»   » ജയറാമിനെ വിസിലടിപ്പിച്ച വീട്ടമ്മയുടെ പ്രകടനം, മറ്റുള്ളവര്‍ക്ക് സമ്മാനം കിട്ടാനാണ് പ്രാര്‍ത്ഥിച്ചത്

ജയറാമിനെ വിസിലടിപ്പിച്ച വീട്ടമ്മയുടെ പ്രകടനം, മറ്റുള്ളവര്‍ക്ക് സമ്മാനം കിട്ടാനാണ് പ്രാര്‍ത്ഥിച്ചത്

Posted By:
Subscribe to Filmibeat Malayalam

വീട്ടമ്മമാര്‍ വെറുതേ വീട്ടിലൊതുങ്ങേണ്ടതല്ല എന്ന് നമുക്ക് പല സിനിമകളിലൂടെയും സന്ദേശങ്ങള്‍ ലഭിക്കാറുണ്ട്. എന്നാല്‍, അതൊക്കെ സിനിമയല്ലേ എനിക്ക് പറ്റുമോ എന്ന് കരുതി വീട്ടിലിരിയ്ക്കുന്ന അമ്മമാര്‍ക്ക് പ്രചോദനം നല്‍കിക്കൊണ്ടാണ് ഫഌവേഴ്‌സ് ചാനലില്‍ മലയാളി വീട്ടമ്മ എന്ന റിയാലിറ്റി ഷോ എത്തിയത്.

ഗുരുവായൂരുകാരിയായ ശ്രുതി യദുലാല്‍ മലയാളി വീട്ടമ്മയുടെ ടൈറ്റില്‍ സ്വന്തമാക്കുകയും സമ്മാനമായ ഒരു കോടിയുടെ ഫഌറ്റും കാറും നേടുകയും ചെയ്തു. ജയറാമിനെ വരെ വിസിലടിപ്പിച്ച പ്രകടനമായിരുന്നു ഫൈനലില്‍ ശ്രുതിയുടേത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ശ്രുതി പറഞ്ഞ കാര്യങ്ങളെ കുറിച്ച് ചിത്രങ്ങളിലൂടെ വായിക്കാം...

വിക്രമിന്റെ അച്ഛനും, നടനുമായ വിനോദ് അന്തരിച്ചു, തന്റെ താരപദവി മകന് വേണ്ടി ഉപയോഗിക്കാത്ത നടന്‍!!

ഈ വിജയം ആഗ്രഹിച്ചിരുന്നോ

ഫൈനലില്‍ എത്താന്‍ ആഗ്രഹിച്ചിരുന്നു, പക്ഷെ ഒരിക്കലും ടൈറ്റില്‍ സ്വന്തമാവണം എന്ന് പ്രാര്‍ത്ഥിച്ചിരുന്നില്ല. മറ്റ് കണ്ടസ്റ്റന്റ് ടൈറ്റില്‍ സ്വന്തമാക്കി കാണാന്‍ സ്വപ്നം കണ്ടിരുന്നു. എന്ത് തന്നെ പെര്‍ഫോം ചെയ്താലും അതിന് വേണ്ടി കഠിനമായി പരിശ്രമിച്ച് മികച്ചതാക്കാന്‍ മാത്രമേ ശ്രമിച്ചിട്ടുള്ളൂ

മലയാളി വീട്ടമ്മയില്‍ എത്തിയത്

ടെലിവിഷനില്‍ ഓഡിഷനെ കുറിച്ച് പരസ്യം കണ്ടപ്പോള്‍ ഒന്ന് ശ്രമിച്ചു നോക്കാം എന്ന് കരുതി. തൃശ്ശൂരിലുള്ള ഓഡിഷന്‍ സെന്‍ട്രലില്‍ പോയി പങ്കെടുത്തു. 200 പേര്‍ക്കൊപ്പമാണ് മത്സരിച്ചത്. അവസരം കിട്ടുമെന്ന് ഒരിക്കലും കരുതിയില്ല. ഒരു മാസം കഴിഞ്ഞ്, ചാനലില്‍ നിന്ന് ആ സര്‍പ്രൈസ് കോള്‍ വന്നു, സെലക്ടായി!!

ഗ്രൂമിങ് സമയം

പിന്നീട് ഒരു ഗ്രൂമിങ് സെക്ഷനുണ്ടായി. അതില്‍ നിന്ന് വീണ്ടും 20 മത്സരാര്‍ത്ഥികളെ തിരഞ്ഞെടുത്തു. അതിലൊരാളാണ് ഞാന്‍. ആ ഗ്രൂമിങ് സമയത്ത് ഞങ്ങള്‍ ഇരുപത് പേര്‍ക്കിടയില്‍ നല്ല സൗഹൃദം ഉണ്ടായി.

