For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദ്യം ഞങ്ങള്‍ കണ്ടുമുട്ടി ഇഷ്ടപ്പെട്ടു! എന്നിട്ട് അറേഞ്ച് മ്യാരേജ് നടത്തി, ഭാര്യയ്‌ക്കൊപ്പം ജോണ്‍

  |

  ടെലിവിഷന്‍ രംഗത്ത് സജീവമായി തിളങ്ങി നില്‍ക്കുന്ന താരദമ്പതിമാരാണ് ധന്യ മേരി വര്‍ഗീസും ഭര്‍ത്താവ് ജോണ്‍ ജേക്കബും. ആരാധകര്‍ പോലും ഒരിക്കലും പ്രതീക്ഷിക്കാത്ത ചില പ്രശ്‌നങ്ങളായിരുന്നു താരങ്ങളുടെ ജീവിതത്തില്‍ സംഭവിച്ചത്. അതേ കുറിച്ചൊക്കെ ഇരുവരും പല അഭിമുഖങ്ങളിലും മനസ് തുറന്നിട്ടുണ്ടായിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ താരദമ്പതിമാര്‍ പങ്കുവെക്കുന്ന പോസ്റ്റുകളും ചിത്രങ്ങളുമെല്ലാം തരംഗമാവുന്നതാണ് പതിവ്.

  അടുത്തിടെയാണ് ധന്യയും ജോണും ദാമ്പത്യ ജീവിതത്തിലേക്ക് കടന്നിട്ട് എട്ട് വര്‍ഷം പൂര്‍ത്തിയാകുന്നത്. മാത്രമല്ല മകന്റെ ജന്മദിനവും ഈ ലോക്ഡൗണ്‍ കാലത്താണെങ്കിലും ആഘോഷിച്ചിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് വര്‍ക്കൗട്ടിനിടെ എടുത്ത ധന്യയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു. ജോണ്‍ പറഞ്ഞിട്ടാണ് താന്‍ അത്തരമൊരു ചിത്രമെടുത്തതെന്നായിരുന്നു നടി പറഞ്ഞതും.

  ഇപ്പോഴിതാ ഭാര്യ ധന്യയ്‌ക്കൊപ്പമുള്ള പുത്തന്‍ ചിത്രവുമായി എത്തിയിരിക്കുകയാണ് ജോണ്‍ ജേക്കബ്. സിനിമാ സ്‌റ്റൈലില്‍ ഭാര്യ നടന്ന് വരുമ്പോള്‍ പുറകില്‍ എടുത്ത് ചാടുന്ന ജോണ്‍ ആണ് ചിത്രത്തിലുള്ളത്. സോഷ്യല്‍ മീഡിയ വഴി തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെക്കാറുള്ള ജോണിന്റെ പുതിയ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്.

  അതില്‍ രസകരമായ കമന്റുകളും അതിന് ജോണ്‍ നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്. നിങ്ങളുടെത് അറേഞ്ച്ഡ് വിവാഹം ആയിരുന്നോ? രണ്ടാളും നല്ല പരസ്പരം സപ്പോര്‍ട്ട് ആണല്ലോ എന്നായിരുന്നു ഒരാളുടെ കമന്റ്. 'ഞങ്ങളുടേത് പക്കാ അറേഞ്ച്ഡ് മാര്യേജ് ആണ്. പക്ഷേ ആദ്യം ഞങ്ങള്‍ കണ്ടുമുട്ടി പരിചയപെട്ടു, ഇഷ്ടപ്പെട്ടു എന്നിട്ട് മാര്യേജ് അറേഞ്ച് ചെയ്തു', എന്നാണ് ജോണ്‍ നല്‍കിയ മറുപടി.

  Dulquer salmaan's bet with Mammootty | FilmiBeat Malayalam

  മറുപടി കിട്ടിയതോടെ ചില ആരാധകരുടെ സംശയം തീരുന്നുണ്ടായില്ല. നിരവധി പേരാണ് ആണ് ജോണിനും ധന്യയ്ക്കും ആശംസകള്‍ അറിയിച്ച് കൊണ്ട് എത്തുന്നത്. പ്രതിസന്ധികളിലൂടെ ജീവിക്കേണ്ടി വരുമ്പോള്‍ സ്‌നേഹവും വിശ്വാസവും കൈവിടാതെ സന്തോഷത്തോടെ ജീവിക്കണമെന്നാണ് താരദമ്പതികള്‍ക്കുള്ള ചില ഉപദേശങ്ങള്‍. അതിനൊപ്പം ചിത്രങ്ങളില്‍ മകനെ കൂടി ഉള്‍പ്പെടുത്താമെന്ന് കൂടി ചിലര്‍ ആവശ്യപ്പെടുന്നുണ്ട്.

  ഒരു ചാനല്‍ പേഗ്രാമിനിടെ ആയിരുന്നു ധന്യയും ജോണും തമ്മില്‍ ആദ്യം കാണുന്നത്. ഒരു സ്റ്റേജ് ഷോ യുമായി ബന്ധപ്പെട്ട ഡാന്‍സ് പ്രാക്ടീസിനിടെ പരിചയപ്പെട്ടു. അത് കഴിഞ്ഞ് വളരെ അടുത്ത് തന്നെ ഒന്നിച്ച് യുഎസിലേക്ക് ട്രിപ്പ് വന്നു. അങ്ങനെ സുഹൃത്തുക്കളായി. 35 ദിവസത്തെ ട്രിപ്പ് ആയിരുന്നു. ഒരു മാസം റിഹേഴ്സല്‍ ഉണ്ടായിരുന്നു. ആ ദിവസങ്ങളിലായിരുന്നു ജോണും ധന്യയും ഇഷ്ടത്തിലാവുന്നത്. ജോണ്‍ ആണ് ആദ്യം പ്രെപ്പോസ് ചെയ്തത്. വീട്ടില്‍ ചോദിക്കണമെന്ന് ഞാന്‍ പറഞ്ഞു. പിന്നീട് എല്ലാം ഒരു അറഞ്ചേ്ഡ് മാര്യേജിന്റെ രീതിയിലായിരുന്നു എന്ന് നേരത്തെ വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമൊക്കെ ധന്യ പറഞ്ഞിരുന്നു.

  2012 ലായിരുന്നു ജനുവരിയിലായിരുന്നു ധന്യയും ജോണും വിവാഹിതരാവുന്നത്. വിവാഹശേഷം സിനിമയില്‍ നിന്നും മാറി കുടുംബ ജീവിതവുമായി പോവുമ്പോഴാണ് ഭര്‍ത്താവിന്റെ കുടുംബം ഉള്‍പ്പെട്ട ഒരു റിയല്‍ എസ്റ്റേറ്റ് കേസില്‍ താന്‍ കുടുങ്ങിയതെന്ന് അടുത്തിെ ഒരു അഭിമുഖത്തില്‍ ധന്യ പറഞ്ഞിരുന്നു. അതിലേക്ക് താന്‍ വലിച്ചിഴയ്ക്കപ്പെടുകയും ചതിക്കപ്പെടുകയുമായിരുന്നു. ആ ദുരനുഭവങ്ങള്‍ നല്‍കിയ വേദനയും മാനസിക പ്രയാസങ്ങളുമാണ് തന്നെ കരുത്തയാക്കിയത്.

  English summary
  John Jacob About His Marriage And Wife Dhanya Mary Varghese
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X