For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഹിമയെ പുറത്താക്കാനായി ബിഗ് ബോസ് പ്രയോഗിച്ച ആ തന്ത്രം ?എലിമിനേഷന് പിന്നിലെ അണിയറക്കഥ ഇങ്ങനെ!

  |

  നീണ്ട കാത്തിരിപ്പിനൊടുവിലാണ് ബിഗ് ബോസ് മലയാള പതിപ്പ് പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമായി നിറഞ്ഞുനില്‍ക്കുന്ന 16 പേരുമായാണ് പരിപാടി ആരംഭിച്ചത്. വ്യത്യസ്തമായ ടാസ്‌ക്കും അപ്രതീക്ഷിത ട്വിസ്റ്റുമൊക്കെയായി പരിപാടി മുന്നേറുകയാണ്. മത്സരാര്‍ത്ഥികളുടെ ക്ഷേമം തിരക്കായും പരാതിയും പരിഭവവുമൊക്കെ പരിഹരിക്കാനും എലിമിനേഷന്‍ കടമ്പയെ നയിക്കാനുമൊക്കെയായി അവതാരകനായ മോഹന്‍ലാല്‍ എത്താറുണ്ട്.

  അമ്മയുടെ ഒരൊറ്റ യോഗത്തിലെ പങ്കെടുത്തിട്ടുള്ളൂ, സ്ത്രീകള്‍ക്കായി ഡബ്ലുസിസിയുടെ ആവശ്യമില്ലെന്നും മംമ്ത

  ആരോഗ്യപരമായ കാരണത്തെത്തുടര്‍ന്ന് മനോജ് വര്‍മ്മ പരിപാടിയില്‍ നിന്നും ആദ്യം തന്നെ പിന്‍വാങ്ങിയിരുന്നു. പിന്നാലെയാണ് എലിമിനേഷനിലൂടെ ഡേവിഡ് ജോണ്‍ പുറത്തുപോയത്. നാടകീയ വിടവാങ്ങലായിരുന്നു അദ്ദേഹത്തിന്റേത്. ആദ്യഘട്ട എലിമിനേഷന്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് അടുത്തതായി പുറത്തേക്ക് പോവേണ്ടുന്ന മത്സരാര്‍ത്ഥി ആരായിരിക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ തുടങ്ങിയത്. എലിമിനേഷന്‍ എപ്പിസോഡില്‍ ബിഗ് സര്‍പ്രൈസായിരുന്നു നടന്നത്. പുറത്തേക്ക് പോവുന്നതിന് പകരം പുതിയ മത്സരാര്‍ത്ഥിയെ പരിചയപ്പെടുത്തുകയായിരുന്നു ബിഗ് ബോസ്.

  മോഡലായ ഷിയാസാണ് പുതുതായി എത്തിയത്. ഷിയാസ് വന്ന് കഴിഞ്ഞതിന് ശേഷം മറ്റൊരു എലിമിനേഷന്‍ എപ്പിസോഡ് കൂടി അരങ്ങേറിയിരുന്നു. അതിനിടയിലാണ് ഹിമ ശങ്കര്‍ പിന്‍വാങ്ങിയത്. പുറത്തുപോയതിന് ശേഷമാണ് താരത്തിന് ബിഗ് ബോസിനെക്കുറിച്ചും മറ്റ് മത്സരാര്‍ത്ഥികളെക്കുറിച്ചുമൊക്കെയുള്ള പല കാര്യങ്ങളും വ്യക്തമായത്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം കാര്യങ്ങള്‍ വ്യക്തമാക്കിയത്.

   മറ്റുള്ളവര്‍ക്ക് ഭീഷണിയായിരുന്നു

  മറ്റുള്ളവര്‍ക്ക് ഭീഷണിയായിരുന്നു

  ബിഗ് ബോസില്‍ മറ്റുള്ളവര്‍ക്ക് താനൊരു ഭീഷണിയായിരുന്നുവെന്ന് ഹിമയും മനസ്സിലാക്കിയിരുന്നു. സോഷ്യല്‍ മീഡിയയും ഇതേ കാര്യം നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. പുറത്തായതിന് ശേഷം താരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി സംവദിക്കാറുണ്ട്. ക്ഷണനേരം കൊണ്ടാണ് പല കാര്യങ്ങളും വൈറലായി മാറിയത്. താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് ബിഗ് ബോസിലെ അനുഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വെളിപ്പെടുത്തലുകളും പുറത്തുവന്നത്.

