»   » 105 കിലോയില്‍ നിന്ന് 66 കിലോയിലേക്ക് ശരീരവണ്ണം കുറച്ച രഹസ്യം നന്ദിനി വെളിപ്പെടുത്തുന്നു

105 കിലോയില്‍ നിന്ന് 66 കിലോയിലേക്ക് ശരീരവണ്ണം കുറച്ച രഹസ്യം നന്ദിനി വെളിപ്പെടുത്തുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

തച്ചിലേടത്ത് ചുണ്ടന്‍, കരുമാടിക്കുട്ടന്‍, അയാള്‍ കഥ എഴുതുകയാണ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് ഏറെ പരിചിതയാണ് തമിഴ് നടി നന്ദിനി. ഏറെക്കാലമായി സിനിമില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്ന നന്ദിനി അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ തിരിച്ചെത്തി.

'എല്ലാം എന്റെ നിയന്ത്രണത്തില്‍ നിന്ന് പോയി, ആരെയും കാണാതെ ഒന്നര വര്‍ഷം ഞാന്‍ ഒറ്റയ്ക്കായിരുന്നു'

ജീവിതത്തില്‍ താന്‍ നേരിട്ട ചില വേദനിയ്ക്കുന്ന അനുഭവങ്ങളെ കുറിച്ച് നന്ദിനി വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിച്ചടിരുന്നു. ആ ടെന്‍ഷനിടയില്‍ നന്ദിനിയുടെ ശരീര വണ്ണം കൂടി. 105 കിലോ വരെ കൂടിയ ശരീര വണ്ണം 66 കിലോയായി കുറച്ച രഹസ്യം ഒന്നും ഒന്നും മൂന്ന് എന്ന് ടെലിവിഷന്‍ പരിപാടിയില്‍ സംസാരിക്കവെ നന്ദിനി വെളിപ്പെടുത്തി.

വണ്ണം വച്ചു...

എനിക്കെന്താണ് സംഭവിച്ചത് എന്നെനിക്കിപ്പോഴും അറിയില്ല. പെട്ടന്ന് സിനിമയില്‍ നിന്നൊക്കെ ഇടവേളയെടുത്ത് മാറി നിന്നു. ശരീരത്തെ കുറിച്ചൊന്നും ചിന്തിച്ചില്ല.. തടി വയ്ക്കാന്‍ തുടങ്ങി. 105 കിലോയോളം ശരീരവണ്ണം കൂടി.

വ്യായാമത്തിലൂടെ

ശരീരവണ്ണം അമിതമായി കൂടിയതോടെ അത് കുറയ്ക്കാനുള്ള ശ്രമമായി പിന്നെ. യോഗ ചെയ്തും വ്യായാമം ചെയ്തും ശരീരം വഴക്കമുള്ളതാക്കി. പഴവര്‍ഗ്ഗങ്ങള്‍ ധാരാളം കഴിയ്ക്കാന്‍ തുടങ്ങി. ഒന്നര വര്‍ഷം കൊണ്ട് 66 കിലോ വരെയായി കുറച്ചു.

കല്യാണം ഇതുവരെ കഴിഞ്ഞില്ല

ഇപ്പോഴും നന്ദിനി ബാച്ചിലറാണ്. അമിതമൊന്നും സംസാരിക്കാത്ത നന്ദിനി വിവാഹത്തെ കുറിച്ചുള്ള റിമി ടോമിയുടെ ചോദ്യത്തിനും കൂടുതലൊന്നും വിശദീകരണം നല്‍കിയില്ല. ജീവിത്തിന് ഇണങ്ങുന്ന ഒരാള്‍ക്ക് വേണ്ടി കാത്തിരിയ്ക്കുകയാണെന്ന് മാത്രം പറഞ്ഞു.

കലാഭവന്‍ മണിയെ കുറിച്ചുള്ള ഓര്‍മ

വളരെ നാച്വറലായ അഭിനയമാണ് കലാഭവന്‍ മണിയുടേത് എന്ന് നന്ദിനി പറയുന്നു. കരുമാടിക്കുട്ടന്റെ ഷൂട്ടിങ് സമയത്ത് ഞങ്ങള്‍ രണ്ട് പേരും തമ്മില്‍ കൂട്ടിയിടിച്ച് വീഴുന്ന രംഗമുണ്ട്. വേഷ്ടി ശരിയാക്കിക്കൊണ്ട് കരുമാടിക്കുട്ടന്‍ എഴുന്നേല്‍ക്കും. വളരെ നാച്വറലായി അദ്ദേഹം ആ രംഗം ചെയ്തത് എനിക്കിപ്പോഴും ഓര്‍മയുണ്ട്- നന്ദിനി പറഞ്ഞു.

English summary
How Nandini reduce her over weight

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam