twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തന്റെ വില്ലത്തരത്തില്‍ ഒരു ഹീറോയിസം ഉണ്ടെന്ന് കസ്തൂരിമാനിലെ വില്ലത്തി നീതു

    |

    ഏഷ്യനെറ്റില്‍ ഇപ്പോഴുള്ളതില്‍ ഏറ്റവും റേറ്റിങ്ങുള്ള സീരിയലുകളിലൊന്നാണ് കസ്തൂരിമാന്‍. കാവ്യ - ജീവ ദമ്പതികളുടെ പ്രണയ ദാമ്പത്യവും ഇവരുടെ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കാനായി എത്തുന്ന മുന്‍ കാമുകിയുടെയും കഥ ഓരോ ദിവസവും പ്രേക്ഷരെ രസിപ്പിയ്ക്കുകയാണ്.

    സീരിയലില്‍ നായികയ്ക്കും നായകനുമൊപ്പം വില്ലത്തി നീതുവും ഏറെ ജനശ്രദ്ധ നേടുന്നുണ്ട്. എന്നാല്‍ വില്ലന്‍ വേഷം ചെയ്യുന്നതില്‍ തനിക്കൊട്ടും സങ്കടമില്ലെന്നും സന്തോഷം മാത്രമേയുള്ളൂ എന്നും നീതുവായി എത്തുന്ന ശ്രെയ രാജ് പറയുന്നു. വില്ലന്‍ വേഷത്തിലും ഹീറോയിസമുണ്ടെന്നാണ് ശ്രെയ പറയുന്നത്.

    തൃശ്ശൂരുകാരി

    തൃശ്ശൂരുകാരി

    എന്‍ജിനിയറിങ് മേഖലയില്‍ നിന്ന് എത്തിയ ശ്രെയ തൃശ്ശൂര്‍ക്കാരിയാണ്. എന്നാല്‍ കര്‍ണാടകയില്‍ ഹുബ്ലി എന്ന സ്ഥലത്താണ് സ്ഥിരതാമസമാക്കിയിരിയ്ക്കുന്നത്. അവിടെയിരുന്നു കസ്തൂരിമാനിന് കേരളത്തിലെ ജനങ്ങള്‍ നല്‍കുന്ന പിന്തുണ അറിയാറുണ്ട് എന്ന് ശ്രെയ പറയുന്നു.

    അഭിനയമോഹം

    അഭിനയമോഹം

    സിനിമയുടെ വെള്ളിവെളിച്ചം ചെറുപ്പം മുതലെ എന്നെയും ആകര്‍ഷിച്ചിരുന്നു. അതുകൊണ്ട് തന്നെ കിട്ടുന്ന ഒരു അവസരവും പാഴാക്കാറില്ല. സ്‌കൂളിലും കോളേജിലുമൊക്കെ കഴിവ് പ്രകടിപ്പിക്കാന്‍ കിട്ടുന്ന ഒരു അവസരവും ഉപയോഗപ്പെടുത്തി. എന്നാല്‍ അഭിനയിക്കുന്നതിനോട് അച്ഛന് ഒട്ടും താത്പര്യമില്ലായിരുന്നു.

    കസ്തൂരിമാനിലേക്ക്

    കസ്തൂരിമാനിലേക്ക്

    ഒരു മലയാളം ചാനലില്‍ പരസ്യത്തിനായി പുതുമുഖങ്ങളെ വേണം എന്ന പരസ്യം കണ്ടു. അമ്മ നിര്‍ദ്ദേശിച്ചതു പ്രകാരം അവസാന നിമിഷമാണ് ബയോഡാറ്റ അയച്ചത്. അതുവഴി കസ്തൂരിമാനിലേക്കുള്ള വാതില്‍ തുറന്നുകിട്ടി. അഞ്ചലീന എന്ന നടിയ്ക്ക് പകരമാണ് എന്നെ വിളിച്ചത്. സീരിയലിന്റെ കാസ്റ്റിങ് ഡയറക്ടര്‍ നേരിട്ട് വിളിക്കുകയായിരുന്നു.

