»   » ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ നാടുകടക്കുന്നു

ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ നാടുകടക്കുന്നു

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡില്‍ നിന്ന് ഹോളിവുഡിലേക്ക് എത്തി വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് ഇര്‍ഫാന്‍ ഖാന്‍. ഖാന്‍മാറില്‍ ഇടം നേടിയ താരം തന്നെയാണ് ഇര്‍ഫാന്‍ ഖാന്‍. പുതിയ മേച്ചിന്‍പുറങ്ങള്‍ തേടി പോകുകയാണ് ഇര്‍ഫാന്‍ ഖാന്‍. ഇത്തവണ ഇര്‍ഫാന്‍ ഖാന്‍ നാടുകടക്കുന്നത് സിനിമയുടെ ഷൂട്ടിങ്ങിനല്ല. ഒരു ടെലിവിഷന്‍ ഷോ അവതരിപ്പിക്കാനാണ്.

ഇര്‍ഫാന്‍ ഖാന്‍ അഭിനയിച്ച ഹോളിവുഡ് ത്രീ ഡി ചിത്രം ജുറാസിക് വേള്‍ഡ് ആദ്യവാരത്തില്‍ നേടിയത് 3200 കോടിയാണ്. ഖാന്‍ത്രയങ്ങളുടെ ആരാധകര്‍ ബോളിവുഡിന്റെ കനകസിംഹാസനത്തിനായി കടിപിടി കൂടുമ്പോള്‍ ഇര്‍ഫാന്‍ ഖാന്‍ മൗനമായി അവരെ മറികടന്ന് സിംഹാസനത്തില്‍ ഇതിനോടകം ഇരിപ്പുറപ്പിച്ചു. വീണ്ടും ഹോളിവുഡ് ലോകത്തേക്ക് പോകുകയാണ് ഇര്‍ഫാന്‍ ഖാന്‍.

ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ നാടുകടക്കുന്നു

ജാപ്പനീസ് അമേരിക്കന്‍ ഷോയില്‍ അഭിനയിക്കാനാണ് ഇര്‍ഫാന്‍ ഖാന്‍ നാടുകടക്കുന്നത്.

ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ നാടുകടക്കുന്നു

ഷോയില്‍ ഒരു ജഡ്ജിയുടെ വേഷത്തിലാണ് ഇര്‍ഫാന്‍ അഭിനയിക്കുന്നത്.

ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ നാടുകടക്കുന്നു

ടോം ഹാങ്ക്‌സ് നായകനാകുന്ന ഹോളിവുഡ് ചിത്രം ഇന്‍ഫേര്‍ണോയിലും ഇര്‍ഫാന്‍ അഭിനയിക്കുന്നുണ്ടെന്നാണ് സൂചന.

ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ നാടുകടക്കുന്നു

ഡാന്‍ ബ്രൗണിന്റെ നോവലിനെ ആസ്പദമാക്കിയാണ് ഇന്‍ഫേര്‍ണോ എന്ന ചിത്രം ഒരുങ്ങാന്‍ പോകുന്നത്.

ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ നാടുകടക്കുന്നു

റെക്കോര്‍ഡ് കളക്ഷന്‍ നേടിയ ജുറാസിക് വേള്‍ഡില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രമായിരുന്നു ഇര്‍ഫാന്‍ ഖാനിന്റെ. പാര്‍ക്കിന്റെ ഉടമയായ സൈമണ്‍ മസ്‌റാണിയുടെ വേഷത്തിലാണ് ഇര്‍ഫാന്‍ ഖാന്‍ ജുറാസിക് വേള്‍ഡില്‍ എത്തിയത്.

English summary
actor irfan khan to be a part of japanese-american show

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam