അമ്മയുടെ പ്രസിഡന്‍റ് സ്ഥാനം തിരിച്ചു തരുമോ? മോഹന്‍ലാലിനോട് ഇന്നസെന്‍റ്! വീഡിയോ വൈറല്‍!

നരേന്ദ്രനെന്ന വില്ലനായാണ് മോഹന്‍ലാല്‍ വെള്ളിത്തിരയില്‍ തുടക്കം കുറിച്ചത്. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെയായിരുന്നു ആ വരവ്. ഗുഡ് ഈവനിങ് മിസ്സിസ് പ്രഭാ നരേന്ദ്രനെന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ഡയലോഗ്. ശക്തമായ പിന്തുണയായിരുന്നു താരത്തിന് തുടക്കത്തിലേ ലഭിച്ചത്. സിനിമയില്‍ വിജയകരമായ നാല് പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ അദ്ദേഹത്തെ ആദരിക്കാനും ആ സന്തോഷം ആഘോഷമാക്കാനുമായി സുഹൃത്തുക്കള്‍ ഒത്തുചേര്‍ന്നിരുന്നു. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമൊക്കെ പരിപാടിയിലേക്ക് എത്തിയിരുന്നു. പാട്ടും നൃത്തവും കോമഡിയുമൊക്കെയായി ആഘോഷമായി മാറുകയായിരുന്നു മോഹന്‍ലാലും കൂട്ടുകാരും@ 41 എന്ന പരിപാടി.

അഞ്ചാം ക്ലാസ് മുതല്‍ ഒരുമിച്ച് പഠിച്ചവരാണ് താനും മോഹന്‍ലാലുമെന്നായിരുന്നു സുരേഷ് കുമാര്‍ പറഞ്ഞത്. അന്നദ്ദേഹം ഡേറ്റ് തന്നില്ലായിരുന്നുവെങ്കില്‍ കിരീടം ഉണ്ണിയുണ്ടാവില്ലെന്ന കമന്റുമായാണ് ഉണ്ണി എത്തിയത്. ഇന്നസെന്റ്, പ്രിയദര്‍ശന്‍, നെടുമുടി വേണു, മേനക , എംജി ശ്രീകുമാര്‍, അശോക് കുമാര്‍, ചിത്ര, മണിയന്‍പിള്ളരാജു, കെബി ഗണേഷ് കുമാര്‍ , കല്യാണി പ്രിയദര്‍ശന്‍, തുടങ്ങി നിരവധി പേരായിരുന്നു പരിപാടിയില്‍ മോഹന്‍ലാലിനെക്കുറിച്ച് സംസാരിച്ചത്. അദ്ദേഹത്തെ ആദ്യമായി കണ്ടത് മുതലിങ്ങോട്ടുള്ള സൗഹൃദത്തെക്കുറിച്ചായിരുന്നു പലരും വാചാലരായത്.

Mohanlal

അതിനിടയിലാണ് രസകരമായ കമന്റുമായി ഇന്നസെന്റ് എത്തിയത്. മോഹന്‍ലാലും 41 കള്ളന്‍മാരും എന്നായിരുന്നു ഈ പരിപാടിക്ക് പേരിടേണ്ടിയിരുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ കമന്റ്. അതിനിടയിലാണ് താന്‍ ആ അമ്മയുടെ പ്രസിഡന്റ് സ്ഥാനം തനിക്ക് തിരിച്ചുതരുമോയെന്ന് ഇന്നസെന്റ് ചോദിച്ചത്. ഞായറാഴ്ചയാണ് ഈ പരിപാടിയുടെ മുഴുനീള ഭാഗം സംപ്രേഷണം ചെയ്യുന്നത്. പ്രമോ വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X