For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയുമായി ഹിമ ശങ്കര്‍ ബിഗ് ബോസിലേക്ക്? പിഴവുകളെല്ലാം തിരുത്തിയുള്ള രണ്ടാം വരവോ

  |

  മറ്റൊരു വിധിനിര്‍ണ്ണയത്തിന് കാതോര്‍ത്തിരിക്കുകയാണ് ബിഗ് ബോസ് മലയാളം. മത്സരാര്‍ത്ഥികള്‍ മാത്രമല്ല പ്രേക്ഷകരും ഇതേക്കുറിച്ചറിയാനായി ആകാംക്ഷയിലാണ്. നോമിനേഷന്‍ ലിസ്റ്റില്‍ നിന്നും ആരെങ്കിലും പുറത്തുപോവുമോ, അതോ പുതിയൊരാള്‍ക്ക് എന്‍ട്രി ലഭിക്കുമോ തുടങ്ങിയ ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയിലൂടെ സജീവമായി അരങ്ങേറുന്നുണ്ട്. ആരായിരിക്കും ഇത്തവണ പുറത്തുപോവുന്നതെന്നതിനെക്കുറിച്ച് മോഹന്‍ലാല്‍ ഒരു സൂചനയും നല്‍കിയിട്ടില്ല. അഞ്ച് പേരാണ് ഇത്തവണ എലിമിനേഷനുള്ള ലിസ്റ്റിലുള്ളത്.

  മമ്മൂട്ടിയല്ലേ മാതൃക, മോശമാവുമോ ദുല്‍ഖറിനെ ബോളിവുഡ് ഏറ്റെടുത്തു! വിരാട് കോലിയാവാന്‍ താരപുത്രന്‍?

  പേളി മാണി, അരിസ്റ്റോ സുരേഷ്, സാബു മോന്‍, അനൂപ് ചന്ദ്രന്‍, അതിഥി ഇവരാണ് ഇത്തവണ നോമിനേഷന്‍ പട്ടികയില്‍ ഇടം നേടിയത്. ഇവരില്‍ മൂന്നുപേര്‍ തങ്ങള്‍ പുറത്തുപോവാന്‍ തയ്യാറാമെന്ന് ഇതിനോടകം തന്നെ വ്യക്തമാക്കിക്കഴിഞ്ഞിട്ടുമുണ്ട്. മോഹന്‍ലാല്‍ ഓരോരുത്തരെയായി വിളിക്കുന്നതിനിടയില്‍ സ്വമേധയാ പുറത്തുപോവാന്‍ സന്നദ്ധനായാണ് താന്‍ ഇവിടെ നില്‍ക്കുന്നതെന്ന് സുരേഷ് പറഞ്ഞിരുന്നു. എന്നാല്‍ നിങ്ങളുടെ ആവശ്യമല്ലല്ലോ പ്രേക്ഷകര്‍ കൂടി അതേ അഭിപ്രായം പറഞ്ഞാലേ പുറത്തേക്ക് പോവാന്‍ നിര്‍വാഹമുള്ളൂവെന്നായിരുന്നു താരം പറഞ്ഞത്. പുറത്തേക്ക് പോവണമെന്ന് പറഞ്ഞതുമായി ബന്ധപ്പെട്ട് അരിസ്റ്റോ സുരേഷിനെ അദ്ദേഹം ശാസിക്കുകയും ചെയ്തിരുന്നു.

  ബിഗ് ഹൗസിലേക്കെത്തിയ കമല്‍ഹസനെ സന്തോഷിപ്പിച്ച് താരങ്ങള്‍! കിളി പോയിട്ടും പലരും പിടിച്ചുനിന്നു,കാണൂ!

  വീണ്ടുമൊരു എലിമിനേഷനിലേക്ക്

  വീണ്ടുമൊരു എലിമിനേഷനിലേക്ക്

  അതാത് ആഴ്ചയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമല്ല പ്രേക്ഷകരുടെ വോട്ടിങ്ങും കൂടി പരിഗണിച്ചതിന് ശേഷമാണ് എലിമിനേറ്റാവാനുള്ള ആളെ തിരഞ്ഞെടുക്കുന്നത്. അപ്രതീക്ഷിതമായ ട്വിസ്റ്റുകള്‍ എലിമിനേഷന്‍ എപ്പിസോഡിലും ആവര്‍ത്തിക്കാറുണ്ട്. നോമിനേഷനിലുള്ളവരോട് പെട്ടി തയ്യാറാക്കി വെക്കാന്‍ പറഞ്ഞതിന് ശേഷമായാണ് പുറത്തേക്ക് പോവേണ്ടയാളെ പ്രഖ്യാപിക്കുന്നത്. പതിവുകളെല്ലാം ഇത്തവണയും അരങ്ങേറുന്നുണ്ടെന്നാണ് പ്രമോ വ്യക്തമാക്കിയത്.

  ആരും പുറത്തുപോയേക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍?

  ആരും പുറത്തുപോയേക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍?

  ഇത്തവണത്തെ എലിമിനേഷനില്‍ ആരും പുറത്തേക്ക് പോയേക്കില്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്. നോമിനേഷനിലുള്ള അഞ്ച് പേരും സേഫാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. ശക്തരായ അഞ്ച് പേരില്‍ നിന്നും ആര് പോയാലും അത് ഫാന്‍സുകാരെ ബാധിക്കുമെന്നും വിലയിരുത്തലുകളുണ്ട്. ഇവരില്‍ രണ്ട് പേര്‍ സേഫാണെന്നും അതായിരിക്കുമെന്നുമുള്ള സസ്‌പെന്‍സ് നിലനിര്‍ത്തിയാണ് മോഹന്‍ലാല്‍ പോയത്.

  വൈല്‍ഡ് കാര്‍ഡ് എന്‍ട്രി നല്‍കിയേക്കും?

  വൈല്‍ഡ് കാര്‍ഡ് എന്‍ട്രി നല്‍കിയേക്കും?

  പരിപാടിയില്‍ നിന്നും ഇതുവരെ പുറത്ത് പോയവരില്‍ നിന്നും ഒരാള്‍ക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി നല്‍കുന്നുണ്ടെന്ന് നേരത്തെ തന്നെ ബിഗ് ബോസ് അറിയിച്ചിരുന്നു. മനോജ് വര്‍മ്മയും അഞ്ജലി അമീറും ആരോഗ്യപരമായ കാരണങ്ങളാല്‍ പരിപാടിയില്‍ നിന്നും പുറത്തുപോയവരാണ്. അതിനാല്‍ത്തന്നെ ഇവരുടെ തിരിച്ചുവരവ് അത്ര പെട്ടെന്ന് പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല. ബാക്കിയുള്ളവരില്‍ നിന്നും ആരെത്തുമെന്നാണ് ഇനി അറിയേണ്ടത്.

  ഹിമ ശങ്കര്‍ എത്തിയേക്കുമെന്ന് അഭ്യൂഹം

  ഹിമ ശങ്കര്‍ എത്തിയേക്കുമെന്ന് അഭ്യൂഹം

  സാമൂഹ്യ പ്രവര്‍ത്തകയും ആക്റ്റിവിസ്റ്റും അഭിനേത്രിയുമായ ഹിമ ശങ്കറായിരിക്കും പരിപാടിയിലേക്ക് തിരിച്ചെത്തുന്നതെന്ന വാദങ്ങളും നിലവിലുണ്ട്. തന്റെ നെഗറ്റീവ് വശം മാത്രമേ ഈ പരിപാടിയിലൂടെ പുറത്തുവന്നിട്ടുള്ളൂവെന്ന് താരം തുറന്നുപറഞ്ഞിരുന്നു. പരിപാടിയില്‍ നിന്നും തന്നെ പുറത്താക്കാനായി മറ്റുള്ളവര്‍ ശ്രമിച്ചതും അത് തനിക്ക് മനസ്സിലായെന്നുമൊക്കെ താരം തുറന്നുപറഞ്ഞിരുന്നു. അതിനാല്‍ തെറ്റുകളെല്ലാം തിരുത്തി വീണ്ടുമൊരു തിരിച്ചുവരവിനായി ഹിമയെ ബിഗ് ബോസ് ക്ഷമിക്കുമോയെന്നറിയാനായി ഇനിയും കാത്തിരിക്കണം.

  മറ്റുള്ളവരെല്ലാം തിരക്കിലാണ്

  മറ്റുള്ളവരെല്ലാം തിരക്കിലാണ്

  പരിപാടിയില്‍ നിന്നും പുറത്തേക്ക് പോയവരെല്ലാം ഇപ്പോള്‍ തിരക്കിലാണെന്നും നിലവില്‍ ഏറ്റെടുത്ത പരിപാടി ഉപേക്ഷിച്ച് എത്തിയേക്കില്ലെന്നുമുള്ള അനുമാനത്തിലാണ് പ്രേക്ഷകര്‍. ശ്രീലക്ഷ്മി തിരികെ ദുബായിലേക്ക് പോയെന്നും ശ്വേത മേനോന്‍ തിരികെ സിനിമാതിരക്കുകളിലേക്ക് പ്രവേശിച്ചുവെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. തിരിച്ചുവരവിന് ഡേവിഡ് ജോണ്‍ വിസമ്മതം പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ദീപന്‍ മുരളിയാവട്ടെ ബിഗ് ബോസിലെ ഓണപ്പരിപാടികളുടെ അവതാരകനായി എത്താനുള്ള തയ്യാറെടുപ്പിലാണ്. അടുത്തിടെ അഞ്ജലി അമീറായിരുന്നു പരിപാടിയില്‍ നിന്നും പോയത്. അതിനാല്‍ ഒരു വനിതയായിരിക്കും വരുന്നതെന്നും പ്രേക്ഷകര്‍ പറയുന്നു.

  English summary
  Hima Sankar's re entry in Bigboss?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X