഷം വരുന്നത്. ചേട്ടാ ചേട്ടന് അത് ചെയ്താല്‍ നന്നായിരിക്കും.

അവര്‍ വേറെ ആരെയോ പ്ലാന്‍ ചെയ്തിട്ടുണ്ട്. ഞാന്‍ പറഞ്ഞിട്ടാണ് ചേട്ടന് ആ സീന്‍ അവര്‍ തരുന്നത് എന്നൊക്കെ ദിലീപ് പറഞ്ഞു. ഞങ്ങള്‍ ഒന്നിച്ച് അഭിനയിക്കുമ്പോഴും ദിലീപ് അങ്ങനെയാണ്. അശോകന് ചേട്ടന്റെ സീനാണ്. കലക്കിക്കോണം തുടങ്ങി ഇങ്ങനെയൊക്കെ പറയുന്ന ഒരു നടനെ ഞാന്‍ കണ്ടിട്ടേയില്ല. നമ്മളെ അദ്ദേഹം പ്രമോട്ട് ചെയ്യും. പക്ഷേ പാര്‍വതി പരിണയത്തില്‍ അഭിനയിക്കാന്‍ പോകില്ലെന്ന് ഞാന്‍ പറഞ്ഞു.

കാരണം മൂന്ന് സീന്‍ അല്ലേ ഉള്ളു. അതൊന്നും ചെയ്തിട്ട് കാര്യമില്ല. ഈ ചിത്രത്തില്‍ മുഴുനീള കഥാപാത്രമാണ്. അന്നത്തെ അറിയാന്‍ പാടില്ലാത്ത തോന്നലുകളാണ് അതൊക്കെ. ഒടുവില്‍ ദിലീപിന്റെ നിര്‍ബന്ധപ്രകാരം ഞാനവിടെ ചെന്നു. വിശ്വംഭരന് സാര്‍ പറഞ്ഞു, ഭിക്ഷക്കാരന്റെ വേഷമാണ് നിനക്ക്, പാവപ്പെട്ടവനാണ് എന്തെങ്കിലും തരണേ എന്നേ ഡയലോഗുള്ളു. എന്തെങ്കിലും ഡയലോഗ് കൂടി അതില്‍ പറഞ്ഞോട്ടേ എന്ന് ഞാന്‍ ചോദിച്ചു. എന്ത് വേണേലും പറഞ്ഞോളു. വന്ന് ഡബ്ബ് ചെയ്ത് തന്നാല്‍ മതിയെന്നായി അവരും.
Recommended Video

അങ്ങനെ ഷോട്ട് എടുക്കുന്ന സമയത്ത് ഞങ്ങടെ പള്ളിയുടെ സൈഡില്‍ കിടക്കുന്ന ഒരാള്‍ എപ്പോഴും പറയാറുള്ള കാര്യം എന്റെ മനസിലേക്ക് വന്നു. കൈകാലുകള്‍ ഇല്ലാത്തവനാണ് ദൈവമേ, എന്തെങ്കിലും തരണേ... എന്ന് തുടങ്ങുന്ന ഡയലോഗ് ആയിരുന്നു ഹരിശ്രീ പറഞ്ഞത്. അത് കേട്ട് സെറ്റിലുണ്ടായിരുന്ന എല്ലാവരും ചിരിച്ച് ചിരിച്ച് നിലത്ത് വീണ് പോയെന്നും താരം പറയുന്നു. അങ്ങനെ ആ സീന്‍ വലുതാക്കി മൂന്നെണ്ണത്തില്‍ നിന്നും പന്ത്രണ്ട് സീനാക്കി മാറ്റി. പോസ്റ്ററില്‍ വരെ എന്റെ ഫോട്ടോ വരുന്നത് ആ സിനിമയിലാണ്. അത് അമ്പത് ദിവസം വരെ ഓടിയ ഓര്‍മ്മ എനിക്കുണ്ടെന്നും ഹരിശ്രീ അശോകന് പറയുന്നു.
-
ഞാനത് സിദ്ധുവിന് അയച്ച് കൊടുത്തു, അമ്മ ഉണ്ടായിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് കരഞ്ഞേനേ; മഞ്ജു പിള്ള
-
കൂടെ കണ്ടത് ഭര്‍ത്താവിനെയല്ല, ആരൊക്കെ ചതിച്ചാലും തിരിച്ച് കിട്ടും; രണ്ടാം വിവാഹത്തെ പറ്റി നടി സോണിയ
-
'ഈ പ്രായത്തിലുള്ളവരുടെ പതിവ് ചോദ്യങ്ങൾ മമ്മിക്കില്ല, കുളപ്പുള്ളി ലീലയെന്നാണ് വിളിക്കുന്നത്'; മുക്ത പറയുന്നു!