»   » പറഞ്ഞ് പറ്റിച്ച പിഷാരടിക്ക് ജയറാം നല്‍കിയ എട്ടിന്റെ പണി, പൊതുവേദിയില്‍ പരസ്യമായി മൊട്ടയടിപ്പിച്ചു!

പറഞ്ഞ് പറ്റിച്ച പിഷാരടിക്ക് ജയറാം നല്‍കിയ എട്ടിന്റെ പണി, പൊതുവേദിയില്‍ പരസ്യമായി മൊട്ടയടിപ്പിച്ചു!

Written By:
Subscribe to Filmibeat Malayalam
പിഷാരടിയെ മൊട്ടയടിപ്പിച്ച് ജയറാം | filmibeat Malayalam

പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള താരമാമ് രമേഷ് പിഷാരടി. സ്റ്റേജ് ഷോകളില്‍ താരത്തിന്‍രെ സാന്നിധ്യം ഒഴിച്ചുകൂടാനാവാത്തതാണ്. ഉരുളയ്ക്കുപ്പേരി പോലെയുള്ള കൗണ്ടറുകളാണ് ഈ താരത്തെ ശ്രദ്ധേയനാക്കിയത്. ടെലിവിഷനിലായാലും സിനിമയിലായും തന്റെ ഭാഗം അങ്ങേയറ്റം മനോഹരമാക്കിയാണ് പിഷാരടി മുന്നേറുന്നത്. മിമിക്രിയും അഭിനയവും മാത്രമല്ല സംവിധായനത്തിലും ഒരുകൈ നോക്കാനുള്ള തയ്യാറെടുപ്പിലാണ് താനെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.

ചിത്രങ്ങള്‍ക്ക് കടപ്പാട്- ഫ്‌ളവേഴ്‌സ് ചാനല്‍ ഫേസ്ബുക്ക് പേജ്

അഭിനയിക്കാനറിയാത്തവരെ വെച്ച് ചെയ്ത അബദ്ധമാണ് ബെസ്റ്റ് ഓഫ് ലക്ക്, സംവിധായകന്‍റെ വെളിപ്പെടുത്തല്‍!

പഞ്ചവര്‍ണ്ണതത്തയെന്നാണ് അദ്ദേഹം തന്‍രെ സിനിമയ്ക്ക് പേര് നല്‍കിയത്. ഇതുവരെ കാണാത്ത രൂപഭാവത്തിലാണ് കുഞ്ചാക്കോ ബോബനും ജയറാമും ചിത്രത്തിലെത്തുന്നത്. മറ്റൊരു പ്രധാന കഥാപാത്രമായി പിഷാരടിയുടെ സന്തത സഹചാരിയും അടുത്ത സുഹൃത്തുമായ ധര്‍മ്മജനും എത്തുന്നുണ്ട്. മണിയന്‍പിള്ള രാജുവാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. ഹരി പി നായറും രമേഷ് പിഷാരടിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയത്. അനുശ്രീ, സലീം കുമാര്‍, പ്രേംകുമാര്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

പൃഥ്വിയുടെ രണത്തില്‍ മാത്രമല്ല കസ്തൂരിമാനിലും, ഇഷ തല്‍വാറും അജുവും ഇനി സീരിയലില്‍, പ്രമോ വൈറല്‍!

