For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇപ്പോൾ സീരിയൽ ഇല്ല! ആരും വിളിക്കുന്നില്ല, തുറന്നു പറഞ്ഞ് മിനിസ്ക്രീൻ താരം ലക്ഷ്മി

  |

  മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ് ലക്ഷ്മി. സ്വഭാവനടിയായും വില്ലത്തിയായും ഒരുപോലെ മിനിസ്ക്രീനിൽ തിളങ്ങാൻ താരത്തിന് കഴിഞ്ഞിരുന്നു. ശക്തമായ സ്ത്രീ കഥപാത്രങ്ങളിലൂടെയായിരിക്കും ലക്ഷ്മി എപ്പോഴും പ്രേക്ഷകരുടെ ഇടയിൽ പ്രത്യക്ഷപ്പെടുന്നത്. അഭിനയവുമായി വളരെ അടുത്ത ബന്ധമാണ് ലക്ഷ്മിയ്ക്കുളളത്. അമ്മയുടെ വഴിയെയാണ് ലക്ഷ്മിയും അഭിനയത്തിലെത്തിയത്.

  ‌‌പ്രേക്ഷകർക്ക് അധികം അറിയാത്ത ഒരു രഹസ്യമാണ് നടി സേതുലക്ഷ്മിയുടെ മകളാണ് ലക്ഷ്മി. അമ്മയുടെ കഷ്ടപ്പാട് കണ്ടിട്ടാണ് അഭിനയത്തിലേയ്ക്ക് എത്തിയത്. 17ാം വയസ്സിൽ അഭിനയരംഗത്തേയ്ക്ക് ചിവട് വെച്ചതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് ലക്ഷ്മി. സഹോദരന് പെട്ടെന്ന് സംഭവിച്ച ആരോഗ്യപ്രശ്നത്തെ കുറിച്ചും നടി വെളിപ്പെടുത്തുന്നുണ്ട്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ജീവിതത്തിലുണ്ടായ ഉയർച്ച താഴ്ച്ചയെ കുറിച്ച് പറഞ്ഞത്.

  പലർക്കും അറിയില്ലായിരുന്നു താൻ സേതു ലക്ഷ്മിയുടെ മകളാണെന്ന്. ഈ അടുത്ത കാലത്താണ് സഹപ്രവർത്തകർക്ക് പോലും ഈ വിവരം അറിഞ്ഞത്. ഇതാണ് എന്റെ അമ്മയെന്ന് പറഞ്ഞ് ഫോട്ടോ കാണിക്കുകയായിരുന്നു പലപ്പോഴും അതിശയപ്പെടുകയായിരുന്നു. അഭിനയ കുടുംബത്തിലാണ് ജനിച്ചത്. അഭിനയവും നാടകവും കണ്ടാണ് വളർന്നത്. അതുകൊണ്ട് തന്നെ അഭിനയത്തിനോട് ഒരു സ്വാഭാവികമായ ഒരു ഇഷ്ടം തോന്നിയിരുന്നു.

  അമ്മയെ സഹായിക്കാൻ വേണ്ടിയാണ് അഭിനയത്തിലേയ്ക്ക് കടന്നു വരുന്നു. ഞങ്ങൾ നാല് മക്കളാണ്. മൂന്ന് പെണ്ണും രണ്ട് പെണ്ണുങ്ങളും. പതിനേഴ് വയസ്സുളളപ്പോഴാണ് അച്ഛന്റെ മരണം. അത് ഞങ്ങളെ എല്ലാ തരത്തിലും ഉലച്ചിരുന്നു. പിന്നീട് ഞങ്ങളെ വളർത്താൻ അമ്മ വല്ലാതെ കഷ്ടപ്പെട്ടിരുന്നു. അങ്ങനെയാണ് അഭിനയത്തിലേയ്ക്ക് വരുന്നത്. ആദ്യം അമ്മ സമ്മതിച്ചിരുന്നില്ല. സ്പോർട്സിൽ ഏറെ താൽപര്യമുള്ള ആളായിരുന്നു. ആ സമയത്ത് ജിവി രാജ സ്പോർട്സ് സ്കൂളിൽ അഡ്മിഷൻ കിട്ടി. സപോർട്സിൽ തുടരാനാണ് അമ്മ നിർദ്ദേശിച്ചത്. എന്നാൽ താൻ വശി പിടിച്ചപ്പോൾ സമ്മതിക്കുകയായിരുന്നു.

  അമ്മയ്ക്കൊപ്പമാണ് ആദ്യമായി അഭിനയിക്കുന്നത്. സൂര്യോദയം എന്ന സീരിയലിലായിരുന്നു ആദ്യമായി അഭിനയിച്ചത്. കെകെ രാജീവ് സാറിന്റെ ഓർമ എന്ന പരമ്പരയായിരുന്നു ബ്രക്ക് നൽകിയത്. പിന്നീട് സീരിയലിൽ അവസരം ലഭിക്കാൻ തുടങ്ങി. സീരിയലിൽ തിരക്കു കൂടിയപ്പോൾ നടകം പൂർണ്ണമായി വിട്ടു. .15 വർഷമായി മിനിസ്ക്രീനിൽ എത്തിയിട്ട്. 85 ൽ പരം സീരിയലിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ സീരിയലുകളിൽ ആരും വിളിക്കാറില്ല. എന്താണ് കാരണം എന്ന് അറിയില്ല.

  ഒരു പക്കാ നാടന്‍ പ്രേമവുമായി വിനു മോഹനും ഭാര്യ വിദ്യ വിനു മോഹനും! ചിത്രം തിയേറ്ററുകളിൽ

  സമാധാനത്തോടെ ജീവിച്ചു പോകുമ്പോഴാണ് അനിയനും അസുഖം വരുന്നത്. വല്ലാത്ത ഒരു അവസ്ഥയിലൂടെയായിരുന്നു അന്ന് തങ്ങൾ കടന്നു പോയത്. അവനും കുടുംബവും അമ്മയും തന്റെ ഒപ്പമായിരുന്നു. വളരെ കഷ്ടപ്പെട്ടായിരുന്നു ആദ്യമൊക്കെ ചികിത്സിച്ചത്. പിന്നീട് അമ്മയ്ക്ക് വർക്ക് കിട്ടിയപ്പോൾ കുഴപ്പം ഇല്ലെന്നായി. ഇപ്പോൾ അവന് അസുഖം മാറി വരുകയാണ്. കൂടാതെ കുടുംബത്തോടൊപ്പം മാറിതാമസിക്കാനും തുടങ്ങി. അഭിനയിച്ച് ലഭിക്കുന്ന പണം കൊണ്ടാണ് മക്കളെ പഠിപ്പിക്കുന്നതും കുടുംബം നോക്കുന്നതും. രണ്ട് മക്കളാണ്. മൂത്ത മകൾ ശിവാനി, ഫിലിപ്പീൻസിൽ എംബിബിഎസിനു പഠിക്കുന്നു. ഇളയമകൾ കരുണ. എട്ടാം ക്ലാസ് വിദ്യാർഥിയാണ്.

  English summary
  iam actoress sethulekshmi daughter
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X