»   » പൊന്നമ്പിളിയിലെ പൊന്നുവും ഹരിയും ശരിക്കും പ്രണയത്തിലാണോ?

പൊന്നമ്പിളിയിലെ പൊന്നുവും ഹരിയും ശരിക്കും പ്രണയത്തിലാണോ?

Posted By: Rohini
Subscribe to Filmibeat Malayalam

മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന പൊന്നമ്പിളി എന്ന സീരിയലിലെ പൊന്നുവിനെയും ഹരിയെയും പ്രത്യേകം പരിചയപ്പെടുത്തണമെന്നില്ല. കുടുംബം നോക്കാനായി പല ജോലികളും ചെയ്യേണ്ടി വന്ന പൊന്നമ്പിളി എന്ന കഥാപാത്രമായി ഏറെ കുറേ തനിക്ക് സാമ്യമുണ്ടായിരിക്കാം എന്നാണ് മാളവിക പറയുന്നത്.

സീരിയലിലെ ഹരി എന്ന നായക കഥാപാത്രം അവതരിപ്പിയ്ക്കുന്ന രാഹുലുമായി ഞാന്‍ ശരിയ്ക്കും പ്രണയത്തിലാണോ എന്ന് പലരും ചോദിച്ചിട്ടുണ്ട്. എന്നാല്‍ പ്രണയത്തിന് ഇപ്പോള്‍ ജീവിതത്തില്‍ സ്ഥാനമില്ല എന്ന് മാളവിക വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. വിവാഹത്തെ കുറിച്ച് ചിന്തിക്കാനുള്ള പക്വത എനിക്കെത്തിയിട്ടില്ല എന്നാണ് നടി പറഞ്ഞത്.

സിനിമയില്‍ നിന്ന് സീരിയലിലേക്ക്

എല്ലാവരും ചോദിക്കാറുണ്ട് സിനിമയില്‍ നിന്ന് സീരിയലിലേക്ക് വരുമ്പോള്‍ വിഷമം ഉണ്ടായിരുന്നോ എന്ന്. പൊന്നമ്പിളിയെ പോലെ ഇത്ര ശക്തമായ കഥാപാത്രം സിനിമയില്‍ കിട്ടുമോ എന്ന് എനിക്ക് തോന്നുന്നില്ല. സീരിയലില്‍ വന്ന ശേഷമാണ് കൂടുതല്‍ ആളുകള്‍ എന്നെ തിരിച്ചറിഞ്ഞത്.

അച്ഛന്റെ സ്വപ്നം

സിനിമ സ്വപ്‌നം കണ്ടിരുന്നത് ഞാനല്ല, അച്ഛനായിരുന്നു. ഞാനൊരു നല്ല നടി ആകണം എന്ന് സ്വപ്‌നം കണ്ടത് അച്ഛനാണ്. ആറ് വയസ്സുമുതല്‍ നൃത്തം പഠിക്കുന്നുണ്ടായിരുന്നു. കുഞ്ഞുന്നാള്‍ മുതല്‍ ജ്യോതിഷികള്‍ പറഞ്ഞിരുന്നു, എനിക്ക് കലയില്‍ ഭാവിയുണ്ട് എന്ന്. അതായിരിക്കണം അച്ഛന് കൂടുതല്‍ ധൈര്യം കൊടുത്തത്.

സിനിമയില്‍ എത്തിയത്

2009 ല്‍ മിസ് കേരള മത്സരത്തില്‍ പങ്കെടുത്തിരുന്നു. മിസ് ബ്യൂട്ടിഫുള്‍ ഐ എന്ന ടൈറ്റില്‍ നേടി. അതിന് ശേഷം പരസ്യത്തില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുമ്പോഴാണ് മലര്‍വാടി ആര്‍ട്‌സ്‌ക്ലബ്ബില്‍ അവസരം കിട്ടിയത്. ഇവന്റ് മാനേജേഴ്‌സില്‍ നിന്ന് ഫോട്ടോ കണ്ടിട്ടാണ് വിളിച്ചത്. ഭയങ്കര എക്‌സൈറ്റ്‌മെന്റും ടെന്‍ഷനും ഉണ്ടായിരുന്നു.

മലര്‍വാടി അനുഭവം

പ്ലസ്ടു പരീക്ഷ തുടങ്ങുന്നതിന് മുമ്പേ മലര്‍വാടിയുടെ ഷൂട്ടിങ് തുടങ്ങി. വീട്ടില്‍ നിന്ന് നല്ല പിന്തുണ ഉണ്ടായിരുന്നു. വിവാഹം കഴിഞ്ഞ് ഞാനും ഭഗത്തും വേണു ചേട്ടന്റെ അനുഗ്രഹം വാങ്ങുന്നതായിരുന്നു ആദ്യഷോട്ട്. അഭിനയത്തില്‍ ഹരിശ്രീകുറിച്ചത് ആ വലിയ നടന്റെ അനുഗ്രഹത്തോടെയായിരുന്നു. അത് എക്കാലവും ഓര്‍മിക്കുന്ന സന്തോഷമാണ്.

സിനിമാ പഠനം

ഞാനൊരു നല്ല നടി ആകണം എന്നായിരുന്നു അച്ഛന്റെ ആഗ്രഹം. തുടരെ തുടരെ സിനിമകള്‍ ചെയ്യേണ്ട എന്നതും അച്ഛന്റെ തീരുമാനം ആയിരുന്നു. അഭിനയം സീരിയസായി തുടങ്ങണമെങ്കില്‍ നല്ല സ്‌കൂളിങ് കിട്ടണം. മുംബൈയില്‍ അനുപം ഖേറിന്റെ ആക്ടേഴ്‌സ് ട്രെയിനിങ് അക്കാദമി തുടങ്ങിയ സമയം മൂന്ന് മാസത്തെ കോഴ്‌സിന് അവിടെ ചേര്‍ന്നു.

സിനിമയില്‍ നിന്ന് വിട്ടു നിന്നത്

ചെറിയ വേഷമാണെങ്കിലും എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന റോളുകള്‍ ചെയ്യണം എന്നായിരുന്നു ആഗ്രഹം. ഇന്നാണ് ആ കല്യാണം, നന്ദീശ (കന്നട) എന്നീ ചിത്രങ്ങള്‍ ചെയ്യുമ്പോഴേക്കും അച്ഛന്‍ ഞങ്ങളെ വിട്ടുപോയി. ആ സത്യം ഉള്‍ക്കൊള്ളാന്‍ എനിക്ക് ഇപ്പോഴും കഴിയുന്നില്ല. അതോടെ ഡാന്‍സും അഭിനയവും ഒന്നും വേണ്ട എന്ന് തീരുമാനിച്ചു.

പൊന്നമ്പിളിയില്‍

അഭിനയവും നൃത്തവും ഒക്കെ ഉപേക്ഷിച്ച് ഹ്യൂമന്‍ റിസോഴ്‌സില്‍ പിജി ചെയ്യാന്‍ ചെന്നൈയിലേക്ക് വണ്ടി കയറാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി. അപ്പോഴാണ് പൊന്നമ്പിളി എന്ന സീരിയലിലേക്ക് ക്ഷണം വന്നത്. നല്ല കഥയും കഥാപാത്രവും ചെയ്യാം. എന്ന് കരുതി- പൊന്നു എന്ന മാളവിക പറഞ്ഞു

English summary
Is Ponnambili in love with Hari

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam