»   » ഇതാണോ കമല്‍ഹാസന്റെ പരസ്യം, ഇത്രയ്ക്കു വേണമായിരുന്നോ?

ഇതാണോ കമല്‍ഹാസന്റെ പരസ്യം, ഇത്രയ്ക്കു വേണമായിരുന്നോ?

Posted By:
Subscribe to Filmibeat Malayalam

തമിഴ് മന്നന്‍ കമല്‍ഹാസന്‍ പരസ്യത്തില്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്ത കേട്ടതോടെ ആരാധകര്‍ പോലും ഒന്നു ഞെട്ടിയിരുന്നു. പണത്തിനുവേണ്ടി കമല്‍ഹാസന്‍ സോപ്പ്, വസ്ത്രം തുടങ്ങിയ പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കില്ലെന്ന് പറഞ്ഞ ഉലകനായകന്‍ തീരുമാനം മാറ്റിയത് പ്രേക്ഷകരെ പോലും ഇരുത്തി ചിന്തിപ്പിച്ചിരുന്നു.

എന്നാല്‍, വ്യക്തമായ ഒരു കാരണത്തിനാണ് താരം പരസ്യത്തില്‍ അഭിനയിക്കുന്നതെന്ന് കേട്ടപ്പോള്‍ എല്ലാവര്‍ക്കും കമലിനോടുള്ള പ്രിയം ഇരട്ടിയായി എന്നുപറയാം. പരസ്യത്തില്‍ അഭിനയിച്ച് കോടികള്‍ വാങ്ങിയത് എയ്ഡ്‌സ് രോഗികള്‍ക്കു വേണ്ടിയായിരുന്നു. സിനിമയിലൂടെ പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്ന കമല്‍ പരസ്യത്തില്‍ അഭിനയിച്ചാല്‍ എങ്ങനെയിരിക്കും എന്നറിയാന്‍ എല്ലാവരും കാത്തിരിക്കുകയായിരുന്നു. കാത്തിരിപ്പിന് വിരാമമിട്ട് കമലിന്റെ പരസ്യം പുറത്തുവിട്ടു.

ഇതാണോ കമല്‍ഹാസന്റെ പരസ്യം, ഇത്രയ്ക്കു വേണമായിരുന്നോ?

അഞ്ചു പതിറ്റാണ്ടിലധികമായ സിനിമാ ജീവിതത്തിനുശേഷമാണ് ഉലകനായകന്‍ പരസ്യത്തിന് ചായമിട്ടത്. പോത്തീസ് ടെക്‌സ്‌റ്റൈല്‍ ഷോറൂമിന്റെ പരസ്യത്തിലാണ് അഭിനയിച്ചത്.

ഇതാണോ കമല്‍ഹാസന്റെ പരസ്യം, ഇത്രയ്ക്കു വേണമായിരുന്നോ?

പരസ്യത്തില്‍ അഭിനയിച്ചതിന് പത്ത് കോടിയോളം രൂപ കമല്‍ വാങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ഈ തുക മുഴുവനും എയ്ഡ്‌സ് ബാധിതരായ കുട്ടികള്‍ക്കായി മാറ്റിവെക്കും. ഇവര്‍ക്ക് വേണ്ടിയാണ് താരം പരസ്യത്തില്‍ അഭിനയിച്ചത്.

ഇതാണോ കമല്‍ഹാസന്റെ പരസ്യം, ഇത്രയ്ക്കു വേണമായിരുന്നോ?

തമിഴ് ചിത്രങ്ങളിലെ ഹാസ്യതാരവും പരസ്യ ചിത്ര സംവിധായകനുമായ കൃഷ്ണയാണ് പരസ്യം സംവിധാനം ചെയ്തത്. ജോണ്‍ ജേക്കബ് പായപള്ളിയുടെ ക്യാമറയില്‍ ചെന്നൈയിലാണ് ഷൂട്ടിങ് നടന്നത്. പരസ്യത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ഗിബ്രാനാണ്.

ഇതാണോ കമല്‍ഹാസന്റെ പരസ്യം, ഇത്രയ്ക്കു വേണമായിരുന്നോ?

ദീപാവലിയോടനുബന്ധിച്ച് ജനങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ പോത്തീസ് കമല്‍ഹാസനെ ഇറക്കുകയായിരുന്നു.

ഇതാണോ കമല്‍ഹാസന്റെ പരസ്യം, ഇത്രയ്ക്കു വേണമായിരുന്നോ?

കമല്‍ഹാസനും പരസ്യത്തിലൂടെ ജനങ്ങള്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കുന്നുണ്ട്. തമിഴകത്തിന്റെ മറ്റൊരു അഭിമാനത്തിന്റെ അടയാളമാണ് പോത്തീസ് എന്നാണ് കമല്‍ പറയുന്നത്.

ഇതാണോ കമല്‍ഹാസന്റെ പരസ്യം, ഇത്രയ്ക്കു വേണമായിരുന്നോ?

കമല്‍ഹാസന്‍ പരസ്യത്തില്‍ അഭിനയിച്ചാല്‍ എങ്ങനെയിരിക്കും എന്നു കാണാന്‍ വീഡിയോ ക്ലിക്ക് ചെയ്യൂ.

English summary
actor kamal hassan pothys advertisement released

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam