twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മുന്‍ഭാര്യ മീര വാസുദേവിൻ്റെ പിന്തുണ തൻ്റെ വളർച്ചയിലുണ്ട്; കുടുംബവിളക്കിൻ്റെ വിജയം സന്തോഷമാണെന്ന് ജോണ്‍

    |

    ബോക്‌സിങ്ങിനെ ആസ്പദമാക്കി തമിഴില്‍ നിര്‍മ്മിച്ച സൂപ്പര്‍ഹിറ്റ് ചിത്രമാണ് സര്‍പ്പാട്ട പരമ്പരൈ. ആര്യ നായകനായിട്ടെത്തിയ ചിത്രത്തില്‍ വെമ്പുലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് നടന്‍ ജോണ്‍ കൊക്കന്‍ ആയിരുന്നു. സിനിമ ഹിറ്റായതിനൊപ്പം ജോണിന്റെ കഥാപാത്രവും വലിയ ജനപ്രീതി നേടിയെടുത്തു. ഇതോടെ നിരവധി അഭിമുഖങ്ങളില്‍ താരം പങ്കെടുക്കുകയും തന്റെ വിശേഷങ്ങള്‍ പറയുകയും ചെയ്തിരുന്നു.

    ലേശം ഹോട്ട് ആയി മാളവിക മോഹനൻ, നടിയുടെ പുത്തൻ ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ വൈറലാവുന്നു

    ഇടയ്ക്ക് ഭാര്യ പൂജ രാമചന്ദ്രനൊപ്പമാണ് അഭിമുഖങ്ങളില്‍ താരം എത്തിയത്. എന്നാല്‍ ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തിലൂടെ ആദ്യ ഭാര്യയും നടിയുമായ മീര വാസുദേവിനെ കുറിച്ചും ആ ബന്ധത്തിലുണ്ടായ മകനെ കുറിച്ചും ജോണ്‍ തുറന്ന് സംസാരിച്ചിരുന്നു. തന്റെ കരിയറിന്റെ വളര്‍ച്ചയില്‍ മീരയുടെ പങ്കുള്ളതായിട്ടാണ് താരം സൂചിപ്പിച്ചിരുന്നത്. ഒപ്പം വിവാഹമോചനത്തെ കുറിച്ചും പറഞ്ഞിട്ടുണ്ട്. വിശദമായി വായിക്കാം.

     മീരയെ കുറിച്ച് ജോണ്‍

    മീരയും താനും തമ്മിലുണ്ടായ വിവാഹമോചനം തികച്ചും വ്യക്തിപരമാായ കാര്യമാണെന്നാണ് ജോണ്‍ സൂചിപ്പിക്കുന്നത്. തന്റെ സിനിമാ ജീവിതത്തില്‍ ഉണ്ടായ വളര്‍ച്ചയില്‍ മീരയ്ക്കും പങ്കുണ്ട്. എന്റെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം മീര ഒപ്പം നിന്നു പിന്തുണച്ചിട്ടുണ്ട്. ഞങ്ങള്‍ ഒരുമിച്ച് ഒരുപാട് നല്ല സിനിമകള്‍ കണ്ടിട്ടുണ്ട്. സിനിമ ചര്‍ച്ച ചെയ്തിട്ടുണ്ട്. അതെല്ലാം തന്റെ സിനിമാ വളര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ടെന്നും ജോണ്‍ പറയുന്നു.

     കുടുംബവിളക്ക് കാണുമ്പോള്‍ സന്തോഷം

    മീരയുടെ കുടുംബവിളക്ക് സീരിയല്‍ ഇപ്പോള്‍ ഹിറ്റാണ്. അത് കാണുമ്പോള്‍ സന്തോഷം തോന്നുന്നുണ്ട്. മീരയുടെ കരിയറില്‍ അവര്‍ക്ക് ഇനിയും ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയട്ടെ. തന്റെ ഈ വിജയത്തിലും മീര സന്തോഷിക്കുന്നുണ്ടാകും. മീരയെ കുറിച്ച് മാത്രമല്ല ഇരുവരുടെയും ഏകമകന്‍ അരിഹ ജോണിനെ കുറിച്ചും താരം തുറന്ന് സംസാരിച്ചിരുന്നു. ഞങ്ങളുടെ മകന് അരിഹ ജോണ്‍ എന്നാണ് പേരിട്ടിരിക്കുന്നത്. എത്ര തിരക്കുകള്‍ ഉണ്ടെങ്കിലും ആഴ്ചയില്‍ ഒരു തവണയെങ്കിലും അവനെ വിളിക്കാന്‍ സമയം കണ്ടെത്താറുണ്ടെന്നാണ് ജോണ്‍ പറയുന്നത്.

     മോഹന്‍ലാലിന്റെ നായിക

    തന്മാത്ര എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ നായികയായി വന്നതോടെയാണ് മീര വാസുദേവ് മലയാളത്തില്‍ വലിയ ജനപ്രീതി നേടി എടുക്കുന്നത്. ചെറുതും വലുതുമായി മലയാളത്തിലും മറ്റ് ഭാഷകളിലുമൊക്കെ മീര അഭിനയിച്ചിട്ടുണ്ടെങ്കിലും ജോണുമായി വിവാഹം കഴിഞ്ഞതോടെ അഭിനയ ജീവിതത്തിനോട് തല്‍കാലം ബൈ പറഞ്ഞു. മകന്‍ കൂടി ജനിച്ചതോടെ ഏറെ കാലം നടി മാറി നിന്നെങ്കിലും മലയാളത്തിലേക്ക് സീരിയലില്‍ അഭിനയിച്ച് കൊണ്ടാണ് തിരിച്ച് വന്നത്. കുടുംബവിളക്ക് എന്ന ഏഷ്യാനെറ്റിലെ ഹിറ്റ് സീരിയലിലെ നായികയായി.

     സുമിത്രയെ ഓര്‍മ്മിച്ച് ആരാധകര്‍

    ഇന്ന് കുടുംബവിളക്കിലെ സുമിത്ര എന്ന് പറയുമ്പോഴാണ് മീര വാസുദേവിനെ ആളുകള്‍ തിരിച്ചറിയുന്നത്. ഭര്‍ത്താവ് ഉപേക്ഷിച്ച സുമിത്രയെന്ന വീട്ടമ്മയുടെ റോള്‍ മനോഹരമായി ചെയ്യാന്‍ മീരയ്ക്ക് സാധിച്ചിരുന്നു. സീരിയലിലെ സുമിത്ര വലിയ വിജയങ്ങളൊക്കെ നേടി കൊണ്ടിരിക്കുകയാണ്. കഥാപാത്രം പോലെ യഥാര്‍ഥ ജീവിതത്തിലും മീരയ്ക്ക് നല്ലത് മാത്രം സംഭവിക്കട്ടേ എന്നാണ് ആരാധകര്‍ക്ക് പറയാനുള്ളത്.

    Recommended Video

    ജനങ്ങളെ ഊറ്റിയെടുക്കുന്ന പോലീസ് താരങ്ങളെ കാണുമ്പോൾ ആഹാ | FilmiBeat Malayalam
     വിവാഹവും വിവാഹമോചനങ്ങളും

    2012 ലാണ് മീര വാസുദേവും ജോണ്‍ കൊക്കനും തമ്മില്‍ വിവാഹം കഴിക്കുന്നത്. 2016 ല്‍ ഇരുവരും വിവാഹമോചിതരാവുകുയം ചെയ്തു. ജോണിന് മുന്‍പ് 2005 ല്‍ മീര വിശാല്‍ അഗര്‍വാളിനെ വിവാഹം കഴിച്ചിരുന്നു. ആ ബന്ധം 2008 ല്‍ അവസാനിപ്പിക്കുകയായിരുന്നു. ഇപ്പോള്‍ മകനൊപ്പം സന്തോഷത്തോടെ കഴിയുകയാണ് നടി. മോഡലിങ് രംഗത്ത് നിന്നുമാണ് ജോണ്‍ കൊക്കന്‍ സിനിമയിലേക്ക് എത്തുന്നത്. കളഭം എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് തുടക്കം കുറിച്ചു. മമ്മൂട്ടി ചിത്രമായ ലവ് ഇന്‍ സിംഗപ്പൂരില്‍ അഭിനയിച്ചതോടെയാണ് മലയാളികള്‍ക്ക് കൂടുതല്‍ സുപരിചിതനായത്. 2019 ല്‍ നടി പൂജ രാമചന്ദ്രനും ജോണും തമ്മില്‍ വിവാഹിതരായി.

    സീരിയലിലെ കാമുകന്‍ തന്നെ യഥാര്‍ഥ ജീവിതത്തിലും ഭര്‍ത്താവ് ആകുന്നു, വിവാഹത്തെ കുറിച്ച് നടി ചന്ദ്ര ലക്ഷ്മണ്‍സീരിയലിലെ കാമുകന്‍ തന്നെ യഥാര്‍ഥ ജീവിതത്തിലും ഭര്‍ത്താവ് ആകുന്നു, വിവാഹത്തെ കുറിച്ച് നടി ചന്ദ്ര ലക്ഷ്മണ്‍

    English summary
    John Kokken Opens Up About His Divorce From Kudumbavilakku Fame Meera Vasudevan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X