For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാന്‍ 4 മാസം ഗര്‍ഭിണിയാണ്, രണ്ടാമതും അമ്മയാവുന്ന സന്തോഷം പങ്കുവെച്ച് സീരിയല്‍ നടി നിയ രഞ്ജിത്ത്

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടനായികമാരില്‍ ഒരാളായിരുന്ന നിയ രഞ്ജിത്തിനെ കുറിച്ചുള്ള പുതിയ വിശേഷങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. കല്യാണി എന്ന പരമ്പരയിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ നിയ വളരെ കുറഞ്ഞ സമയം കൊണ്ടായിരുന്നു പ്രേക്ഷക പ്രശംസ നേടി എടുത്തത്. ഭര്‍ത്താവ് രഞ്ജിത്തിനും മകനുമൊപ്പം ലണ്ടനില്‍ കഴിയുകയായിരുന്നു നടി.

  കഴിഞ്ഞ ദിവസം കേരളം ചര്‍ച്ച ചെയ്ത ഓട്ടോറിക്ഷക്കാരനും കലാഭവന്‍ മണിയുടെ കടുത്ത ആരാധകനുമായ രേവതിന് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് അറിഞ്ഞ് സഹായവുമായി രംഗത്ത് എത്തിയതായിരുന്നു നിയ. ഇതിനിടെ വനിതാ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ താന്‍ രണ്ടാമതും അമ്മയാവാന്‍ പോവുന്ന കാര്യം കൂടി നിയ വെളിപ്പെടുത്തിയിരിക്കുകയാണ്.

  ഞങ്ങള്‍ക്ക് ഉടന്‍ നാട്ടിലേക്ക് വരാന്‍ സാധിക്കുന്ന സാഹചര്യമല്ല. മോന്‍ സ്‌കൂളില്‍ പഠിക്കുകയാണ്. അനാവശ്യമായി ലീവ് എടുക്കാന്‍ അധികൃതര്‍ അനുവദിക്കില്ല. അവധി സമയത്താല്ലാതെ ഒന്നോ രണ്ടോ ദിവസത്തിനപ്പുറം മാറി നില്‍ക്കാന്‍ പറ്റില്ല. അപ്പോള്‍ ലീവ് എടുക്കുക സാധ്യമല്ല. പത്ത് ദിവസം ലീവ് എടുത്താല്‍ ഫൈന്‍ അടക്കണം. അപ്പോള്‍ തല്‍കാലം നാട്ടിലേക്ക് ഉണ്ടാകില്ല. മറ്റൊന്ന് ഞങ്ങള്‍ ഇപ്പോള്‍ രണ്ടാമത്തെ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. നാല് മാസം ഗര്‍ഭിണിയാണ് ഞാന്‍.

  Dulquer salmaan's bet with Mammootty | FilmiBeat Malayalam

  തല്‍കാലം അഭിനയ രംഗത്ത് നിന്നും വിട്ട് നില്‍ക്കുന്നു. 2014 ല്‍ കോളേജില്‍ പഠിക്കുമ്പോള്‍ ചാനലില്‍ അവതാരകയായിട്ടാണ് തുടക്കം. തൊട്ടടുത്ത വര്‍ഷം പപ്പയുടെ സുഹൃത്തായ ക്യാമറമാന്‍ സാജന്‍ കളത്തില്‍ വഴി 'മിസിങ്' എന്ന തെലുങ്ക് സിനിമയിലെ മൂന്ന് നായികമാരില്‍ ഒരാളായി. 2006 ല്‍ കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ ഭരതനാട്യം അവസാന വര്‍ഷ വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് ആദ്യ സീരിയലായ കല്യാണിയില്‍ ടൈറ്റില്‍ റോളില്‍ അഭിനയിച്ചത്. കല്യാണി വലിയ ഹിറ്റായതോടെ നിരവധി അവസരങ്ങളാണ് ലഭിച്ചത്. ഇപ്പോഴും കല്യാണിയുടെ പേരിലാണ് ആളുകള്‍ എന്നെ ഓര്‍ക്കുന്നത്.

  ഞാനും രഞ്ജിത്തും പ്രണയിച്ച് വിവാഹിതരായവരാണ്. രഞ്ജിത്തിന് ഐടി മേഖലയിലാണ് ജോലി. യാഹൂ മെസഞ്ചര്‍ വഴി പരിചയപ്പെട്ട് സുഹൃത്തുക്കളായി. അത് പതിയെ പ്രണയമായി വളരുകയായിരുന്നു. ആറ് വര്‍ഷം പ്രണയിച്ച ശേഷമാണ് വീട്ടില്‍ പറഞ്ഞത്. മതത്തിന്റെ പേരില്‍ ആദ്യം രണ്ട് വീട്ടുകാര്‍ക്കും ചെറിയ എതിര്‍പ്പുണ്ടായിരുന്നു. ആ സമയത്ത് രഞ്ജിത്തിന് സിങ്കപൂരില്‍ ജോലി കിട്ടി. പിന്നീട് എതിര്‍പ്പുകളൊക്കെ മാറി. ഇരുവീട്ടുകാരുടെയും അനുഗ്രഹത്തോടെയായിരുന്നു വിവാഹം. ഞങ്ങള്‍ക്ക് ഒരു മകന്‍. രോഹിത്, രണ്ടാം ക്ലാസില്‍ പഠിക്കുന്നു.

  രേവതിന്റെ വാര്‍ത്ത കണ്ടപ്പോള്‍ വലിയ സങ്കടം തോന്നി. മണിച്ചേട്ടന്‍ എല്ലാവരെയും സഹായിക്കുന്ന ആളാണ്. ഞാന്‍ മലയാളിയുടെ ലൊക്കേഷനില്‍ വെച്ച് എത്രയോ തവണ അദ്ദേഹത്തിന്റെ നല്ല മനസ് നേരില്‍ കണ്ടിട്ടുണ്ട്. അങ്ങനെയുള്ള മണിച്ചേട്ടനെ ഒത്തിരി ഇഷ്ടപ്പെടുന്ന ഒരാള്‍ക്ക് ഇങ്ങനെയൊരു വിഷമം വരുമ്പോള്‍ ഒപ്പം നില്‍ക്കണമെന്ന് തോന്നി. അത്രയേ ഉള്ളു. മറ്റൊന്ന് രോവതിന്റെ നിഷ്‌കളങ്കമായ നന്മയാണ്. ഒരാളുടെ അമ്മ മരിച്ചു എന്ന് കേട്ടപ്പോള്‍ ആ മഴയത്ത് മറ്റൊന്നും ചിന്തിക്കാതെ തൃശൂരില്‍ നിന്നും തിരുവനന്തപുരം വരെ പോയല്ലോ. ആ നല്ല മനസിനെ പിന്തുണയ്ക്കണം എന്നും നിയ പറയുന്നു.

  English summary
  Kalayani Serial Actress Niya Ranjith About Her Family And Second Pregnancy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X