Don't Miss!
- Lifestyle
പഴങ്ങള്‍ കഴിക്കുന്നത് കൂടുതലോ, എങ്കില്‍ ഒരു അപകടം ഉണ്ട്: ശ്രദ്ധിക്കണം
- News
വെറും ഭാഗ്യം മാത്രം, അപകടങ്ങളിൽ നിന്ന് ഈ നാളുകാർ അത്ഭുതകരമായി രക്ഷപ്പെടും, നിങ്ങളുടെ നാൾഫലം
- Sports
IND vs NZ: രോഹിത്തും എലൈറ്റ് ക്ലബ്ബില്‍, ആറാമന്‍, കോലി ഏറെ മുന്നില്‍!
- Automobiles
ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്യാനാവുമോ? എന്നാൽ അങ്ങനെയുമുണ്ട് ഒരു തീവണ്ടി
- Finance
5 ലക്ഷം നിക്ഷേപിച്ചാല്‍ 10 ലക്ഷവുമായി മടങ്ങാം; പണം ഇരട്ടിപ്പിക്കാന്‍ ഒരു പോസ്റ്റ് ഓഫീസ് നിക്ഷേപം
- Travel
ബെംഗളുരുവിന്റെ ചരിത്രവും പറയുന്ന ലാല്‍ബാഗ് ഫ്ലവർഷോ! 20ന് തുടക്കം
- Technology
നേപ്പാൾ വിമാന അപകടവും ഫ്ലൈറ്റ് മോഡും
സ്വന്തം സുജാത അവസാനിപ്പിക്കേണ്ട ഘട്ടത്തില്‍ എത്തി, അന്ന് സീരിയലിന് സംഭവിച്ചതിനെ കുറിച്ച് കിഷോര്‍ സത്യ
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയല്‍ ആണ് സ്വന്തം സുജാത. സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സീരിയല്‍ സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. കിഷോര്‍ സത്യ, ചന്ദ്രലക്ഷ്മണ്, അനു നായര്‍,ടോഷ് ക്രിസ്റ്റി എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ചന്ദ്രലക്ഷ്മണ് അവതരിപ്പിക്കുന്ന സുജാത എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സീരിയല്‍ മുന്നോട്ട് പോവുന്നത്. സുജാതയ്ക്ക് ജീവിതത്തില്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും പ്രതിസന്ധികളുമാണ് സീരിയലില്‍ പറയുന്നത്.
ജാഡയാണോ എന്ന് ചോദിച്ചയാളോട് ദേഷ്യപ്പെടാനുളള കാരണം ഇതാണ്; അന്ന് സംഭവിച്ചതിനെ കുറിച്ച് സണ്ണി വെയ്ന്‍
അതുവരെ കണ്ടു വന്ന സീരിയലുകളില്‍ നിന്ന് വ്യത്യസ്തമായിട്ടായിരുന്നു സ്വന്തം സുജാത കഥ പറഞ്ഞത്. വസ്ത്രധാരണത്തിലും മേക്കപ്പിലുമൊക്കെ വ്യത്യാസ്തത പുലര്‍ത്തിയിരുന്നു. ഓവര്‍ മേക്കപ്പോ ഗ്രാന്‍ഡ് വസ്ത്രധാരണമോ സീരിയലില്‍ ഇല്ലായിരുന്നു. സാധാരണക്കാരുടെ കഥപറയുന്ന പരമ്പരയില്‍ അതുപോലെയുള്ള ഗെറ്റപ്പില്‍ ആയിരുന്നു താരങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. അത് തുടക്കത്തില്‍ സീരിയലിലെ ബാധിച്ചിരുന്നു. ഇപ്പോഴിത തകര്‍ച്ചയില്‍ നിന്ന് സീരിയല്‍ മടങ്ങി വന്നതിനെ കുറിച്ച് പറയുകയാണ് കിഷോര്‍ സത്യ. ഒരു അഭിമുഖത്തിലാണ് നടന് ഇക്കാര്യം പറഞ്ഞത്.
പെര്‍മനന്റ് ആയി വെച്ചു പിടിപ്പിച്ച മുടി ഒരു മാസം കൊണ്ട് നീക്കം ചെയ്ത് സൗഭാഗ്യ, കാരണം ഇതാണ്...

അടുക്കളയില്‍ നിന്ന് ജോലി ചെയ്യുന്ന സ്ത്രീകള്‍ പോലും പള പള മിന്നുന്ന സാരിയും മുഖത്ത് നിറയെ മേക്കപ്പും ആടയാഭരണങ്ങളും ധരിച്ച് നില്ക്കുന്നു എന്നാണ് പലര്‍ക്കും പറയാനുള്ളത്. എന്നാല്‍ ഇതൊന്നും ഇല്ലാതെ വന്നാല്‍ സീരിയല്‍ ജനം അംഗീകരിക്കില്ലെന്നാണ് കിഷോര്‍ സത്യ പറയുന്നത്. സ്വന്തം അനുഭവത്തില്‍ നിന്നാണ് ഇക്കാര്യം പറയുന്നതെന്നും നടന് കൂട്ടിച്ചേര്‍ത്തു. സ്വന്തം സുജാതയുടെ രീതി മാറ്റാനുള്ള കാരണവും ഇതു തന്നെയാണെന്നാണ് കിഷോര്‍ സത്യ പറയുന്നത്. നടന്റെ വാക്കുകള്‍ വായിക്കാം...

ചെറിയൊരു ഇടവേളയ്ക്ക് ശേഷം ഞാന്‍ അഭിനയിക്കുന്ന സീരിയല്‍ ആണ് സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്വന്തം സുജാത. വളരെ വ്യത്യസ്തമായ രീതിയില്‍, ഇതുവരെ ഇല്ലാത്ത തരം പുതുമയോടെ ആ സീരിയല്‍ ചെയ്യണം എന്നത് ഞങ്ങളുടെ ആഗ്രഹമായിരുന്നു. അങ്ങനെ ശ്രമിച്ച ഒരു സീരിയല്‍ 'സോകോള്‍ഡ്' സീരിയല്‍ ലവലിലേക്ക് മാറിയതിന് കാരണം പ്രേക്ഷകര്‍ തന്നെയാണ്.

വളരെ നാച്വറലായി, ജെനുവിനായിട്ടാണ് സുജാത എന്ന സീരിയല്‍ ആരംഭിച്ചത്. മലയാള സീരിയലില്‍ ആദ്യമായിട്ട് നായിക നൈറ്റി ഇട്ട് വന്നു, ഞാന്‍ ആണെങ്കില്‍ താടി വളര്‍ത്തി, കൈ ഇല്ലാത്ത ബനിയനും കയിലി മുണ്ടും എല്ലം ധരിച്ചു. പക്ഷെ ഇരുപത് എപ്പിസോഡുകള്‍ കഴിഞ്ഞിട്ടും പ്രേക്ഷക ശ്രദ്ധ നേടാന്‍ സ്വന്തം സുജാതയ്ക്ക് കഴിഞ്ഞില്ല. മാത്രവുമല്ല റേറ്റിങ് ഒരുപാട് താഴെയ്ക്ക് പോവുകയും ചെയ്തു. സീരിയല്‍ അവസാനിപ്പിക്കുക അല്ലെങ്കില്‍ സോകോള്‍ഡ്' സീരിയല്‍ ലെവലിലേക്ക് മാറുക എന്ന ഘട്ടത്തില്‍ എത്തിയിരുന്നു. അവസാനിപ്പിക്കാന്‍ സാധിക്കാത്തത് കൊണ്ട് ഞങ്ങള്‍ മാറി ചിന്തിച്ചു. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ കഥാപാത്രങ്ങള്‍ മേക്കപ്പ് ഇടാന്‍ തുടങ്ങിയതോടെ സുജാത റേറ്റിങില്‍ കുതിച്ചു. ഇന്ന് സൂര്യ ടിവിയില്‍ ഏറ്റവും റേറ്റിങുള്ള സീരിയല്‍ ആണ് സ്വന്തം സുജാത എന്നും കിഷോര്‍ സത്യ പറയുന്നു.

സീരിയല്‍ നിലവാര തകര്‍ച്ചയ്ക്ക് കാരണം പ്രേക്ഷകര്‍ തന്നെയാണെന്നും കിഷോര്‍ സത്യ പറയുന്നു. നേരിടുന്നു എന്നാണ് പൊതുവെ ഉള്ള ആരോപണമാണ് നിവാര താഴ്ച. അതിന് കാരണം പ്രേക്ഷകര്‍ തന്നെയാണ്. ഞങ്ങള്‍ മാറി ചിന്തിച്ചാലും അംഗീകരിക്കാന്‍ നിങ്ങള്‍ തയ്യാറല്ല. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ഇത്. അല്ലാതെ മാറാന്‍ ഞങ്ങള്‍ക്ക് താത്പര്യം ഇല്ലാത്തത് കൊണ്ട് അല്ല. കണ്ട് ശീലിച്ച സീരിയല്‍ കഥാപാത്രങ്ങള്‍ അങ്ങനെയുള്ളത് കൊണ്ടാവാം സുജാത മാറി ചിന്തിച്ചപ്പോള്‍ പ്രേക്ഷകര്‍ക്ക് അംഗീകരിക്കാന്‍ കഴിയാതെയിരുന്നത്- കിഷോര്‍ സത്യ കൂട്ടിച്ചേര്‍ത്തു.
-
അച്ഛനെ ഗുണ്ടകള്‍ വെടിവച്ചത് നന്നായി, ഇല്ലെങ്കില്‍...; ഞെട്ടിക്കുന്ന തുറന്നു പറച്ചിലുമായി ഹൃത്വിക്
-
നമിതയ്ക്ക് വേണ്ടി മീനാക്ഷി എത്തി, താരപുത്രിയെ വിടാതെ കണ്ണാടിക്കാരൻ, എന്തൊരു അച്ചടക്കമെന്ന് സോഷ്യൽമീഡിയ!
-
പ്രണയത്തിന് പ്രായം പ്രശ്നമല്ല; എന്തിനാണ് ഭയക്കുന്നതെന്ന് മഞ്ജു; 'മൂന്ന് വർഷത്തിന് ശേഷമുള്ള സന്തോഷം'