»   » ബിഗ് ബോസ് ഷോ പൂട്ടിക്കുമെന്ന് പ്രേക്ഷകര്‍??? എല്ലാത്തിനും കാരണം ഓവിയ???

ബിഗ് ബോസ് ഷോ പൂട്ടിക്കുമെന്ന് പ്രേക്ഷകര്‍??? എല്ലാത്തിനും കാരണം ഓവിയ???

Posted By: Karthi
Subscribe to Filmibeat Malayalam

ലോക ശ്രദ്ധയാകര്‍ഷിച്ച ഇന്ത്യന്‍ റിയാലിറ്റി ഷോകളില്‍ ഒന്നാണ് ബിഗ് ബോസ്. ഹിന്ദിയില്‍ ആരംഭിച്ച ബിഗ് ബോസ് ഷോ മറ്റ് പ്രാദേശിക ഭാഷ ചാനലുകളും ഏറ്റെടുത്തു. തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും ബിഗ് ബോസ് ഷോ അവതരിപ്പിക്കുന്നു. മലയാളി ഹൗസ് എന്ന പേരില്‍ സമാനമായ ആശയത്തോട് കൂടിയ പരിപാടി അവതരിപ്പിച്ചിരുന്നു.

ബോക്‌സ് ഓഫീസില്‍ മമ്മൂട്ടി തന്നെ മുന്നില്‍... തിരിച്ച് പിടിക്കാന്‍ മോഹന്‍ലാലിനുള്ളത് ഈ ചിത്രങ്ങള്‍??

തമിഴ്‌നാട്ടില്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയില്‍ അവതാരാകനായി എത്തുന്ന കമല്‍ഹാസനാണ്. ഈ പരിപാടിയിലൂടെ കമല്‍ഹാസന്‍ മിനിസ്‌ക്രീനിലേക്കും എത്തുകയായിരുന്നു. തുടക്കം മുതല്‍ പരിപാടിക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ഷോ പുതിയ വിവാദങ്ങളിലേക്ക് നീങ്ങുകയാണ്.

പ്രേക്ഷക പിന്തുണയുള്ള താരം

തമിഴ് ബിഗ് ബോസ് ഷോ മത്സരാര്‍ത്ഥികളില്‍ ഏറ്റവും അധികം പ്രേക്ഷക പിന്തുണയുള്ള താരമാണ് ഓവിയ. താരത്തിന് വേണ്ടി സോഷ്യല്‍ മീഡിയയിലും ശക്തമായ പിന്തുണ ഉണ്ടായിരുന്നു. എന്നാല്‍ ഓവിയ ബിഗ് ബോസില്‍ നിന്ന് പുറത്ത് പോയെന്നാണ് റിപ്പോര്‍ട്ട്.

ബിഗ് ബോസ് വിട്ട ഓവിയ

ഓവിയ ആരാധകര്‍ക്ക് ഏറ്റവും ദു:ഖത്തിലാഴ്ത്തുന്ന വാര്‍ത്തയാണിത്. മറ്റ് മത്സരാര്‍ത്ഥികളുമായുള്ള അഭിപ്രായ വ്യത്യാസവും വ്യക്തിപരമായ മറ്റ് പ്രശ്‌നങ്ങളും ഓവിയയെ സമ്മര്‍ദ്ദത്തിലാക്കിയെന്ന് പറയപ്പെടുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ബിഗ് ബോസ് അണിയറ പ്രവര്‍ത്തകരില്‍ നിന്നും ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.

ആരാധകരുടെ ഭീഷണി

ഓവിയ ഇല്ലെങ്കില്‍ ഇനി സംപ്രേക്ഷണം ചെയ്യാനിരിക്കുന്നത് ബിഗ് ബോസിന്റെ അവസാന എപ്പിസോഡായിരിക്കുമെന്നാണ് ആരാധകരുടെ ഭീഷണി. എപ്പിസോഡിന്റെ തുടക്കം മുതല്‍ ആരാധകരുടെ ശക്തമായ പിന്തുണ നേടിയ താരമാണ് ഓവിയ.

ആരാധകരുടെ സ്വന്തം ഓവിയ

ബിഗ് ബോസ് ഷോ സംപ്രേക്ഷണം ചെയ്യാന്‍ ആരംഭിച്ചത് മുതല്‍ സമൂഹമാധ്യമങ്ങളില്‍ ഏറ്റവും അധികം പിന്തുണ ലഭിച്ചത് ഓവിയക്കായിരുന്നു. പുറത്താക്കാന്‍ മറ്റ് മത്സരാര്‍ത്ഥികള്‍ നിരവധി തവണ തുടര്‍ച്ചയായി വോട്ട് ചെയ്തിട്ടും പ്രേക്ഷക പിന്തുണകൊണ്ട് മാത്രമാണ് ഓവിയ ഷോയില്‍ തുടര്‍ന്നത്.

മലയാളിയായ ഓവിയ

തമിഴ് സിനിമയിലാണ് സജീവമായിരിക്കുന്നതെങ്കിലും മലയാളിയാണ് ഓവിയ. ഹെലന്‍ നെല്‍സണ്‍ എന്ന ഓവിയ ജനിച്ചതും വളര്‍ന്നതും തൃശൂരാണ്. ചാനല്‍ പരിപാടികളിലൂടെയായിരുന്നു ഓവിയക്ക് സിനിമയിലേക്കുള്ള വഴി തെളിഞ്ഞത്.

മലയാളത്തില്‍ നിന്നും തമിഴിലേക്ക്

കങ്കാരു എന്ന ചിത്രത്തിലൂടെയായിരുന്നു ഓവിയ ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നത്. പിന്നീട് അപൂര്‍വ്വ, പുതിയ മുഖം തുടങ്ങിയ ചിത്രങ്ങളിലും ഓവിയ വേഷമിട്ടു. മലയാളത്തില്‍ ശ്രദ്ധിക്കപ്പെടാതെ പോയ ഓവിയ കളവാണി എന്ന ചിത്രത്തിലൂടെ തമിഴിലേക്ക് എത്തുകയായിരുന്നു.

ബിഗ് ബോസ് ഷോ

ഒരുപറ്റം സെലിബ്രിറ്റികള്‍ 100 ദിവസം ഒരു വീടിനകത്ത് കഴിയുന്നതാണ് ബിഗ് ബോസ് എന്ന പരിപാടി. അവിടെ ഇവരുടെ പെരുമാറ്റങ്ങളും മറ്റും നോക്കിയാണ് വിജയിയെ തീരുമാനിക്കുന്നത്. തമിഴിലെ ബിഗ് ബോസ് മികച്ച പ്രതികരണം നേടി സംപ്രേക്ഷണം തുടരുകയാണ്.

English summary
Popular Bigg Boss Tamil contestant Oviya Helen has cited medical reasons for the quitting the show midway. According to reports, Oviya was depressed and was not able to deal with the situation in the Bigg Boss house.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam