For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അന്ന് സീരിയല്‍ നടിമാര്‍ തമ്മിലായിരുന്നു അടി; ഇത്തവണ നടന്മാരുമുണ്ട്, അടി നടക്കുമോന്ന് ജിഷിനോട് ആരാധകര്‍

  |

  കൈരളി ടിവി യില്‍ പുതിയതായി റിയാലിറ്റി ഷോ 'സെലിബ്രിറ്റി കിച്ചന്‍ മാജിക്' ആരംഭിച്ചിരിക്കുകയാണ്. ജിഷിന്‍ മോഹന്‍, കലാഭവന്‍ സരിഗ, രഞ്ജുഷ മേനോന്‍, ബൈജു ജോസ്, പ്രദീപ് പ്രഭാകര്‍, അപ്‌സര, തുടങ്ങിയുള്ള സീരിയല്‍, ടെലിവിഷന്‍ മേഖലയിലുള്ള താരങ്ങളാണ് പങ്കെടുക്കുന്നത്. എലീന പടിക്കലാണ് അവതാരകയായിട്ടെത്തുന്നത്.

  സിംപിൾ സ്റ്റൈലിൽ ഉർവശി റട്ടേല, നടിയുടെ പുതിയ ചിത്രങ്ങൾ വൈറലാവുന്നു

  പാചകത്തിനൊപ്പം അടുക്കളയിലെ വര്‍ത്തമാനം കൂടി കോര്‍ത്തിണക്കുന്നതാണ് പരിപാടിയുടെ ഇതിവൃത്തം. എന്നാല്‍ മുന്‍പ് നടന്ന സീസണില്‍ നടിമാര്‍ തമ്മിലുണ്ടായ അടിപിടിയെ കുറിച്ച് ഓര്‍മ്മിച്ചിപ്പ് കൊണ്ടാണ് ആരാധകര്‍ എത്തുന്നത്. അന്നത്തെ പോലെ ഒരു അടിയും ബഹളവും ഇത്തവണയും ഉണ്ടാവുമോ ഉണ്ടെങ്കില്‍ രസമായിരിക്കും എന്ന് തുടങ്ങിയ കമന്റുകള്‍ക്ക് ജിഷിന്‍ മോഹന്‍ മറുപടി പറഞ്ഞിരിക്കുകയാണ്.

  തിങ്കള്‍ മുതല്‍ വെള്ളി വരെ എല്ലാ ദിവസവും വൈകുന്നേരം 7.30നാണ് കൈരളി ടിവി യില്‍ സെലിബ്രിറ്റി കിച്ചന്‍ മാജിക് സംപ്രേക്ഷണം ചെയ്യുന്നത്. പരിപാടിയുടെ പ്രൊമോ വീഡിയോയുമായി എത്തിയിരിക്കുകയാണ് ജിഷിന്‍. ഈ പോസ്റ്റിന് താഴെ പരിപാടി കാണാറുണ്ടെന്നും നല്ലതാണെന്നും തുടങ്ങി നിരവധി കമന്റുകളാണ് വരുന്നത്. അതിലൊരു കമന്റില്‍ രസകരമായൊരു ചോദ്യം വന്നിരുന്നു. 'ഇതിന് മുമ്പ് നടന്ന സെലിബ്രേറ്റി കിച്ചണിലെ കൂട്ട അടി ഇപ്പോഴും പ്രതീക്ഷിക്കാമോ? എന്നാണ് ഒരു ആരാധകന്‍ ജിഷിനോട് ചോദിച്ചത്.

  വൈകാതെ കമന്റിനുള്ള മറുപടിയുമായി ജിഷന്‍ തന്നെ എത്തി. ' അതാണ് കാണാന്‍ താല്‍പര്യമെങ്കില്‍ ഡെയിലി കണ്ടു നോക്കൂ. നിങ്ങള്‍ക്ക് ഭാഗ്യമുണ്ടെങ്കില്‍ എന്നെങ്കിലും കാണാമല്ലോ.. എന്നുമാണ് ജിഷിന്‍ പറയുന്നത്. പിന്നാലെ അടി ഉണ്ടായാല്‍ മാത്രമേ കാണാന്‍ ഒരു രസമുള്ളഉവെന്ന് പറഞ്ഞ് മറ്റൊരാള്‍ കൂടി എത്തി. എന്നാല്‍ പിന്നെ ഞാനിത് പ്രൊഡ്യൂസറോട് പറയാമെന്നായി ജിഷിന്‍.

  ജിഷിന്‍ ഇത്തവണ സൂുപ്പര്‍ ആക്കണം. മുന്‍പ് ഒരു സെലിബ്രിറ്റി കുക്കിങ് പ്രോഗ്രാം ഉണ്ടായിരുന്നല്ലോ. ഈഗോ ക്ലാഷ് ഉണ്ടായി എല്ലാവരുടെയും ഇമേജ് തന്നെ പോയി. നിങ്ങളിലൊക്കെ ഒരുപാടു പ്രതീക്ഷ വെക്കുന്ന പ്രേഷകര്‍ ഉണ്ട്. അത് ഇനിയും നല്ല രീതിയില്‍ ചേട്ടന്റെ മറ്റു പരിപാടികള്‍ പോലെ തന്നെ പ്രേഷകപ്രീതി നേടി മുന്നോട്ടു പോകണം.

  കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് മരക്കാര്‍ എത്തുന്നു | FIlmiBeat Malayalam

  ഇതിലെങ്കിലും അടി നടക്കല്ലേ. അനിതയും സജിത ബേട്ടിയുമൊക്കെ ആരും മറന്നിട്ടുണ്ടാവില്ല എന്നതായിരുന്നു മറ്റൊരു കമന്റ്. അപ്പോള്‍ അടി നടന്നാലെ മറക്കാതിരിക്കൂ എന്ന അവസ്ഥ ആയിട്ടുണ്ട് അല്ലേ എന്ന് ആരാധികയോട് ജിഷിന്‍ തിരിച്ച് ചോദിക്കുന്നുണ്ട്. ഏറെ കുറെ അങ്ങനെയാണെന്നാണ് അഭിപ്രായം. പണ്ടൊരു സെലിബ്രിറ്റി കിച്ചന്‍ കണ്ടതിന്റെ ക്ഷീണം പ്രേക്ഷകര്‍ക്ക് ഇനിയും മാറിയിട്ടുണ്ടാവില്ല. ജിഷിന്റെ ഭാര്യയും നടിയുമായ വരദ, ബജ്ജി ഉണ്ടാക്കുന്നതില്‍ അംഗീകാരം തന്ന സ്ഥിതിയ്ക്ക് ഇനി ധൈര്യമായി ഗോദയിലേക്ക് ഇറങ്ങാം. എന്നിങ്ങനെ രസകരമായ കമന്റുകളാണ് താരത്തിന് ലഭിക്കുന്നത്.

  English summary
  Jishin Mohan Opens Up About Kairali Tv Celebrity Kitchen Issue, His Latest Social Post Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X