    പേടിയുണ്ടായിരുന്നു

    പേടിയുണ്ടായിരുന്നു

    മറ്റൊരാള്‍ ചെയ്തതിന് പകരക്കാരിയായി പോകുമ്പോള്‍ ഒരുപാട് പേടിയുണ്ടായിരുന്നു. അത്രയും നന്നാവുമോ, മറ്റ് അഭിനേതാക്കള്‍ എന്നെ ഉള്‍ക്കൊള്ളുമോ എന്നൊക്കെയായിരുന്നു ടെന്‍ഷന്‍. എന്നാല്‍ അങ്ങനെയൊന്നും ഉണ്ടായില്ല. കസ്തൂരിമാന്‍ ടീം അംഗങ്ങളെല്ലാം വളരെ പെട്ടന്ന് കുടുംബാംഗങ്ങളെ പോലെയായി.

    നീതുവില്‍ നിന്ന് പഠിച്ചു

    നീതുവില്‍ നിന്ന് പഠിച്ചു

    നീതു എന്ന വില്ലന്‍ കഥാപാത്രം ചെയ്യുന്നതിലൂടെ ഓരോ ദീവസവും ഞാന്‍ അഭിനയം പഠിച്ചുകൊണ്ടിരിയ്ക്കുകയാണ്. വില്ലനിസത്തില്‍ ഒറു ഹീറോയിസമുണ്ട്. ഇപ്പോള്‍ എനിക്ക് കൂടുതല്‍ ഇഷ്ടം നെഗറ്റീവ് റോളാണ്.

     ഞങ്ങള്‍ സുഹൃത്തുക്കളാണ്

    ഞങ്ങള്‍ സുഹൃത്തുക്കളാണ്

    ഓണ്‍സ്‌ക്രീനില്‍ കീരിയും പാമ്പുമാണെങ്കിലും സംവിധായകന്‍ കട്ട് പറയുന്നത് വരെ മാത്രമേയുള്ളൂ അതൊക്കെ. അത് കഴിഞ്ഞാല്‍ ഞങ്ങള്‍ക്ക് കളിയും തമാശയുമാണ്. ഒന്നിച്ച് ഷോപ്പിങിന് പോകും ഡബ്ബ്‌സ്മാഷ് കളിക്കും അങ്ങനെ പലതും.

     പ്രേക്ഷകപ്രതികരണം

    പ്രേക്ഷകപ്രതികരണം

    പുറത്തെവിടെയെങ്കിലും വച്ച് കണ്ടാല്‍ ചിലര്‍ ചോദിയ്ക്കും, 'നീ ആ കാവ്യയെയും ജീവയെയും ജീവിക്കാന്‍ അനുവദിക്കില്ലല്ലേ' എന്ന്. നീതു എന്ന കഥാപാത്രം അവരിലൊരാളായല്ലോ എന്ന സന്തോഷമാണ് അപ്പോള്‍ തോന്നാറുള്ളത്.

     പുതിയ പ്രൊജക്ടുകള്‍

    പുതിയ പ്രൊജക്ടുകള്‍

    ഞാനൊരു ഡാന്‍സറും ഗായികയും കൂടെയാണ്. അഭിനയത്തിനൊപ്പം ഇതിലും ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്നുണ്ട്. റോഡ് എന്ന മലയാള സിനിമയാണ് പുതിയ പ്രൊജക്ട്. അതില്‍ കേന്ദ്ര കഥാപാത്രങ്ങളിലൊന്നാണ്.

    എന്താണ് സ്വപ്‌നം

    എന്താണ് സ്വപ്‌നം


    ഞാനൊരു ബൈക്കര്‍ കൂടെയാണ്. സ്വന്തമായി ഒരു ബൈക്ക് വാങ്ങി ഹിമാലയന്‍ യാത്ര നടത്തണം എന്നാണ് എന്റെ ആഗ്രഹം. അതിനൊക്കെ മുന്‍പ് പഠനം പൂര്‍ത്തിയാക്കണം- ശ്രെയ രാജ് പറഞ്ഞു.

    English summary
    I see heroism in playing a villain, says Kasthooriman actres Shreya Raj
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X