ജയറാമിനെ മൊട്ടയടിപ്പിച്ചു

സിനിമാജീവിതത്തില്‍ ഇതുവരെ അവതരിപ്പിക്കാത്ത കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായി ശക്തമായ തയ്യാറെടുപ്പുകളാണ് ജയറാമിന് നടത്തേണ്ടി വന്നത്. മൊട്ടയടിച്ച് കുടവയറുള്ള ഗെറ്റപ്പിലാണ് താരമെത്തുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ താരത്തിന്‍രെ മേക്കോവര്‍ കണ്ട് സിനിമാപ്രേമികളും ആരാധകരും ഒരുപോലെ അത്ഭുതപ്പെട്ടിരുന്നു. സര്‍പ്രൈസെന്ന് പറഞ്ഞപ്പോള്‍ ഇത്തരത്തിലൊരു സര്‍പ്രൈസ് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ജയറാമും വ്യക്തമാക്കിയിരുന്നു. ജയറാമിന്‍രെ മൊട്ടയടിക്കുന്ന വീഡിയോ ഫേസ്ബുക്കിലൂടെ പിഷാരടി പുറത്തുവിട്ടിരുന്നു. മൊട്ടയടിച്ചതിന് ശേഷം വീട്ടിലെത്തിയ മകള്‍ മാളവിക തന്നെ തിരിച്ചറിഞ്ഞിരുന്നില്ല. പാര്‍വതിക്കും കണഅമനും ഇക്കാര്യത്തെക്കുറിച്ച് നേരത്തെ അറിയാമായിരുന്നതിനാല്‍ രക്ഷപ്പെട്ടുവെന്നും ജയറാം വ്യക്തമാക്കിയിരുന്നു.

പിഷാരടിയുടെ വാഗ്ദാനം

അപൂര്‍വ്വമായി മാത്രമേ മുടിയില്‍ പരീക്ഷണം നടത്താന്‍ ജയറാം സമ്മതിക്കാറുള്ളൂ. മൊട്ടയടിക്കുന്ന സമയത്ത് തനിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പിഷാരടിയും രംഗത്തെത്തിയിരുന്നു. എന്നാല്‍ പിന്നീട് ഇതേക്കുറിച്ച് പിഷാരടി ഒന്നും പറഞ്ഞിരുന്നില്ല. ഷൂട്ടിങ്ങിനിടയില്‍ ഇക്കാര്യത്തെക്കുറിച്ച് ഒരക്ഷരം പോലും മിണ്ടാതിരുന്ന പിഷാരടിയെ ജയറാം നോട്ടമിട്ട് വെച്ചിരുന്നു. സമയം കിട്ടിയപ്പോള്‍ എട്ടിന്റെ പണി തിരിച്ചുനല്‍കുകയും ചെയ്തു.

പൊതുവേദിയില്‍ വെച്ച് പണികൊടുത്തു

ഫ്‌ളവേഴ്‌സ് ചാനലിന്റെ ഇന്ത്യന്‍ ഫിലിം അവാര്‍ഡ്‌സ് പുരസ്‌കാര വേദിയില്‍ വെച്ച് ജയറാം ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. സിനിമയിലെ പ്രഗത്ഭരടക്കം വന്‍ജനാവലിയായിരുന്നു പരിപാടിയിലുണ്ടായിരുന്നത്. വേദിയില്‍ വെച്ച് പരസ്യമായി ഇതേക്കുറിച്ച് പറഞ്ഞതിന് ശേഷം പിഷാരടിയെ മൊട്ടയിപ്പിച്ച് വിടുകയും ചെയ്തു. മൊട്ടയടിച്ച് നില്‍ക്കുന്ന പിഷാരടിയുടെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

പൊട്ടിച്ചിരിയോടെ താരങ്ങള്‍

ഫ്‌ളവേഴ്‌സ് ചാനലിന്റെ അവാര്‍ഡ് നിശയ്ക്കിടയില്‍ അരങ്ങേറിയ രസകരമായ സംഭവം താരങ്ങളെയും സദസ്സിനെയും ഒരുപോലെ പൊട്ടിച്ചിരിപ്പിച്ചു. ചാനലിന്റെ ഫേസ്ബുക്ക് പേജില്‍ പരിപാടിയുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍ തുടങ്ങി നിരവധി താരങ്ങള്‍ പുരസ്‌കാര പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു. മോഹന്‍ലാലിനെ അനുകരിക്കുന്ന മഞ്ജു വാര്യരുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.

English summary
Jayaram and Ramesh Pisharaody's perfomance.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X