»   » ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍ കളിക്കളത്തില്‍ മാത്രമല്ല സ്റ്റേജിലും താരമായി

ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍ കളിക്കളത്തില്‍ മാത്രമല്ല സ്റ്റേജിലും താരമായി

Posted By:
Subscribe to Filmibeat Malayalam

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മികച്ച ബൗളര്‍മാരിലൊരാളായ ഇര്‍ഫാന്‍ പത്താന്റെ നൃത്ത ചുവടുകള്‍ കാണികളെ ഞെട്ടിച്ചു. കളിക്കളത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ മാത്രമല്ല സ്റ്റേജ് ഷോയില്‍ കാണികളെ അമ്പരിപ്പിക്കാനും ഇര്‍ഫാന് അറിയാം. കളേര്‍സ് ടെലിവിഷനിലെ റിയാലിറ്റി ഷോയിലാണ് ഇര്‍ഫാന്‍ പത്താന്‍ താരമായത്.

ജലഖ് ദിഖലാജ എന്ന ഡാന്‍സ് റിയാലിറ്റി ഷോയില്‍ നൃത്തം ചെയ്തപ്പോള്‍ ആരാധകര്‍ കണ്ടത് ഇര്‍ഫാന്‍ പത്താന്റെ പുതിയ മുഖമാണ്. ഷോയിലെ മത്സരാര്‍ത്ഥികള്‍ക്കൊപ്പം ഉഗ്രന്‍ സിനിമാറ്റിക് ഡാന്‍സാണ് കാഴ്ചവെച്ചത്. അക്ഷയ് കുമാര്‍ നായകനായി അഭിനയിച്ച റൗഡി റാത്തോറിലെ ഗാനത്തിനാണ് ഇര്‍ഫാന്‍ ചുവടുകള്‍ വെച്ചത്.

dance

വിധികര്‍ത്താക്കളായ ബോളിവുഡ് താരം ഷാഹിദ് കപൂര്‍, നിര്‍മാതാവ് കരണ്‍ ജോഹര്‍ എന്നിവര്‍ ഇര്‍ഫാന്റെ ഡാന്‍സ് കണ്ട് ഞെട്ടിത്തരിച്ചിരുന്നു. കാണികളുടെ കൈയ്യടിയാണ് പിന്നെ സ്റ്റേജ് മുഴുവന്‍ കേട്ടത്. ഇര്‍ഫാന്റെ ഡാന്‍സ് കണ്ട് വിസിലടിക്കാനാണ് തോന്നിയതെന്ന് കരണ്‍ ജോഹര്‍ പറഞ്ഞു.

റിയാലിറ്റി ഷോയില്‍ പങ്കെടുത്തതില്‍ നിന്നും ലഭിക്കുന്ന തുക താനും സഹോദരന്‍ യൂസഫും ചേര്‍ന്ന് നടത്തുന്ന ക്രിക്കറ്റ് അക്കാദമിക്ക് വേണ്ടി ചെലവഴിക്കാനാണ് ഉദ്ദേശിച്ചിരിക്കുന്നതെന്നും പത്താന്‍ പറഞ്ഞു.

English summary
Indian all-rounder Irfan Pathan made his debut on a dance reality show

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam