»   » അനുശ്രീയുമായി പ്രണയത്തിലാണെന്ന് പറഞ്ഞപ്പോള്‍ പലരും സങ്കടപ്പെട്ടു, ഞാനിപ്പോഴും സിംഗിളാണെന്ന് റെയ്ജന്‍

അനുശ്രീയുമായി പ്രണയത്തിലാണെന്ന് പറഞ്ഞപ്പോള്‍ പലരും സങ്കടപ്പെട്ടു, ഞാനിപ്പോഴും സിംഗിളാണെന്ന് റെയ്ജന്‍

Posted By: Rohini
Subscribe to Filmibeat Malayalam

മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ആത്മസഖി എന്ന സീരിയലിലൂടെ ഒത്തിരി പെണ്‍കുട്ടികളുടെ മനം കവര്‍ന്ന നടനാണ് റെയ്ജന്‍. ഫാഷന്‍ രംഗത്ത് കൂടെ സീരിയലിലെത്തിയ റെയ്ജന് ഇപ്പോള്‍ ഒരു മുഖ്യധാര നായകന്‍ എന്നത് പോലെ തന്നെ ആരാധികമാരുണ്ട്.

ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയില്‍ വന്നതിന് ശേഷം റെയ്ജന്‍ അനുശ്രീയുമായി പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ പരന്നിരുന്നു. ഇത് കേട്ട പല ആരാധികമാരുടെയും ചങ്ക തകര്‍ന്നു. എന്നാല്‍ താനിപ്പോഴും സിംഗിളാണെന്ന് റെയ്ജന്‍ പറയുന്നു.

അന്ന് സംഭവിച്ചത്

ആ പരിപാടിയ്ക്ക് വേണ്ടി മാത്രം ഞങ്ങള്‍ അങ്ങനെ പ്രണയിക്കുന്നത് പോലെ നടിയ്ക്കുകയായിരുന്നു. പൊന്നമ്പിളി എന്ന സീരിയലിലെ രാഹുലും പരിപാടിയ്ക്ക് എത്തേണ്ടതായിരുന്നു. അദ്ദേഹത്തിന് വരാന്‍ കഴിയാതായപ്പോള്‍ ഞങ്ങളെ വച്ച് ചെയ്തു.

പലരും സങ്കടപ്പെട്ടു

ആ എപ്പിസോഡ് പുറത്ത് വന്നതിന് ശേഷം കുറേ പേര്‍ സങ്കടം പറഞ്ഞ് മെസേജ് അയച്ചിരുന്നു. ഇത്രയ്‌ക്കൊന്നും വേണ്ടായിരുന്നു, ഞങ്ങളോട് ഒരു വാക്ക് പറയാമായിരുന്നു എന്നൊക്കെ പറഞ്ഞുകൊണ്ടാിയിരുന്നു മെസേജ്

ഗോസിപ്പ് അവസാനിപ്പിച്ചത്

ഒടുവില്‍ അനുശ്രീ ഫേസ്ബുക്ക് ലൈവില്‍ വന്ന് സംഭവത്തിന്റെ സത്യാവസ്ഥ പറഞ്ഞു. ഞാനും ചില അഭിമുഖങ്ങളിലൊക്കെ പറഞ്ഞതോടെയാണ് ആ ഗോസിപ്പ് ഒന്ന് കെട്ടടങ്ങിയത്.

അപ്പോള്‍ പ്രണയമില്ലേ

ഞാനിപ്പോഴും സിംഗിളാണ്. ഫ്രീയായിട്ട് നടക്കുകയാണ്. കല്യാണത്തെ കുറിച്ചൊന്നും ചിന്തിച്ചു തുടങ്ങിയിട്ടില്ല. ഇപ്പോള്‍ കരിയറില്‍ മാത്രമാണ് ശ്രദ്ധ- റെയ്ജന്‍ രാജന്‍ പറഞ്ഞു.

English summary
I am still single says Rayjan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam