twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അന്ന് എന്നെ സഹായിച്ചത് കലാഭവൻ മണിയും ഇന്ദ്രൻസും, കഴിഞ്ഞ കാലത്തെ കുറിച്ച് കനകലത

    |

    കഴിഞ്ഞ 35 വർഷമായി സിനിമയിലും സീരിയലിലും തിളങ്ങി നിൽക്കുന്ന താരമാണ് കനക ലത. കോമഡി അമ്മവേഷം, വില്ലത്തി എന്നിങ്ങനെ ഒരുപിടി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കനകലതയ്ക്ക് കഴിഞ്ഞിരുന്നു. ക്യാമറയ്ക്ക് മുന്നിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കുകയും വിറപ്പിക്കുകയും ചെയ്ത നടിയ്ക്ക് പറയാനുണ്ട് കഷ്ടപ്പാടിന്റെയും കഠിന പ്രയത്നത്തിന്റേയും വലിയ കഥ. എന്നാൽ നടിയുടെ അതിജീവന കഥ പലർക്കും അറിയില്ല. ഇപ്പോഴിത കടന്നു വന്ന ജീവിത വഴിയെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടി. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

    ജീവിതത്തിലെ മോശ ഘട്ടത്തിൽ തന്നെ സഹായിച്ചവരെ കുറിച്ചും നടി അഭിമുഖത്തിൽ പറയുന്നുണ്ട്. നാടകത്തിൽ നിന്നായിരുന്നു കനകലതയുടെ തുടക്കം, അമച്വർ നാടകങ്ങളിലൂടെയാണ് തുടങ്ങയതെങ്കിലും പിന്നീട് പ്രൊഫഷണൽ നാടകങ്ങളുടെ ഭാഗമാകുകയായിരുന്നു. അച്ഛന്റെ വിയോഗത്തിന് ശേഷം അമ്മയും അമ്മാവനും ചേർന്നാണ് ഞങ്ങൾ 5 മക്കളെ വളർത്തിയത്. ഭരിദ്ര്യവും കഷ്ടപ്പാടുമായിരുന്നു ജീവിതം. വാടക വീടുകളിൽ നിന്ന് വാടകവീടുകളിലേക്കുള്ള പലായനമായിരുന്നു- കനകലത അഭിമുഖത്തിൽ പറയുന്നു.

    മിനിസ്ക്രീനിൽ എത്തിയത്

    പ്രൊഫഷണൽ നാടകങ്ങളുടെ ഭാഗമായതോടെ അഭിനയം തന്നെ ജീവിതമാർഗം എന്നുറപ്പിച്ചു. പിന്നീട് ദൂരദർശനിൽ ഒരു പൂ വിരിയുന്നു എന്ന സീരിയലിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. അതുവഴി മിനിസ്ക്രീനിലെത്തി. അതുകണ്ട് ഉണർത്തുപാട്ട് എന്നൊരു സിനിമയിലേക്ക് വിളിച്ചു. അഭിനയിച്ചു. പക്ഷേ ആ സിനിമ റിലീസായില്ല. പിന്നീട് ചില്ല് എന്ന സിനിമയാണ് റിലീസായത്.

    ഏട്ടന്റെ മക്കൾ

    ആ സമയത്ത് ഞാൻ വിവാഹിതയായി. പക്ഷേ ദാമ്പത്യജീവിതം അധികകാലം നീണ്ടുനിന്നില്ല. ഞങ്ങൾ വേർപിരിഞ്ഞു. ജീവിതത്തിൽ ഒറ്റപ്പെടൽ തോന്നിയ സമയം. അപ്പോഴാണ് എന്റെ മൂത്ത സഹോദരന്റെ വിയോഗം. അങ്ങനെ ചേട്ടന്റെ മൂന്നു മക്കളെ ഞാൻ സ്വന്തം മക്കളായി ദത്തെടുത്തു വളർത്താൻ തുടങ്ങി. അവരിലൂടെ എനിക്ക് വീണ്ടും ഒരു കുടുംബം ലഭിച്ചു. അഭിനയത്തിലൂടെ ലഭിക്കുന്ന വരുമാനം കൊണ്ട് കഷ്ടപ്പെട്ട് അവരെ ഞാൻ വളർത്തി. രണ്ടു പെൺമക്കളെ നല്ല രീതിയിൽ വിവാഹം കഴിപ്പിച്ചുവിട്ടു. മകനും അവന്റെ കുടുംബവുമാണ് ഇപ്പോൾ എന്നോടൊപ്പമുള്ളത്.

    തന്നെ സഹായിച്ചവർ

    സ്വന്തമായി ഒരു വീട് എന്നത് എന്റെ വലിയ സ്വപ്നമായിരുന്നു. അങ്ങനെ 9 വർഷം മുൻപ് മലയിൻകീഴ് 3.5 സെന്റ് സ്ഥലം ഞാൻ വാങ്ങി. കഷ്ടപ്പെട്ട് സ്വരുക്കൂട്ടിയ സമ്പാദ്യവുമായി വീടുപണി തുടങ്ങി. അവസാനംപണി പൂർത്തിയാക്കാൻ 3 ലക്ഷം കൂടി വേണ്ട സന്ദർഭമെത്തി. അന്ന് എന്റെ അവസ്ഥ കണ്ട് സഹായിച്ചത് കലാഭവൻ മണിയും ഇന്ദ്രൻസുമായിരുന്നു. എന്നും ആ സ്മരണ എന്റെ ജീവിതത്തിലുണ്ടാകും- നടി പറയുന്നു

    Recommended Video

    ഇത് നടനല്ല. നാട്യങ്ങളില്ലാത്ത നല്ലൊന്നാന്തരം പച്ചമനുഷ്യൻ
    മിനിസ്ക്രീനിൽ ഇടവേള

    കഴിഞ്ഞ 38 വർഷത്തിൽ 360 സിനിമകളിൽ അഭിനയിച്ചു. അതിൽ 30 തമിഴ് സിനിമകളുമുണ്ട് . സിനിമകൾ കൂടുതൽ ലഭിക്കുന്നതുകൊണ്ട് ഇപ്പോൾ മിനിസ്‌ക്രീനിൽ ഒരിടവേള എടുത്തിരിക്കുകയാണ്. പക്ഷേ ഈ കൊറോണക്കാലം ഞങ്ങളെപ്പോലെയുള്ള ആർട്ടിസ്റ്റുകൾക്കാണ് ഏറ്റവും പ്രഹരമായത്. എട്ടു മാസമാണ് പണിയില്ലാതെ ഞാൻ വീട്ടിലിരുന്നത്. കഴിഞ്ഞ മാസം മുതലാണ് വീണ്ടും ചിത്കീകരണം ആരംഭിച്ചിട്ടുണ്ട്.

    English summary
    Kalabhavan Mani And Indrans Helped Kanakalatha During Her Financial Crisis,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X