»   » ഭാര്യയുടെ മുന്നില്‍ അഭിനയിക്കാന്‍ ചമ്മലാണ്, അമ്മുവിന്റെ അമ്മയിലെ മാഷ് ആരാണെന്ന് അറിയാമോ?

ഭാര്യയുടെ മുന്നില്‍ അഭിനയിക്കാന്‍ ചമ്മലാണ്, അമ്മുവിന്റെ അമ്മയിലെ മാഷ് ആരാണെന്ന് അറിയാമോ?

Posted By: Rohini
Subscribe to Filmibeat Malayalam

മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന അമ്മുവിന്റെ അമ്മ എന്ന പരമ്പരയിലെ നായകന് ഇതിനോടകം ആരാധകര്‍ ആയിക്കഴിഞ്ഞു. അല്പം ഭ്രാന്തുള്ള മാഷാണെങ്കിലും നായകനോട് ഭ്രാന്തമായ ഒരിഷ്ടം കേരളത്തിലെ സ്ത്രീ ജനങ്ങള്‍ക്കുണ്ട് എന്നതാണ് സത്യം.

വിവാഹം കഴിഞ്ഞു, ഭര്‍ത്താവിന്റെ പീഡനം.. അഭിനയം നിര്‍ത്തി.. നടി ചന്ദ്ര ലക്ഷ്മണ്‍ എവിടെ.. ??

എന്നാല്‍ അതികമങ്ങ് ഇഷ്ടപ്പെടാന്‍ വരട്ടെ.. അമ്മുവിന്റെ അമ്മയിലെ മാഷ് ശരിയ്ക്കും വിവാഹിതനാണ്. പ്രമുഖ സീരിയല്‍ താരത്തിന്റെ ഭര്‍ത്താവാണ് കിരണ്‍ മാഷിനെ അവതരിപ്പിയ്ക്കുന്ന സുഭാഷ്. കിരണായ സുഭാഷിനെ കുറിച്ച് കൂടുതലറിയാം..

ഭാര്യ സൗപര്‍ണിക

നായിക വേഷങ്ങളിലൂടെയും വില്ലത്തി വേഷങ്ങളിലൂടെയും ശ്രദ്ധേയയായ സീരിയല്‍ താരം സൗപര്‍ണികയുടെ ഭര്‍ത്താവാണ് സുഭാഷ്. മസ്‌കറ്റില്‍ ബിസിനസ് ചെയ്യവെയാണ് സീരിയലില്‍ അവസരം ലഭിച്ചത്.

സീരിയലില്‍ എത്തിയത്

ഒരിക്കല്‍ ഭാര്യ സൗപര്‍ണികയ്‌ക്കൊപ്പം നിന്ന് താടി വച്ചൊരു ഫോട്ടോ വാട്‌സ്ആപ്പില്‍ ഇട്ടതോടെയാണ് അമ്മുവിന്റെ അമ്മയിലേക്ക് ക്ഷണം വന്നത്. ഫോട്ടോ കണ്ട് നിര്‍മാതാവ് സജിന്‍ രാഘവന്‍ വിളിക്കുകയായിരുന്നു.

അഭിനയിക്കാമോ എന്ന് ചോദ്യം

ഈ രൂപത്തിലുള്ള ഒരാളെയാണ് ഞങ്ങള്‍ തിരഞ്ഞുകൊണ്ടിരിയ്ക്കുന്നത് എന്ന് പറഞ്ഞ അദ്ദേഹം അഭിനയിക്കാമോ എന്ന് ചോദിച്ചു. ഇത്രയും വലിയ ആളുകള്‍ പറയുമ്പോള്‍ നമുക്കത് നിരസിക്കാന്‍ കഴിയില്ലല്ലോ എന്നാണ് സുഭാഷ് പറയുന്നത്.

സംവിധായകനെ അറിയാം

ഈ സീരിയലിന്റെ സംവിധായകന്‍ ഷൈജു സുകേഷിനെയും നേരത്തെ തന്നെ പരിചയമുണ്ടായിരുന്നു. ഇവര്‍ രണ്ട് പേരും ചേര്‍ന്നാണ് അമ്മുവിന്റെ അമ്മയിലേക്ക് എന്നെ ക്ഷണിച്ചത്.

സീരിയല്‍ ബന്ധം ഉണ്ടോ?

അഞ്ച് വര്‍ഷം മുന്‍പ് ദൂരദര്‍ശനില്‍ ഒരു സീരിയലില്‍ അഭിനയിച്ചിരുന്നുവെങ്കിലും പിന്നീട് ഫീല്‍ഡ് മാറിപ്പോകുകയായിരുന്നു. പുതിയ അവസരങ്ങളൊന്നും തേടിപ്പോയില്ല. ബിസിനസ്സുമായി മുന്നോട്ട് പോയി.

ഭ്രാന്തന്‍ വേഷം ചെയ്യുമ്പോള്‍

അമ്മുവിന്റെ അമ്മയില്‍ കുറച്ച് ഭ്രാന്തുള്ള ആളായിട്ടാണ് അഭിനയിക്കുന്നത്. ആദ്യം കുറച്ച് ഭയമായിരുന്നു. ഇത്തരം വേഷങ്ങളാണ് ഒരു നടന്‍ ശരിയ്ക്കും അഭിനയിക്കേണ്ടത് എന്ന് സൗപര്‍ണിക പറഞ്ഞു.

സൗപര്‍ണിക പറയുന്നത്

സാധാരണ നായകനും വില്ലനുമാകാന്‍ ആര്‍ക്കും പറ്റും. ഇത് വെല്ലുവിളി നിറഞ്ഞ വേഷമാണ്. ചില രംഗങ്ങള്‍ കാണുമ്പോള്‍ ഇങ്ങനെയല്ല അങ്ങനെ ചെയ്യണം എന്ന് തോന്നും എന്നൊക്കെ സൗപര്‍ണിക പറഞ്ഞു തരും.

സൗപര്‍ണികയ്‌ക്കൊപ്പം അഭിനയിക്കുമോ?

ഭാര്യയ്‌ക്കൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്. മറ്റാരെക്കാളും കംഫര്‍ട്ടായിരിക്കുമല്ലോ. പക്ഷെ അവള്‍ നോക്കി നില്‍ക്കെ അഭിനയിക്കാന്‍ കുറച്ച് ചമ്മലാണ്. അമ്മുവിന്റെ അമ്മയുടെ ഷൂട്ട് കാണാന്‍ അവള്‍ കൊച്ചിയിലേക്ക് വരാമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ സമ്മതിച്ചില്ല. അവളുടെ മുന്നില്‍ വച്ച് അഭിനയിക്കാന്‍ കുറച്ച് ചമ്മലാണ്- സുഭാഷ് പറഞ്ഞു.

English summary
I feel shy to act in front of my wife says Kiran in Ammuvinte Amma

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X