  രഞ്ജിനി ഹരിദാസും ഇത് പറഞ്ഞിരുന്നു

  രഞ്ജിനി ഹരിദാസും ഇത് പറഞ്ഞിരുന്നു

  തന്നെക്കുറിച്ച് ഹിമയ്ക്കുള്ള അതേ നിലപാട് തന്നെയായിരുന്നു രഞ്ജിനി ഹരിദാസിനുമുള്ളത്. എലിമിനേഷന് പിന്നാലെ താരം ബിഗ് ഹൗസില്‍ നിന്നും പടിയിറങ്ങാന്‍ നില്‍ക്കുന്നതിനിടയില്‍ അവര്‍ ഇതേക്കുറിച്ച് വ്യക്തമാക്കിയിരുന്നു. ശക്തയായ ഒപ്പം നിന്ന് മത്സരിക്കുന്ന ഒരാളെയാണ് നമുക്ക് നഷ്ടമാവുന്നതെന്ന് രഞ്ജിനി പറഞ്ഞപ്പോള്‍ മറ്റുള്ളവരും അംഗീകരിക്കുകയായിരുന്നു. ഏത് കാര്യത്തിലായാലും ആര്‍ജ്ജവത്തോടെ സ്വന്തം നിലപാട് വ്യക്തമാക്കാനും ലഭിക്കുന്ന ടാസ്‌ക്ക് പൂര്‍ത്തിയാക്കാനും ശ്രമിക്കാറുള്ള താരത്തെക്കുറിച്ച് പ്രേക്ഷകര്‍ക്കും കൃത്യമായി അറിയാവുന്നതാണ്.

   പ്രതീക്ഷകള്‍ തകിടം മറിഞ്ഞത്

  പ്രതീക്ഷകള്‍ തകിടം മറിഞ്ഞത്

  തന്റെ യഥാര്‍ത്ഥത്തിലുള്ള പ്രകനവും വ്യക്തിത്വവുമൊക്കെയാണ് പരിപാടിയിലൂടെ പുറത്തുവരുന്നതെങ്കില്‍ വോട്ടിങ് ലഭിക്കുമായിരുന്നുവെന്ന് താരം പറയുന്നു. പ്രേക്ഷകവോട്ടിങ്ങില്‍ തനിക്ക് ആദ്യം പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ തന്റെ പോസിറ്റീവ് വശങ്ങള്‍ കാണാതെ അതെങ്ങനെ ജനങ്ങള്‍ക്ക് മനസ്സിലാകും. അവിടെയാണ് തന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചതെന്ന് താരം പറയുന്നു. അത് പോലെ തന്നെ കുറഞ്ഞ സ്‌ക്രീന്‍ പ്രസന്‍സ് മാത്രമേ തനിക്ക് ലഭിച്ചിരുന്നുള്ളൂവെന്നും അവര്‍ പറയുന്നു.

  പുറത്തേക്ക് നയിച്ചത്

  പുറത്തേക്ക് നയിച്ചത്

  എലിമിനേഷനിലൂടെ തന്നെ പുറത്തേക്ക് നയിച്ചതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്നാണ് സ്‌ക്രീന്‍ പ്രസന്‍സ്. എല്ലാവര്‍ക്കും തുല്യ അവസരമെന്ന് പറഞ്ഞുവെങ്കില്‍ക്കൂടിയും പരിപാടിയില്‍ നടന്നത് അങ്ങനെയല്ലായിരുന്നു. രഞ്ജിനിയും ശ്വേതയും തന്നെക്കുറിച്ച് ആദ്യമേ തന്നെ മനസ്സിലാക്കിയിരുന്നു. ഭാവിയില്‍ താന്‍ അവര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുമെന്ന് ഇരുവരും ആദദ്യമേ തന്നെ മനസ്സിലാക്കിയിരുന്നു. ആദ്യ ആഴ്ചയില്‍ത്തന്നെ അവര്‍ക്ക് ഇത്തരമൊരു കാര്യത്തെക്കുറിച്ച് എങ്ങനെ മനസ്സിലാക്കാന്‍ കഴിയും, അതിന് പിന്നിലെ കാരണം തന്റെ പെരുമാറ്റവും വ്യക്തിത്വവും നിലപാടുകളുമൊക്കെയായിരുന്നു. എന്നാല്‍ പ്രേക്ഷകര്‍ക്ക് അത് കാണാനോ തിരിച്ചറിയാനോ കഴിഞ്ഞില്ല.

