»   » ഒരിക്കലും വര്‍ഷയെ പോലെ ആകില്ല, ഞാന്‍ നല്ലൊരു ഭാര്യയും മരുമകളുമായിരിക്കും; ശാലു ഉറപ്പ് പറയുന്നു

ഒരിക്കലും വര്‍ഷയെ പോലെ ആകില്ല, ഞാന്‍ നല്ലൊരു ഭാര്യയും മരുമകളുമായിരിക്കും; ശാലു ഉറപ്പ് പറയുന്നു

By: Rohini
Subscribe to Filmibeat Malayalam

അതെ, ചന്ദനമഴയിലെ വര്‍ഷയെ പോലെയൊരു ഭാര്യയെയോ മരുമകളെയോ കിട്ടാന്‍ ഒരു കുടുംബവും ആഗ്രഹിക്കില്ല. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ തനിയ്ക്കും വര്‍ഷയ്ക്കും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് വര്‍ഷയെ അവതരിപ്പിയ്ക്കുന്ന ശാലു കുര്യന്‍ പറയുന്നു.

ചന്ദനമഴയിലെ വില്ലത്തിയും നായികയുടെയും വിവാഹ നിശ്ചയം അടുത്ത ദിവസങ്ങളില്‍, നിശ്ചയത്തിന്റെ വിശേഷങ്ങള്‍!

മെയ് ഏഴിന് ശാലുവിന്റെ വിവാഹമാണ്. കഴിഞ്ഞ ദിവസമായിരുന്നു വിവാഹ നിശ്ചയം. വിവാഹം പ്രമാണിച്ച് സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേള എടുക്കുകയാണ് ശാലു. വര്‍ഷയെ പോലെയായിരിക്കില്ല കുടുംബ ജീവിതത്തില്‍ താനെന്ന് ശാലു ഉറപ്പിച്ച് പറയുന്നു.

വരനെ കുറിച്ച്

മെല്‍വിന്‍ എന്നാണ് വരന്റെ പേര്. മുംബൈയില്‍ സ്ഥിരതാമസക്കാരാണ്. പത്തനംതിട്ടയിലെ റാന്നിയാണ് സ്വദേശം. മൂന്ന് വര്‍ഷമായി കൊച്ചിയിലെ ഒരു പ്രമുഖ ഹോട്ടലില്‍ പിആര്‍ മാനേജരാണ് മെല്‍വിന്‍. അദ്ദേഹം മുംബൈയിലെ ബിസിനസുകാരനാണെന്നൊക്കെ ചിലര്‍ വാര്‍ത്ത കൊടുക്കുന്നുണ്ട്. അതൊക്കെ വ്യാജമാണ്.

പ്രണയമല്ല, പക്ക അരേഞ്ച്ഡ്

ഞങ്ങളുടേത് പ്രണയ വിവാഹമല്ല. പക്ക അറേഞ്ച്ഡ് ആണ്. എംഫോര്‍ മാരിയില്‍ രജിസ്റ്റര്‍ ചെയ്തതിലൂടെ വന്ന ആലോചനയാണ്. പ്രൊഫൈല്‍ കണ്ട് ഇഷ്ടപ്പെട്ട അദ്ദേഹം വിളിക്കുകയായിരുന്നു. എന്റെ അമ്മയോടാണ് ആദ്യം സംസാരിച്ചത്. പെണ്ണുകാണാന്‍ വന്നപ്പോളാണ് ആദ്യമായി കണ്ടത്. വീട്ടുകാര്‍ക്കെല്ലാം ഇഷ്ടമായി.

അഭിനയം തുടരും

വിവാഹം ഉറപ്പിച്ചിട്ട് കുറച്ചുനാളായി. പുറത്ത് വിട്ടില്ലന്നേയുള്ളൂ. വിവാഹ ശേഷവും അഭിനയം തുടരണം. പക്ഷെ പണ്ടത്തെ പോലെ തിരക്കാവില്ല. സീരിയല്‍ വര്‍ക്കുകള്‍ കുറയ്ക്കും. അദ്ദേഹത്തിനും അഭിനയം തുടരുന്നതില്‍ എതിര്‍പ്പില്ല. ഇപ്പോള്‍ സീരിയലില്‍ നിന്ന് ചെറിയ അവധി എടുത്തിരിയ്ക്കുകയാണ്. ഇനി വിവാഹം കഴിഞ്ഞിട്ടേ സെറ്റിലേക്ക് പോകൂ..

സീരിയല്‍ കണ്ടിട്ടുണ്ടോ..

എന്റെ സീരിയലുകളൊന്നും അദ്ദേഹം കണ്ടിട്ടില്ല. സീരിയല്‍ കാണുന്ന സ്വഭാവമില്ല. അദ്ദേഹത്തിന്റെ വീട്ടുകാര്‍ ഇപ്പോള്‍ മരുമകളെ അറിയാന്‍ വേണ്ടി സീരിയല്‍ കാണാറുണ്ട്. അത്യാവശ്യം അറിയപ്പെടുന്ന ആര്‍ട്ടിസ്റ്റാണെന്ന് മാത്രമേ അറിയാമായിരുന്നുള്ളൂ..

ടെന്‍ഷനില്ല..

സീരിയലിലെ വര്‍ഷയെ പോലെ ആയിരിക്കില്ല ഒരിക്കലും ഞാന്‍. നല്ല ഭാര്യയും മരുമകളുമായിരിക്കും. വിവാഹത്തെ കുറിച്ചോര്‍ത്ത് ടെന്‍ഷനൊന്നുമില്ല. ചന്ദനമഴ ടീമിലെ മൂന്ന് വിവാഹങ്ങളാണ് ഈ മാസം. മേഘയുടെ വിവാഹം ഏപ്രില്‍ 30 നാണ്. നേരത്തെ അഞ്ജലി എന്ന കഥാപാത്രം അവതരിപ്പിച്ച കുട്ടിയുടെ വിവാഹം മെയ് 14 ന് നടക്കും- ശാലു പറഞ്ഞു.

English summary
I will never be like Varsha says Shalu Kurian
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam