For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജീവിതത്തിലെ ഏറ്റവും മോശം സമയത്ത് വന്നയാളാണ് അപര്‍ണ്ണ, പ്രണയ തകര്‍ച്ചയെ കുറിച്ച് അപര്‍ണ്ണയും ജീവയും

  |

  മിനീസ്‌ക്രീനും സോഷ്യല്‍ മീഡിയയിലും കൈനിറയെ ആരാധകരുള്ള താരജോഡികളാണ് അപര്‍ണ്ണയും ജീവയും. അവതാരകരായ ഇവര്‍ സീ കേരളം സംപ്രേക്ഷണം ചെയ്ത സരിഗമപ എന്ന പരിപാടിയിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. സൂര്യ മ്യൂസിക്കിലൂടെയാണ് കരിയര്‍ ആരംഭിച്ചതെങ്കിലും പ്രേക്ഷകരുടെ ഇടയില്‍ അറിയപ്പെടുന്നത് സരിഗമപയിലൂടെയാണ്. ജീവയായിരുന്നു പരിപാടി ആങ്കര്‍ ചെയ്തത്. ആ ഷോയുടെ വിജയത്തിന് പിന്നിലെ ഒരു കാരണം ജീവയായിരുന്നു. ജഡ്ജസും മത്സരാര്‍ത്ഥികളുമായി നല്ലൊരു കെമിസ്ട്രിയുണ്ടാക്കി എടുക്കാന്‍ ജീവയ്ക്ക് കഴിഞ്ഞിരുന്നു. പിന്നീട് സീ കേരളം സംപ്രേക്ഷണം ചെയ്ത മിസ്റ്റര്‍ ആന്‍ഡ് മിസിസ് റിയാലിറ്റി ഷോ അപര്‍ണ്ണയും ജീവയും ഒന്നിച്ചായിരുന്നു അങ്കര്‍ ചെയ്തത്. ഈ പരിപാടിയും ഹിറ്റായിരുന്നു.

  നവീന്‍ ചീത്ത വിളിച്ചതോടെ ഇമേജ് പോയി, ടോപ്പ് ഫൈവില്‍ എത്തുന്നത് ഇവരായിരിക്കും....

  സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരങ്ങള്‍. സ്വന്തമായി ഒരു യൂട്യൂബ് ചാനലുണ്ട്. ഇതിലൂടെ തങ്ങളുടെ വിശേഷവും സന്തോഷവും പങ്കുവെച്ച് കൊണ്ട് എത്താറുണ്ട്. ജീവയും അപര്‍ണ്ണയും പങ്കുവെയ്ക്കുന്ന വീഡിയോകള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. നല്ല കണ്ടന്റുമായിട്ടാണ് ഇരുവരും അധികവും എത്താറുള്ളത്.

  സാധാരണക്കാരനാണ്; താരന്‍ കാണും വിയര്‍ക്കും, ബ്ലെസ്ലിയുടെ ഉറങ്ങാതെയുളള കരച്ചില്‍ ചര്‍ച്ചയാവുന്നു...

  പ്രണയ വിവാഹമായിരുന്നു ഇവരുടേത്. അപര്‍ണ്ണയുമായിട്ടുളള പ്രണയത്തെ കുറിച്ചു വിവാഹത്തെപ്പറ്റിയുമൊക്കെ ജീവനേരത്തെ തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിത വിവാഹത്തിന് മുമ്പുള്ള ജീവിതത്തെ കുറിച്ച് പറയുകയാണ് അപര്‍ണ്ണയും ജീവയും . അപര്‍ണ്ണയുടെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച ട്രൂ ലവ് എന്ന വീഡിയോയിലാണ് ഇക്കാര്യം പറഞ്ഞത്. വീഡിയോ വൈറലായിട്ടുണ്ട്. ആദ്യകാലത്തെ പ്രണയത്തെ കുറിച്ചും ബ്രേക്കപ്പിനെപ്പറ്റിയുമൊക്കെ വീഡിയോ പറയുന്നുണ്ട്്

  'സാമ്പത്തികമായി ഞാനേറ്റവും മോശമായി നില്‍ക്കുന്ന സമയത്താണ് ഷിട്ടു എന്റെ ജീവിതത്തിലേക്ക് വന്നത് എന്ന് പറഞ്ഞു കൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. റിലേഷന്‍ഷിപ്പിന്റെ കാര്യത്തില്‍ ഷിട്ടു ആകെ തകര്‍ന്നിരിക്കുന്ന സമയമായിരുന്നു അത്. പരസ്പരം എല്ലാം അറിഞ്ഞ് മനസിലാക്കി ഒന്നിച്ചവരാണ് ഞങ്ങള്‍. പ്രണയിക്കുന്നതും വിവാഹശേഷമുള്ള ജീവിതവും നല്ല വ്യത്യാസമുണ്ട്'; ജീവ പറയുന്നു.

  ' പത്താം ക്ലാസില്‍ പഠിക്കുമ്പോളാണ് ഞാന്‍ ആദ്യമായി പ്രണയിച്ചത്. മോഡല്‍ പരീക്ഷയുടെ സമയത്തായിരുന്നു തിരിച്ച് ഇങ്ങോട്ട് ഇഷ്ടം പറയുന്നത്. പിന്നീട് സ്റ്റഡി ലീവായിരുന്നു. വല്ലപ്പോഴാണ് ഫോണ്‍ ചെയ്യാന്‍ പറ്റുന്നത്. കോയിന്‍ ഇട്ട് വിളിക്കും. ആകെപ്പാടെ മൂന്ന്മിനിറ്റാണ് സംസാരിക്കുന്നത്. അക്കാലത്തെ വലിയ സന്തോഷമായിരുന്നു അത്. പല കാരണങ്ങളാലും അത് പോയി. കോളേജില്‍ പഠിക്കുന്ന സമയത്ത് വേറൊരു പ്രണയമുണ്ടായിരുന്നു. പിന്നീടുണ്ടായ പ്രണയം കുറേക്കൂടി മെച്വേര്‍ഡായിരുന്നു. എന്റെ മമ്മയ്ക്കൊക്കെ അതേക്കുറിച്ച് അറിയാമായിരുന്നു. ഞങ്ങള്‍ രണ്ട് മതത്തിലുള്ളവരായിരുന്നു. പരസ്പരം പറഞ്ഞ് പിരിയുകയായിരുന്നു. കല്യാണമൊക്കെ എന്നെ വിളിച്ചിരുന്നു.
  അന്നത്തെ കാര്യങ്ങളെല്ലാം ഞാന്‍ അപര്‍ണയോട് പറഞ്ഞിട്ടുണ്ട്. വലിയൊരു പണികിട്ടിയ ആളാണ് എന്റെ അടുത്തേക്ക് ഇരിക്കുന്നതെന്ന് പിന്നീടാണ് മനസിലാക്കിയത്'; ജീവ കൂട്ടിച്ചേര്‍ത്തു

  Recommended Video

  കിളിപോകും ജീവ അപർണയെ വിളിക്കുന്ന പേരുകൾ കേട്ടാൽ, | JEEVA SUPER FUN TALK | Filmibeat Malayalam

  ബ്രേക്കപ്പായിരിക്കുന്ന സമയത്താണ് ഒരാളെ അപ്രോച്ച് ചെയ്യാന്‍ നല്ലതെന്നാണ് അപര്‍ണ്ണ പറയുന്നത്. എന്റെ കാര്യത്തില്‍ ശരിയാണ്. വേറെ മതത്തിലുള്ള ആളായിരുന്നു, അയാളെയേ കല്യാണം കഴിക്കൂയെന്ന നിലപാടിലായിരുന്നു ഞാന്‍. വീട്ടുകാര്‍ സമ്മതിക്കുന്നില്ല, എന്റെ ജോലി അംഗീകരിക്കാന്‍ പറ്റുന്നില്ല. ഞാന്‍ ചാനലില്‍ ജോലി ചെയ്യാന്‍ തീരുമാനിച്ചത് അയാള്‍ക്കിഷ്ടമായിരുന്നില്ല. അന്ന് ജീവ എന്റെ കോ ആങ്കര്‍ മാത്രമായിരുന്നു. എനിക്ക് ജീവയുമായി വേറെ എന്തോ ബന്ധമുണ്ടെന്നായിരുന്നു അയാള്‍ പറയുന്നത്. ബ്രേക്കപ്പിലായത് കൊണ്ട് ഇനി ബന്ധമൊന്നും വേണ്ടെന്ന നിലപാടിലായിരുന്നു ഞാന്‍. അതിനിടയിലാണ് അപര്‍ണയോട് ഇഷ്ടം തോന്നിയത്. 7 വര്‍ഷമായി ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട്. ഇന്നേവരെ ഞങ്ങള്‍ പഴയ കാര്യങ്ങളെക്കുറിച്ച് പറഞ്ഞിട്ടില്ല. ഒരു വഴക്കിലും അതെടുത്തിടാറില്ലെന്നും ജീവയും അപര്‍ണയും പറഞ്ഞിരുന്നു.

  Read more about: jeeva aparna ജീവ
  English summary
  Jeeva And Aparna Opens Up About Their BreakUp Stories, went viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X