  സെലിബ്രിറ്റികള്‍ക്ക് പ്രാധാന്യം

  സെലിബ്രിറ്റികള്‍ക്ക് പ്രാധാന്യം

  ഹിമ എന്ന വ്യക്തിയുടെ മോശം വശങ്ങളെക്കുറിച്ചാണ് പരിപാടി കൂടുതലും കാണിച്ചത്. മോശമാക്കുന്ന തരത്തിലുള്ള ആരോപണങ്ങളെയായിരുന്നു പ്രധാനമായും ഉയര്‍ത്തിക്കാണിച്ചിരുന്നത്. എല്ലാവര്‍ക്കും ഒരേ പോലെ അവസരമെന്നായിരുന്നു ബിഗ് ബോസ് പറഞ്ഞിരുന്നതെങ്കിലും അവിടെ പ്രായോഗികമായി അങ്ങനെ സംഭവിച്ചിരുന്നില്ല. ഇത് തന്നെയാണ് തന്റെ പിന്‍മാറ്റത്തിന് കാരണമായതെന്നും ഹിമ പറയുന്നു. സെലിബ്രിറ്റികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിന്റെ ഭാഗമായാവാം അവര്‍ ഇങ്ങനെ ചെയ്തതെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

  ഒരു ഗ്രൂപ്പിലും അംഗമായിരുന്നില്ല

  ഒരു ഗ്രൂപ്പിലും അംഗമായിരുന്നില്ല

  ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്കിടയിലെ ഒരു ഗ്രൂപ്പിലും താന്‍ അംഗമായിരുന്നില്ല. സാബുമോന്റെ നേതൃത്വത്തിലും രഞ്ജിനി ഹരിദാസിന്റെ നേതൃത്വത്തിലുമായി രണ്ട് ഗ്രൂപ്പുകള്‍ അവിടെ സജീവമാണ്. തന്റെ വ്യക്തിത്വത്തെ ബാധിക്കുന്ന തരത്തിലുള്ള ഒരു കാര്യത്തിലും താന്‍ ഇടപെടില്ലെന്ന് ആദ്യമേ തന്നെ തീരുമാനിച്ചിരുന്നതിനാല്‍ ഒരു ഗ്രൂപ്പിലും താന്‍ ചേര്‍ന്നിരുന്നില്ല.

  സാബുമോനായേക്കാം അത്

  സാബുമോനായേക്കാം അത്

  ബിഗ് ബോസിലെ വിജയി എന്ന പദവി ലഭിച്ചേക്കാവുന്ന താരം സാബുമോനാണെന്നും ഹിമ പറയുന്നു. പരിപാടിയിലെ ശക്തനായ മത്സരാര്‍ത്ഥികളിലൊരാള്‍ കൂടിയാണ് സാബു. അദ്ദേഹത്തിന്റെ റിയല്‍ ഫേസാണ് പരിപാടിയില്‍ കാണുന്നത്. തന്നെ ഏറ്റവും വേദനിപ്പിച്ചിട്ടുള്ളയാളും സാബുവാണ്. എന്നാല്‍ മത്സരത്തില്‍ നിന്നും ഹിമ പോയപ്പോള്‍ ഇനി ചൊറിയാന്‍ ആളില്ലല്ലോയെന്നായിരുന്നു സാബുവിന്റെ സങ്കടം.

  English summary
  Hima Sankar about her experience in Big Boss Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X