»   » പ്രേക്ഷകരെ കണ്ണീരിലാഴ്ത്തി പ്രശസ്ത സീരിയല്‍ താരങ്ങള്‍ കാറപടകത്തില്‍ കൊല്ലപ്പെട്ടു!

പ്രേക്ഷകരെ കണ്ണീരിലാഴ്ത്തി പ്രശസ്ത സീരിയല്‍ താരങ്ങള്‍ കാറപടകത്തില്‍ കൊല്ലപ്പെട്ടു!

By: Teresa John
Subscribe to Filmibeat Malayalam

ടെലിവിഷന്‍ പ്രേക്ഷകരെ കണ്ണീരിലാഴ്ത്തി കന്നഡ സീരിയല്‍ താരങ്ങള്‍ ഇന്നലെ കാറപടകത്തില്‍ മരിച്ചു. സുഹൃത്തുക്കള്‍ക്കൊപ്പം ക്ഷേത്രത്തിലേക്ക് പോകുന്ന വഴിക്കായിരുന്നു അപകടം നടന്നത്. രചന, ജീവന്‍ എന്നീ താരങ്ങളാണ് സംഭവ സ്ഥലത്ത് തന്നെ മരിച്ചത്. മരിച്ച ജീവനായിരുന്നു കാര്‍ ഓടിച്ചിരുന്നത്.

kannada-tv-actors-rachana-jeevan

മഗാദിയില്‍ നിന്നും 200 കിലോ മീറ്റര്‍ ദൂരെയുള്ള ക്ഷേത്രത്തില്‍ മഹാനദി എന്ന സീരിയലിലെ മറ്റൊരു താരമായ കാര്‍ത്തിക്കിന്റെ ജന്മദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു താരങ്ങള്‍ യാത്ര പോയിരുന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ കൂടെ ഉണ്ടായിരുന്ന മറ്റ് താരങ്ങളായ രഞ്ജിത്, എറിക്, ഹോനേഷ്, ഉത്തം എന്നിവര്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.

പൂര്‍ണ ഗര്‍ഭിണിയായ നടിയ്ക്ക് വിവാഹം! സിന്ധി ആചാര പ്രകാരം നടത്തിയ വിവാഹത്തില്‍ രസകരമായ ചടങ്ങുകളും!!

കന്നഡയിലെ പ്രശസ്ത സീരിയലുകളായ മഹാനദി, മധുബാല, ത്രിവേണി സംഗമ എന്നിങ്ങനെ നിരവധി സീരിയലുകളിലാണ് രചന അഭിനയിച്ചിരുന്നത്. ഈ അപകടം നടക്കുന്നതിന് മുന്നത്തെ ദിവസം ഹിന്ദി സീരിയലിലെ രണ്ട് താരങ്ങള്‍ സമാനമായ അപകടത്തില്‍ മരിച്ചതിന്റെ ഷോക്ക് മാറുന്നതിന് പിന്നാലെയാണ് മറ്റൊരു അപകടം കൂടി എത്തിയിരിക്കുന്നത്.

English summary
Kannada TV actors Rachana and Jeevan killed in car crash, were on their way to a temple
Please Wait while comments are loading...

Malayalam Photos

Go to : More Photos