കനിഹയോടുള്ള പ്രണയം തുറന്നുപറഞ്ഞ് ജഗദീഷ്! പിന്തുണയുമായി മേനകയും! വൈറലാവുന്ന വീഡിയോ കാണൂ!
ഒരുകാലത്ത് സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന താരമായിരുന്നു ജഗദീഷ്. കോളേജ് അധ്യാപകനായി ജോലി ചെയ്ത് വരുന്നതിനിടയിലായിരുന്നു അദ്ദേഹം സിനിമയിലേക്കെത്തിയത്. കോമഡി പ്രാധാന്യമുള്ള കഥാപാത്രങ്ങളുമായി നിറഞ്ഞുനിന്നിരുന്ന താരം ഇടയ്ക്ക് സിനിമയില്‍ നിന്നും അപ്രത്യക്ഷനാവുകയായിരുന്നു. അദ്ദേഹത്തിന്റെ നടത്തവും ഡയലോഗുകളുമൊക്കെ ഇന്നും മിമിക്രി വേദികളില്‍ അനുകരിച്ച് കാണാറുണ്ട്. കലയെ ഏറെ ഇഷ്ടപ്പെടുന്ന താരം ഇപ്പോള്‍ ടെലിവിഷന്‍ സ്‌ക്രീനിലെ സ്ഥിരം സാന്നിധ്യമാണ്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന കോമഡി സ്റ്റാര്‍സിന്റെ വിധികര്‍ത്താക്കളിലൊരാളാണ് അദ്ദേഹം. താരത്തിന്റെ പാട്ടോട് കൂടിയാണ് പരിപാടി തുടങ്ങുന്നത്.
പ്രേക്ഷകരുടെ പ്രിയതാരങ്ങള്‍ പരിപാടിയില്‍ അതിഥികളായി എത്താറുണ്ട്. കനിഹയും മേനകയുമാണ് ഇത്തവണ പരിപാടിയിലേക്ക് എത്തിയിട്ടുള്ളത്. വിധികര്‍ത്താക്കളായ റിമി ടോമിയും ജഗദീഷും ചേര്‍ന്നാണ് ഇവരെ പരിപാടിയിലേക്ക് സ്വാഗതം ചെയ്തത്. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങള്‍ അതിഥിയായെത്തിയപ്പോള്‍ എന്താണ് സംഭവിച്ചതെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. പ്രമോ വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

അന്യഭാഷയില്‍ നിന്നും മലയാളത്തിലേക്കെത്തിയ താരമാണെങ്കിലും മികച്ച സ്വീകാര്യതയാണ് കനിഹയ്ക്ക് ലഭിച്ചത്. മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയുമുള്‍പ്പടെയുള്ള മുന്‍നിര താരങ്ങളുടെ നായികയായി അഭിനയിക്കാനുള്ള ഭാഗ്യം ഈ താരത്തിന് ലഭിച്ചിട്ടുണ്ട്. ഇടയ്ക്ക് മലയാളത്തില്‍ എത്താറുണ്ട് ഈ താരം. സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പിന്തുണയാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കനിഹയോട് പ്രണയമായിരുന്നുവെന്ന് ജഗദീഷ് തുറന്നുപറയുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളെക്കുറിച്ചും സൂചിപ്പിക്കുന്ന പ്രമോയാണ് പുറത്തുവന്നിട്ടുള്ളത്. പ്രമോ വീഡിയോ കാണാം.


Click it and Unblock the Notifications











