»   » ജനത ഗാരേജ്, ടെലിവിഷന്‍ പ്രീമിയര്‍ ഷോ ഡേറ്റ് തീരുമാനിച്ചു, സംപ്രേഷണ അവകാശം റെക്കോര്‍ഡ് തുകയ്ക്ക്

ജനത ഗാരേജ്, ടെലിവിഷന്‍ പ്രീമിയര്‍ ഷോ ഡേറ്റ് തീരുമാനിച്ചു, സംപ്രേഷണ അവകാശം റെക്കോര്‍ഡ് തുകയ്ക്ക്

Posted By: Sanviya
Subscribe to Filmibeat Malayalam

സെപ്തംബര്‍ ഒന്നിനാണ് മോഹന്‍ലാല്‍-ജൂനിയര്‍ എന്‍ടിആര്‍ ചിത്രമായ ജനത ഗാരേജ് തിയേറ്ററുകളില്‍ എത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടെലിവിഷന്‍ പ്രീമിയര്‍ ഷോയുടെ ഡേറ്റ് തീരുമാനിച്ചിരിക്കുന്നു. മാ ടെലിവിഷന്‍ ചാനലാണ് ചിത്രത്തിന്റെ സംപ്രേഷണവകാശം വാങ്ങിയെടുത്തത്. ഒക്ടോബര്‍ 23 ഞായറാഴ്ച ചിത്രത്തിന്റെ പ്രീമിയര്‍ ടെലിവിഷന്‍ പ്രീമിയര്‍ ഷോ സംപ്രേഷണം ചെയ്യും.

ലോകമെമ്പാടുമുള്ള 2000 ത്തിലധികം തിയേറ്ററുകളിലാണ് ജനത ഗാരേജ് പ്രദര്‍ശനത്തിനെത്തിയത്. റിലീസ് ചെയ്ത് 47 ദിവസങ്ങള്‍ പിന്നിട്ട ചിത്രം ഇപ്പോഴും തെലുങ്കിലെ മുപ്പതിലേറെ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നുണ്ട്.

മോഹന്‍ലാല്‍-എന്‍ടിആര്‍ ചിത്രം

മോഹന്‍ലാലും ജൂനിയര്‍ എന്‍ടിആറും ഒന്നിച്ച ജനത ഗാരേജ് ഈ വര്‍ഷം തെലുങ്കില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം കൂടിയായിരുന്നു. കൊരട്ടാല ശിവയാണ് ചിത്രം സംവിധാനം ചെയ്തത്.

സാറ്റ് ലൈറ്റ് അവകാശം

മാ ടിവിയാണ് ചിത്രത്തിന്റെ സാറ്റ് ലൈറ്റ് അവകാശം സ്വന്തമാക്കിയത്. 12.50 കോടിയാണ് ചിത്രത്തിന്റെ സാറ്റ്‌ലൈറ്റ് മാ ടിവി അവകാശത്തിന് നല്‍കിയത്.

സംപ്രേഷണം

ഒക്ടോബര്‍ 23 ഞായറാഴ്ച 5.30നാണ് മാ ടിവിയില്‍ ജനതാ ഗാരേജ് സംപ്രേഷണം ചെയ്യുന്നത്.

ജൂനിയര്‍ എന്‍ടിആറിന്റെ മറ്റൊരു ചിത്രം

ജൂനിയര്‍ എന്‍ടിആര്‍ നായകനായ നന്നാകു പ്രേമതോ എന്ന ചിത്രം ഒക്ടോബര്‍ 10ന് ടെലിവിഷനില്‍ സംപ്രേഷണം ചെയ്തിരുന്നു. 10.25 കോടിക്കാണ് ചിത്രത്തിന് സാറ്റ്‌ലൈറ്റ് അവകാശത്തിലൂടെ സ്വന്തമാക്കിയത്. ഏറ്റവും ഉയര്‍ന്ന് ടിആര്‍പി റേറ്റിങാണ് ചിത്രത്തിന് ലഭിച്ചത്.

ജനത ഗാരേജിലെ ഫോട്ടോസിനായി

English summary
Janatha Garage TV premiere date revealed; will Mohanlal-Jr NTR film set a record of TRP ratings?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam