Just In
- 17 min ago
രജനികാന്തിന്റെ അണ്ണാത്തെ തിയറ്ററുകളിലേക്ക്; ദീപാവലിയ്ക്ക് റിലീസ് പ്രഖ്യാപിച്ച് അണിയറ പ്രവര്‍ത്തകര്‍
- 1 hr ago
നീ പോ മോനെ ദിനേശാ; മോഹന്‍ലാലിന്റെ മാസ് ഡയലോഗ് പിറന്നിട്ട് 21 വര്‍ഷം, ഒപ്പം ആശീര്‍വാദ് സിനിമാസിനും വാര്‍ഷികമാണ്
- 3 hrs ago
ഒരു സീരിയല്‍ നടിക്ക് കിട്ടിയ അവാര്‍ഡ് പോലെ മാത്രമേ എന്റെ അവാര്‍ഡിനെ കണ്ടിട്ടുള്ളു; മനസ് തുറന്ന് സുരഭി ലക്ഷ്മി
- 4 hrs ago
പൃഥ്വിയും സുപ്രിയയും വീണ്ടും പറ്റിച്ചു, അലംകൃതയെ തിരക്കി ആരാധകര്‍, ചിത്രം വൈറലാവുന്നു
Don't Miss!
- News
കര്‍ഷകര്‍ ചെങ്കോട്ടയില്‍ കയറി പതാക നാട്ടി; രാജ്യതലസ്ഥാനം മുള്‍മുനയില്‍, അതിര്‍ത്തി അടച്ചു
- Sports
IND vs ENG: ഇന്ത്യയെ വീഴ്ത്താന്‍ ഒരു വഴി മാത്രം!- ഇംഗ്ലീഷ് ക്യാപ്റ്റന്‍ ജോ റൂട്ട് പറയുന്നു
- Automobiles
ക്രെറ്റയുടെ ഏഴ് സീറ്റർ പതിപ്പ് ഏപ്രിലിൽ വിപണിയിൽ എത്തിയേക്കും
- Finance
സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്; അറിയാം ഇന്നത്തെ പവന്, ഗ്രാം നിരക്കുകള്‍
- Travel
റിപ്പബ്ലിക് ഡേ 2021: രാജ്യസ്നേഹം ഉണര്‍ത്തുന്ന ഡല്‍ഹിയിലെ സ്മാരകങ്ങള്‍
- Lifestyle
ഈ രാശിക്കാര്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് നേട്ടങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ധന്യയുടെ കുഞ്ഞിനെ എടുത്ത് നില്ക്കുന്ന കാവ്യ മാധവന്; തിരുവനന്തപുരത്ത് നിന്നും കണ്ടുമുട്ടിയപ്പോഴെന്ന് ജോണും
ജോണ്‍ ജേക്കബും ഭാര്യ ധന്യ മേരി വര്‍ഗീസും മലയാളികള്‍ക്ക് ഏറെ സുപരിചിതരായ ടെലിവിഷന്‍ താരദമ്പതിമാരാണ്. സിനിമയില്‍ നിന്നും മിനിസ്ക്രീനിലേക്ക് ചുവടുമാറ്റം നടത്തിയിരിക്കുകയാണ് ധന്യ. ഹിറ്റായി സംപ്രേക്ഷണം ചെയ്ത് കൊണ്ടിരിക്കുന്ന പല സീരിയലുകളിലും ഇരുവരും അഭിനയിക്കുന്നുണ്ട്. ലോക്ഡൗണ്‍ കാലത്ത് പ്രത്യേകമായി തങ്ങളുടെ വിശേഷങ്ങള്‍ ഒരോന്നായി സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെക്കുന്നതും ശ്രദ്ധേയമായിരുന്നു.
ഇപ്പോഴിതാ നടി കാവ്യ മാധവനൊപ്പം വര്‍ഷങ്ങള്‍ക്ക് മുന്‍പെടുത്ത ചിത്രം ഷെയര്‍ ചെയ്തിരിക്കുകയാണ് ജോണ്‍. ആറ് വര്‍ഷങ്ങള്‍ പഴക്കമുള്ള ചിത്രത്തില്‍ കാവ്യ ജോണ്‍-ധന്യ ദമ്പതിമാരുടെ മകനെ എടുത്ത് നില്ക്കുന്നതും മറ്റുമാണുള്ളത്. തിരുവനന്തപുരത്ത് വച്ച് കണ്ടപ്പോള്‍ എന്ന ക്യാപ്ഷനില്‍ കൊടുത്ത ചിത്രം ഈ ദിവസം വന്നപ്പോള്‍ വീണ്ടും ഫേസ്ബുക്ക് മെമ്മറിയായി വരികയായിരുന്നു.
ചിത്രത്തില്‍ കാവ്യ വളരെ മെലിഞ്ഞും ധന്യ മേരി വര്‍ഗീസ് തടിവെച്ചുമാണ് ഇരിക്കുന്നത്. വര്‍ഷങ്ങള്‍ക്കിപ്പുറം ധന്യ മെലിഞ്ഞ് സുന്ദരിയായിട്ടാണ് സീരിയലുകളില്‍ അഭിനയിക്കുന്നത്. അഭിനയത്തിന് പുറമേ മോഡലിംഗ്, നൃത്തം എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിക്കാനും ഈ കാലയളവിനുള്ളില്‍ ധന്യയ്ക്ക് സാധിച്ചിരുന്നു.
2012 ലായിരുന്നു ധന്യ മേരി വര്‍ഗീസും ജോണ്‍ ജേക്കബ്ബും തമ്മിലുള്ള വിവാഹം നടക്കുന്നത്. ഈ ജനുവരിയില്‍ ഇരുവരും വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ പോവുകയാണ്. വിവാഹശേഷം സിനിമയില്‍ നിന്നും മാറി കുടുംബിനിയായി കഴിഞ്ഞ നടി അധികം വൈകാതെ തിരിച്ച് വരവ് നടത്തി. എന്നാല്‍ ടെലിവിഷന്‍ മേഖലയിലേക്കായിരുന്നു. പിന്നാലെ ഭര്‍ത്താവും അഭിനയിച്ച് തുടങ്ങിയതോടെ ടെലിവിഷന്‍ താരദമ്പതിമാരായി ഇരുവരും മാറി.