വന്ന മാറ്റം

സ്‌കൂള്‍ സമയത്ത് കള്‍ച്ചറല്‍ പ്രോഗ്രാമിലൊക്കെ പങ്കെടുക്കുമായിരുന്നു. കോളേജ് സമയത്ത് പതിയെ എല്ലാത്തില്‍ നിന്നും ഉള്‍വലിഞ്ഞു. പിന്നീട് ജോലിയും കുടുംബവുമൊക്കെയായി തിരക്കിലുമായി. എല്ലാത്തില്‍ നിന്നും ഉള്‍വലിയുന്ന സ്വഭാവക്കാരിയാണ് ഞാന്‍. മലയാളി വീട്ടമ്മയില്‍ എത്തിയതോടെ ഉള്ളിലെ കഴിവൊക്കെ ഞാന്‍ തന്നെ തിരിച്ചറിയാന്‍ തുടങ്ങി. ഓരോ ടാസ്‌കും എനിക്ക് ആത്മവിശ്വാസം നല്‍കി എന്ന് പറയാതിരിക്കാന്‍ കഴിയില്ല.

വിജയിച്ചതിന് ശേഷം

ഷോയില്‍ വിജയം നേടിയ ശേഷം എനിക്ക് തന്നെ ഒരു മനക്കരുത്തും ഇച്ഛാശക്തിയും ഉള്ളതായി അനുഭവപ്പെട്ടു. ജീവിതത്തിലെന്ത് സംഭവിച്ചാലും നേരിടാനുള്ള ധൈര്യമിപ്പോഴുണ്ട്. ക്യാമറയെ കുറിച്ചുള്ള പേടിയൊക്കെ മാറി. അണിയറക്കാര്യങ്ങളുമിപ്പോള്‍ അറിയാം.

സ്ത്രീകള്‍ക്കുള്ള സന്ദേശം

എല്ലാം സ്ത്രീകളോടും പറയാനുള്ള ഒരേ ഒരു കാര്യം, സ്വന്തം കഴിവില്‍ വിശ്വസിയ്ക്കുക എന്നാണ്. കഴിവ് തിരിച്ചറിയുക. മനോഹരമായൊരു ഹൃദയം നമുക്കോരോര്‍ത്തര്‍ക്കുമുണ്ട്. വിവാഹം സ്വപ്‌നങ്ങള്‍ക്കുള്ള തടയായി കാണരുത്. ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും പിന്തുണ ഉണ്ടെന്ന് ഉറപ്പുവരുത്തുക. കുടുംബമാണ് നമ്മുടെ ശക്തി. അത് സൈഡിലൂടെ പോകുന്ന ഒന്നല്ല. ഞാനെന്തെങ്കിലും നേടിയിട്ടുണ്ടെങ്കില്‍ അതെന്റെ കുടുംബത്തിന്റെ പിന്തുണ ഒന്നുകൊണ്ട് മാത്രമാണ്.

കടുംബത്തെ കുറിച്ച്

രണ്ട് വയസ്സ് പ്രായമുള്ള മകളുടെ അമ്മയാണ് ഞാന്‍, വൈദേഹി. അവള്‍ക്ക് രണ്ട് മാസം പ്രായമുള്ളപ്പോഴാണ് ഞാന്‍ മലയാളി വീട്ടമ്മയുടെ ഓഡീഷന് പങ്കെടുത്തത്. ഷോയുടെ സംവിധായകന്‍

അനൂപ് ജോണ്‍ സാറിനോടുള്ള നന്ദി ഹൃദയത്തില്‍ നിന്ന് അറിയിക്കാതെ വയ്യ. ഷോയുടെ തിരക്കിലും ഞാന്‍ മകളെ ശ്രദ്ധിയ്ക്കുന്ന കാര്യത്തില്‍ അദ്ദേഹം ഉറപ്പ് വരുത്തിയിരുന്നു. ഞാന്‍ സ്റ്റേജിലുള്ളപ്പോള്‍ അമ്മയോ ഭര്‍ത്താവിന്റെ അമ്മയോ ആണ് വൈദേഹിയെ നോക്കുന്നത്. പിന്നെപ്പിന്നെ അവളത് ശീലിച്ചു. ഭര്‍ത്താവ് യദുലാല്‍ തൃശ്ശൂരില്‍ ബാങ്ക് ഉദ്യോഗസ്ഥനാണ്.

ഇനിയെന്താണ് ആഗ്രഹം

ഇത് ഫൈനലിലെ ചാലഞ്ചിങ് റൗണ്ടില്‍ ശ്രുതി നടത്തിയ പ്രകടനമാണ്. ഫൈനലില്‍ അതിഥിയായെത്തിയ നടന്‍ ജയറാമിനെ കൊണ്ട് വിസിലടിപ്പിച്ച പ്രകടനമാണിത്. ഈ പ്രകടനമാണ് ശ്രുതിയ്ക്ക് മലയാളി വീട്ടമ്മ എന്ന ടൈറ്റില്‍ നേടിക്കൊടുത്തത്.

വീഡിയോ കാണാം

വീഡിയോ കാണാം

English summary
I used to have dreams about other contestants emerging as winners: Sruthy Yedulal

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X