»   » ഒരാള്‍ ചേച്ചിയെ പോലെയും ഒരാള്‍ ചേട്ടനെ പോലെയുമെന്ന് റിമി; പ്രേക്ഷകര്‍ക്കു ചിരിയടക്കാനായില്ല!

ഒരാള്‍ ചേച്ചിയെ പോലെയും ഒരാള്‍ ചേട്ടനെ പോലെയുമെന്ന് റിമി; പ്രേക്ഷകര്‍ക്കു ചിരിയടക്കാനായില്ല!

Posted By: Pratheeksha
Subscribe to Filmibeat Malayalam

മഴവില്‍ മനോരമയിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടി പ്രേക്ഷകര്‍ക്കിടയില്‍ വളരെ പരിചിതമാണ്. റിമി ടോമി അവതാരികയായ പരിപാടിയുടെ കഴിഞ്ഞ എപ്പിസോഡ് വളരെയധികം ശ്രദ്ധേയമായിരുന്നു.മലയാളത്തിന്റെ എക്കാലത്തെയും ശാലീന സുന്ദരി ജലജയും ചിത്രം എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനസ്സില്‍ സ്ഥിര പ്രതിഷ്ഠ നേടിയ രഞ്ജിനിയുമായിരുന്നു ആ എപ്പിസോഡില്‍ അതിഥിയായെത്തിയത്.

80 കളിലെ നിത്യഹരിത നായികമാര്‍ക്കൊപ്പം റിമി കൂടി ചേര്‍ന്നതോടെ ആ എപ്പിസോഡ് യഥാര്‍ത്ഥത്തില്‍ ചിരിപ്പൂരത്തിന്റെ കൂടി വേദിയായി മാറി. എന്നാല്‍ എപ്പിസോഡിന്റെ ഒടുവില്‍ റിമിയ്ക്കു പറ്റിയ ഒരു അമളിയായിരുന്നു പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ചത്..

പ്രേക്ഷകരുടെ ആകാംഷയ്ക്കു വിരാമമിട്ട് താരങ്ങള്‍

എണ്‍പതുകളുടെ പ്രേക്ഷകരുടെ ഹരമായിരുന്ന താരങ്ങള്‍ ഒന്നും ഒന്നും മൂന്നിലെത്തുന്നുവെന്നു കേട്ടപ്പോള്‍ പ്രേക്ഷകര്‍ക്ക് ആകാംഷയായിരുന്നു. ചലച്ചിത്രലോകത്തു നിന്നും നീണ്ട ഇടവേള നല്‍കിയ ഇരുവരുടെയും വിശേഷങ്ങളറിയാന്‍ ആരാധകര്‍ കാത്തിരിക്കുക തന്നെയായിരുന്നു

പഴയ അനുഭവങ്ങള്‍ പങ്കുവച്ച് ജലജയും രഞ്ജിനിയും

പ്രശസ്ത നായകന്മാര്‍ക്കൊപ്പവും മികച്ച ചിത്രങ്ങളിലൂടെയും പ്രേക്ഷക ശ്രദ്ധ നേടിയ നായികമാര്‍ തങ്ങളുടെ ചലച്ചിത്രാനുഭവങ്ങളും വേദിയില്‍ പങ്കു വച്ചു. വേണു നാഗവള്ളിക്കും നടി ശോഭയ്ക്കുമൊപ്പമുള്ള നിമിഷങ്ങള്‍ ജലജ പങ്കുവച്ചപ്പോള്‍ തമിഴ് നടന്‍ കാര്‍ത്തിക്കിനും ജയറാമിനുമൊപ്പമുളള അനുഭവങ്ങള്‍ രഞ്ജിനിയും പങ്കു വച്ചു

താരങ്ങള്‍ ഗാനരംഗത്തിലേതു പോലെ അഭിനയിച്ചു

ചിത്രം എന്ന ചിത്രത്തിലെ ദൂരെ കിഴക്കുദിക്കും എന്ന ഗാനത്തിലേതു പോലെ രഞ്ജിനിയും കാട്ടു കുറിഞ്ഞിപ്പൂവും ചൂടി എന്ന ഗാനത്തിലേതു പോലെ ജലജയും അഭിനയിച്ചു.

റിമിയ്ക്കു പറ്റിയ അബദ്ധത്തെ കുറിച്ചു പറഞ്ഞത്

വര്‍ഷങ്ങള്‍ക്കു മുന്‍പ് വീട്ടിലെത്തിയപ്പോള്‍ റിമിയ്ക്കു പറ്റിയ അമളിയെ കുറിച്ചു ജലജ പറഞ്ഞതാണ് പ്രേക്ഷകരെ ഒന്നടങ്കം ചിരിപ്പിച്ചത്. ജലജയുടെ വീടു സന്ദര്‍ശിച്ചപ്പോഴാണ് റിമിക്ക് ആ അബദ്ധം സംഭവിച്ചത്. ...

ഒരാള്‍ ചേച്ചിയെ പോലെ ഒരാള്‍ ചേട്ടനെ പോലെയും

ജലജയുടെ വീട്ടിലെത്തിയ റിമി അവിടെ രണ്ടു കുട്ടികളെ കണ്ടപ്പോള്‍ ഒരാള്‍ ജലജ ചേച്ചിയെ പോലെയും ഒരാള്‍ പ്രകാശ് ചേട്ടനെ (ജലജയുടെ ഭര്‍ത്താവ്) പോലെയുമിരിക്കുന്നുവെന്നാണ് പറഞ്ഞത്.

ജലജയ്ക്ക് ഒരു മകള്‍ മാത്രമേയുള്ളൂ

ജലജയ്ക്ക് ഒരു മകള്‍ മാത്രമേയുള്ളൂ എന്നു പറഞ്ഞപ്പോഴാണ് റിമിയ്ക്കു തനിക്കു പറ്റിയ അബദ്ധം മനസ്സിലായത്. ജലജയുടെ സുഹൃത്തിന്റെ കുട്ടിയായിരുന്നു അവിടെയുണ്ടായിരുന്നത്.

English summary
jalaja and ranjini in onnum onnum moonnu show

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam